Saturday, December 3, 2011

[www.keralites.net] plz read & forward

 

ഉചാളി* തലൈവര്‍ വാഴ്‍കെ

അങ്ങനെ ആ കേസ് അവസാനിക്കുകയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം എന്നു വച്ചാല്‍ നമ്മള്‍ തോല്‍ക്കുകയാണ്.ചാകാനുള്ളവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം ജനങ്ങളെ ----മാരാക്കിക്കൊണ്ടിരിക്കുകയാണ്.എനിക്ക് തമിഴ്‍നാടിനോടോ ജയലളിതയോടോ ഒരു ദേഷ്യവുമില്ല.നമ്മള്‍ തിരഞ്ഞെടുത്തു വിട്ടിരിക്കുന്ന പരനാറികളായ ശവങ്ങളും അവന്മാരുടെ കൂട്ടിക്കൊടുപ്പുകാരും നമ്മുടെയൊക്കെ ശവത്തിനു വരെ വിലപേശി വിറ്റിരിക്കുന്നു.ഡല്‍ഹി യാത്രകളും നിരാഹാരമിമിക്രികളും ഒരു വശത്ത് നടക്കുമ്പോള്‍ തമിഴ്‍നാടിന്റെ അഭിപ്രായം തന്നെയാണ് കേരളസര്‍ക്കാരിനുമുള്ളതെന്ന് കേരള അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ്.തമിഴ്‍നാടിനെ വേദനിപ്പിക്കരുത് വേദനിപ്പിക്കരുത് എന്ന് ഉമ്മന്‍ ചാണ്ടി നാഴികയ്‍ക്കു നാല്‍പതുവട്ടം പറഞ്ഞതിനെ ദണ്ഡപാണി സാര്‍ കുറച്ചുകൂടി വ്യക്തമായി കോടതിയില്‍ പറഞ്ഞു. അത്രേയുള്ളൂ, ഇനി സമരസമിതിക്കാരെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിനു വേണ്ടി കാത്തിരിക്കാം.

പ്രധാനമന്ത്രിയെ കണ്ട് ചര്ച്ച നടത്തിയ മുഖ്യമന്ത്രി പറഞ്ഞത് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിസ്സാഹയനാണെന്നാണ്.ഉന്നതാധികാരസമിതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രിക്ക് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രനിലപാടിനോട് പൂര്‍ണമായും സഹകരിക്കും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭീതിയും ആശങ്കയും മനസ്സിലാക്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാചകക്കസര്‍ത്തല്ലാതെ ക്രിയാത്മകമായി എന്തു ചെയ്തു എന്നു ചോദ്യം ചോദിച്ച് സത്യത്തില്‍ കുടുങ്ങിയിരിക്കുകയാണ്.അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് തമിഴ്‍നാടും പറഞ്ഞുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ് എന്നും അഥവാ ഡാം പൊട്ടിയാല്‍ തന്നെ ഇടുക്കി ഡാം അത് പുല്ലുപോലെ താങ്ങിക്കൊള്ളും എന്നുമാണ് എജി കോടതിയെ അറിയിച്ചിരിക്കുന്നത്.

വെള്ളം 120 അടിയായി താഴ്‍ത്തണം എന്നു കേരളം ഘോരഘോരം വാദിക്കുന്നതായി അഭിനയിക്കുമ്പോള്‍ ജലനിരപ്പല്ല,ഭൂകമ്പങ്ങളാണ് പ്രശ്നം എന്നും എജി കോടതിയെ അറിയിച്ചു. എജിയുടെ വാദങ്ങള്‍ മാത്രം മതി തമിഴ്‍നാടിനു കേസ് പുല്ലുപോലെ ജയിക്കാന്‍. മന്‍മോഹന് സിങ്ങിനെ കണ്ട് നിര്‍വൃതിയടഞ്ഞ ഉമ്മന്‍ ചാണ്ടി എജിയുടെ വാദം കേട്ടപ്പോള്‍ പറഞ്ഞത് അത് സര്‍ക്കാരിന്റെ നിലപാടല്ല എന്നാണ്. കേരളജനതയുടെ നിലപാടിനെതിരായി, സര്‍ക്കാരിനെതിരായി ,എല്ലാറ്റിനുമുപരി യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി കോടതിയില്‍ നിലപാടെടുത്ത എജിയുടേത് സര്‍ക്കാര്‍ നിലപാടല്ല എന്ന് ഒരു മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഷണ്ഡത്വമാണ്.അന്തസ്സുണ്ടെങ്കില്‍, അല്‍പമെങ്കിലും അത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ രാജി വച്ച് പുതുപ്പള്ളിപ്പോയിരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവണം.എന്നാല്‍,താന്‍ കോടതിയില്‍ അറിയിച്ചത് സര്‍ക്കാരിന്റെ നിലപാടാണെന്നും കയ്യില്‍ നിന്ന് ഒന്നുമിട്ടിട്ടില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും എജി വ്യക്തമാക്കിയതോടെ ജനങ്ങളെ കുരുതികൊടുക്കാനുള്ള വലിയൊരു രാഷ്ട്രീയഗൂഢാലോചനയുടെ സൂചനയാണ് പുറത്തുവരുന്നത്.സംയമനം പാലിക്കണം,വൈകാരികമായി കാണരുത് തുടങ്ങിയ ഉപദേശങ്ങളുമായി ഇനിയൊരു നേതാവും ഖദറിട്ട് സമ്പര്‍ക്കത്തിന് ആ വഴി വരാതിരിക്കുന്നതാവും നല്ലത്,ക്ഷമ നശിച്ചു തുടങ്ങിയ ജനം ചിലപ്പോള്‍ തല്ലിക്കൊന്ന് ഡാമിലെറിഞ്ഞെന്നിരിക്കും.

തമിഴ്‍നാട് പറയുന്നതെല്ലാം കള്ളമാണ് എന്നു പറയുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം ഇങ്ങനെ നിലനിര്‍ത്തുന്നതിനു വേണ്ടി കേരളത്തിലെ നേതാക്കള്‍ക്ക് കോഴ കൊടുത്തതിന്റെ കണക്കെടുക്കുയാണ് തമിഴ്‍നാട്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തങ്ങള്‍ ചെലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്‌ഥരെയും സ്വാധീനിക്കാന്‍ ചെലവഴിച്ചതായാണു തമിഴ്‌നാടിന്റെ കണക്ക്‌. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും മധുരയിലും രാമനാഥപുരത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചതു നൂറുകണക്കിനേക്കറാണത്രേ. എറണാകുളം ജില്ലയില്‍ നിന്നുളള എം.എല്‍.എയ്‌ക്കു തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കറുണ്ട്‌. ജലസേചന വകുപ്പില്‍നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്‌ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമന്നൂരിലുള്ളത്‌ 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്തു സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പത്തിനടുത്ത്‌ ഉത്തമപാളയത്തില്‍ 60 ഏക്കറുണ്ട്‌. കട്ടപ്പന കുമളി മേഖലകളിലെ ചില ഇടതു വലതു നേതാക്കളും മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ചിട്ടുണ്ട്‌ എന്നു പറയുന്നു.

ഭൂമിയുളള കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ അതതു ജില്ലാ കലക്‌ടര്‍മാര്‍ക്കു രഹസ്യനിര്‍ദേശം നല്‍കിയിരിക്കുകയാണത്രേ. ഇതിനെതിരേ പ്രതിരോധിക്കാന്‍ കേരളനേതാക്കള്‍ പുതിയ പ്രതിരോധങ്ങള്‍ തേടുകയാണ്. എന്നാല്‍,ഇക്കാര്യത്തില്‍ ഞാന്‍ തമിഴ്‍നാടിനോടൊപ്പമാണ്. കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ നേതാക്കളുടെയും ലിസ്റ്റ് തമിഴ്‍നാട് പുറത്തുവിടുന്നത് കാത്തിരിക്കുകയാണ് ജനങ്ങളും.

ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ.ചപ്പാത്തിലേക്കു പോവുക.ഈ സമരത്തിന്റെ ഹൃദയം അവിടെയാണ്.പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ രാഷ്ട്രീയനേതാക്കന്മാര്‍ക്കോ ചെയ്യാനുള്ളത് തമിഴ്‍നാടിനു വേണ്ടിയാണ്.നേതാക്കന്മാരുടെ നിക്ഷേപങ്ങള്‍ അവിടെയാണ്.തമിഴ്‍‍നാടിനു വെള്ളം ഉറപ്പാക്കുമെന്നു പറയുമ്പോള്‍ നേതാക്കന്മാര്‍ ഉറപ്പാക്കുന്നത് തേനിയിലെയും കമ്പത്തെയും അവരുടെ എസ്റ്റേറ്റുകളിലേക്കുള്ള നീരൊഴുക്കാണ്.ചപ്പാത്തിലെ ആവേശം ഒരു മഹാഗ്നിയായി കത്തിപ്പടര്‍ത്തെങ്കിലേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. ചെങ്കൊടിയും ഖദറും കാട്ടി ഇനി അവരെ ഭിന്നിപ്പിക്കാനാവില്ല. നിരാഹാരങ്ങളും മനുഷ്യമതിലുകളും ഹര്‍ത്താലുകളും ഒന്നും ഇനി ആവശ്യമില്ല.ജയലളിതയുടെ കോലം കത്തിക്കും മുമ്പ് നമുക്ക് ചിലരെ ഇവിടെ പച്ചയ്ക്ക് കത്തിക്കേണ്ടതുണ്ട്. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment