ചാര്‍ലി ചാപ്ലിന്‍
ചാള്‍സ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889 ല്‍ ലണ്ടനില്‍ ജനിച്ച അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്നാണ്. പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം. കുടുസ്സുമുറികളിലും അനാഥമന്ദിരങ്ങളിലും കഴിച്ചുകൂട്ടിയ ദിനങ്ങള്‍, അമ്മയുടെ മാനസികരോഗം, അച്ഛന്റെ അമിതമദ്യപാനവും മരണവും... ഇതിനിടയില്‍ സന്ദേശവാഹകന്‍, അച്ചടിത്തൊഴിലാളി, കളിപ്പാട്ട നിര്‍മ്മാതാവ്, കണ്ണാടിവാര്‍പ്പു പണിക്കാരന്‍, ഡോക്ടറുടെ വേലക്കാരന്‍ തുടങ്ങി ഒട്ടേറെ ജോലികള്‍ നിത്യവൃത്തിക്കായി ചെയ്തു. അപ്പോഴൊക്കെയും ഒരു അഭിനേതാവാവുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിലുണ്ടായിരുന്നു. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാര്‍ലി ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി. അദ്ദേഹം തന്റെ അതുല്യമായ അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കി. ചാപ്ലിന്റെ നിശ്ശബ്ദ ചിത്രങ്ങള്‍ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. കണ്ണീരും ചിരിയും കൂടിക്കലര്‍ന്ന തന്റെ സിനിമകളുടെ പ്രമേയങ്ങള്‍ക്ക് അടിസ്ഥാനം, ഒരുപക്ഷേ മുന്‍പറഞ്ഞ ആടിന്റെ ദുരന്തഹാസ്യസംഭവമായിരിക്കാം എന്നദ്ദേഹം ആത്മകഥയില്‍ ഓര്‍മിക്കുന്നു. ചാപ്ലിന്‍ വെറുമൊരു സാധാരണ ചലച്ചിത്രകാരനായിരുന്നില്ല. അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിച്ചു. യുദ്ധവിരുദ്ധ സംരംഭങ്ങളോടും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളോടും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം ലോകസിനിമയുടെ തന്നെ ചരിത്രമാണ്. നിന്ദിതരുടേയും പീഡിതരുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. ചാപ്ലിന്റെ 'തെണ്ടി'വേഷം പ്രസിദ്ധമാണ്. മുറിമീശ, അയഞ്ഞ് ഊര്‍ന്ന് വീഴാന്‍ നില്‍ക്കുന്നപോലുള്ള കാലുറ, വലിയ ഷൂസ്, വട്ടത്തൊപ്പി, ചൂരല്‍വടി-ചാപ്ലിനെ ഓര്‍ക്കുമ്പോള്‍തന്നെ ഈ വേഷമാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക. അമേരിക്കയില്‍വെച്ചാണ് അദ്ദേഹം സിനിമയുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം 1914 മുതല്‍ 1975 വരെയാണ്. എണ്‍പതിലധികം ചിത്രങ്ങള്‍ ചാപ്ലിന്റേതായുണ്ട്. യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ സംസാരിക്കുകയും, ഹിറ്റ്‌ലറുടെ സിദ്ധാന്തത്തെ എതിര്‍ക്കുന്ന 'ഗ്രേറ്റ് ഡിക്‌ടേറ്റര്‍' എന്ന ചാപ്ലിന്‍ സിനിമ പുറത്തിറങ്ങുകയും ചെയ്തതോടെ മാധ്യമങ്ങള്‍ ചാപ്ലിനെ കമ്യൂണിസ്റ്റായി മുദ്രകുത്തി. എല്ലാ മേഖലകളില്‍നിന്നും എതിര്‍പ്പുകളുണ്ടായതിനെത്തുടര്‍ന്ന് ചാപ്ലിന് അമേരിക്ക വിട്ടുപോകേണ്ടിവന്നു. ചാപ്ലിനും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍ സ്ഥിരതാമസമാക്കി. 1975 ല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ 'സര്‍' പദവി നല്‍കി ആദരിച്ചു. 1977 ഡിസംബറിലെ ക്രിസ്തുമസ്സ് നാളില്‍ ആ അനശ്വരകലാകാരന്‍ ലോകത്തോട് വിടപറഞ്ഞു.
ചാപ്ലിന്‍ ചിത്രങ്ങള്‍
കീസ്റ്റോണ്‍ കമ്പനി
മേക്കിങ് എ ലിവിങ് (1914)
കിഡ് ഓട്ടോ റേസെസ് അറ്റ് വെനീസ്
മേബല്‍സ് സ്‌ട്രേയ്ഞ്ച് പ്രെഡിക്കമെന്റ്
ബിറ്റ്‌വീന്‍ ഷവേര്‍സ്
എ ഫിലിം ജോണി
ടാങ്കോ ടാങ്ക്ള്‍സ്
ഹിസ് ഫേവറിറ്റ് പാസ്സ് ടൈം
ക്രുവല്‍, ക്രുവല്‍ ലവ്
ദ സ്റ്റാര്‍ ബോര്‍ഡര്‍
മേബല്‍ അറ്റ് ദ വീല്‍
ട്വന്‍ടി മിനുട്‌സ് ഓഫ് ലവ്
കോട്ട് ഇന്‍ എ കാബറെ
എ ബ്യുസി ഡേ
ദ ഫാറ്റല്‍ മാലിറ്റ്
ഹെര്‍ ഫ്രന്‍ഡ് ദ ബാന്‍ഡിറ്റ്
ദ നോക്കൗട്ട്
മേബല്‍സ് ബ്യുസി ഡേ
മേബല്‍സ് മാരീഡ് ലൈഫ്
ലാഫിങ് ഗ്യാസ്
ദ പ്രോപ്പര്‍ട്ടി മാന്‍
ദ ഫേസ് ഓണ്‍ ദ ബാര്‍-റൂം ഫ്‌ളോര്‍
റിക്രിയേഷന്‍
ദ മാസ്‌ക്വറെയ്ഡര്‍
ഹിസ് ന്യൂ പ്രൊഫെഷന്‍
ദ റൗണ്ടേഴ്‌സ്
ദ ന്യൂ ജാനിറ്റര്‍
ദോസ് ലവ് പാങ്‌സ്
ഡഫ് ആന്‍ഡ് ഡൈനാമിറ്റ്
ജെന്റില്‍മെന്‍ ഓഫ് നെര്‍വ്
ഹിസ് മ്യൂസിക്കല്‍ കരിയര്‍
ഹിസ് ട്രിസ്റ്റിംഗ് പ്ലെയ്‌സ്
ടില്ലീസ് പന്‍ക്ച്യൂഏര്‍ഡ് റൊമാന്‍സ്
ഗെറ്റിംഗ് അക്വയിന്റഡ്
ഹിസ് പ്രീഹിസ്റ്റോറിക് പാസ്റ്റ്.
എസ്സനേ കമ്പനി
ഹിസ് ന്യൂ ജോബ് (1915)
എ നൈറ്റ് ഔട്ട്
ദ ചാമ്പ്യന്‍
ഇന്‍ ദ പാര്‍ക്
ദ ജിറ്റ്‌നി എലോപ്‌മെന്റ്
ദ ട്രാംപ്
ബൈ ദ സീ
വര്‍ക്
എ വുമണ്‍
ദ ബാങ്ക്
ഷാങ്ഹായ്ഡ്
എ നൈറ്റ് ഇന്‍ ദ ഷോ
കാര്‍മെന്‍ (1916)
പെലീസ്
ട്രിപ്പ്ള്‍ ട്രബ്ള്‍ (1918)
മ്യൂച്വല്‍ കമ്പനി
ദ ഫ്‌ളോര്‍ വാക്കര്‍ (1916)
ദ ഫയര്‍മാന്‍
ദ വാഗാബോണ്ട്
വണ്‍ എ.എം.
ദ കൗണ്ട്
ദ പോണ്‍ഷോപ്പ്
ബിഹൈന്‍ഡ് ദ സ്‌ക്രീന്‍
ദ റിങ്ക്
ഈസി സ്ട്രീറ്റ് (1917)
ദ ക്യുവര്‍
ദ ഇമ്മിഗ്രാന്‍ഡ്
ദ അഡ്വെഞ്ചറര്‍
ഫസ്റ്റ് നാഷണല്‍ കമ്പനി
എ ഡോഗ്‌സ് ലൈഫ് (1918)
ദ ബോണ്ട്
ഷോള്‍ഡര്‍ ആംസ്
സണ്ണി സൈഡ് (1919)
എ ഡെയ്‌സ് പ്ലെഷര്‍
ദ കിഡ് (1920)
ദ ഐഡില്‍ ക്ലാസ്
പേ ഡേ (1922)
ദ പില്‍ഗ്രിം (1923)
യുനൈറ്റഡ് ആര്‍ട്ടിസ്റ്റ്
എ വുമണ്‍ ഓഫ് പാരീസ് (1923)
ദ ഗോള്‍ഡ് റഷ് (1925)
ദ സര്‍ക്കസ് (1928)
സിറ്റിലൈറ്റ്‌സ് (1931)
മോഡേണ്‍ ടൈംസ് (1936)
ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940)
മൊസ്യെ വെര്‍ദൊ (1947)
ലൈം ലൈറ്റ് (1953)
അറ്റിക്ക ആര്‍ച്ച്‌വേ
എ കിംഗ് ഇന്‍ ന്യൂയോര്‍ക്ക് (1957)
യൂനിവേഴ്‌സല്‍
എ കൗണ്ടസ് ഫ്രം ഹോങ്കോങ്ങ് (1966)
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment