Wednesday, December 28, 2011

Re: [www.keralites.net] യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു

We agree to the opinion of Mr Sam Alexander who put it in such wonderful and short way towards the remarks made by those jealous of Jesudas.

There are many complex egotic people who could never appreciate the proven personalities since long and with one accord, irrespective of religion, age, sex, rich, poor, good, evil, humane, beastly kinds of men. All kinds of people of Kerala and their offsprings have appreciated his songs. His songs had its difference. Each singers ofcourse have their grace, but at the same time we should learn to appreciate those that were shining high above them all. We are not making anyone a God, but we are trying to say this that, when at the time even gods make mistakes, it is natural of man making mistakes. This never makes him a brat like the words of Gopesh empasises. They just mislead similar kind of people from bad to worse. The curse of our people is that they never agree or accept any blessed souls and points out to the small small mistakes of others. If Yesudas is having attitude problem, so what, because he has been blessed by God, he has achieved in life, he has still the blessings, and approval of many, he has been given glory from many singers apart from his countrymen alone, he has been placed by the playback singers themselves as 'Gandharva Gayakan', etc etc. One should realise that he is not the one who took the name of 'Gandharva Gayakan', or as one man show or credibilities. He was accepted and remain accepted. No one has said, not even himself that he is the only singer after God. He is one among the legends and we should admit and appreciate that. All legends have had their mistakes because they all are men. Just like Mr. Sam Alexander says, his personal life may not be saintly, and by the way, who is saintly.

This world is full of mockers and jealousy, full of false accusers and fussy natured men, who keep on mocking on others as they are not able to achieve anything. Learn to appreciate the blessed and the winners if life. But realise they too are men who have the same kind of blood but with some humanity in them.

Shaju Abraham.


From: sam alexander <samvalex@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: sam alexander <samalex@rediffmail.com>
Sent: Wednesday, 28 December 2011 11:08 AM
Subject: Re: [www.keralites.net] യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു

Professionally no one can question the popularity and reverence shown to Jesudas by the south indians/malayalees/indians.If one has to sustain one's numero uno position in any competitive world,one needs to be smart and business minded and jesudas must have done it to protect his interest.No point in hos competitors blaming him for not promoting others to challenge his position.They were and are no match to his qualities as a singer.He remains a super singer and will do so till he cracks his throat,which is unlikely to happen because of his passion for music.Let others come up in limelight by their performance and not bleme Jesudas for not helping them and why should he? not even his son-Vijay.His personal life may not be saintly and by the way whose is saintly????

From: GOPESH VIJAYAN <gopesh777@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, 27 December 2011 10:58 PM
Subject: Re: [www.keralites.net] യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു
Dear Mr. George

Here nobody has any doubt about the Ability of Yesudas as a Singer, but the problem is ATTITUDE!!!
We have seen how he supported Kalpana to bag the Idea Star Singer Award...........
Once he said he won't accept any awards but after some years he changed the statement informing he is ready to accept the awards.......(He Loves Praises!!!)
He is the worst guy who declared people born in India are one who committed sins in their early births........
He is the one who praises the culture and beauty of Kerala but well settled in USA..........
Who the bloody hell he is to ask Lata Mangeshkar (One who sung in UNO General Assembly) to stop singing since she is very old.....................
If the case is so, isn't it the time for Yesudas to Stop Singing now? (Self-Realization)
He is the one who claimed for Royalty from the very poor Ganamela Singers..............................(Ashamed????)
Don't forget our country is not only having Yesudas but are blessed with Great Singers far better than him..................
How much Blessed a Person is......everything is vain if Attitude is not Right!!!!

With Thanks and Regards,
Gopesh P Vijayan
Mob: +91-9633691180

2011/12/26 JACOB GEORGE <jacobgeorgekj@yahoo.co.in>
ശുദ്ധ സംഗീതം ഹൃദയങ്ങള്‍ക്ക്‌ ആദ്രഭാവം നല്‍കും, മനസ്സുകളെ കീഴടക്കും. അങ്ങനെ ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നത് ഗന്ധര്‍വന്‍ മാരെ മാത്രമാണ്
ഒടുവില്‍ ഈശ്വരന്‍ ഒരു ഗന്ധര്‍വനെ ഭൂമിയിലേക്ക്‌ അയച്ചു , നമുക്ക് വേണ്ടി. അതാണ്‌ യേശുദാസ് എന്ന മഹാനായ ഗായകന്‍
ഈ ഗന്ധര്‍വ നാദത്തിനു മുന്നില്‍ മറ്റുള്ളവര്‍ നിഷ്പ്രഭം ആകുന്നതു സാധാരണമാണ്. അപ്പോള്‍ എല്ലാവരും ഗന്ധര്‍വനെ ആയിരിക്കും കുറ്റം പറയുക
ശര ബിന്ദു മലര്‍ ദീപ നാളം എന്നാലപിച്ച സല്‍മ വിറച്ചു വിറച്ചു പാടിയപ്പോള്‍ ജനം ദുസ്വപ്നം കണ്ടു ചാടി എണീറ്റ്‌ ഈ യക്ഷ ഗാനം ഇനി ഒരിക്കലും കേള്‍ക്കാന്‍ ഇട വരരുതേ എന്ന് പ്രാര്‍ഥിച്ചു പിറകെ വന്ന ചിത്രയുടെ ഗാനമാധുരി കേട്ട് ജനം നിര്‍വൃതിയോടെ ഈശ്വര സാന്നിധ്യം അനുഭവിച്ചു.

അതാണ്‌ ശുദ്ധ സംഗീതം
From: rajeev sahadevan <rajeev.rajaya@gmail.com>
To: Keralites@yahoogroups.com
Sent: Monday, 26 December 2011 11:05 AM
Subject:
Re: [www.keralites.net] യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു
ബ്രഹ്മാനന്ദന്‍ എന്ന ഗായകനെയും രക്ഷപ്പെടാന്‍ അനുവദിക്കാതിരുന്നത് ഈ പറയുന്ന ഗാന ഗന്ധര്‍വന്‍ തന്നെയായിരുന്നു ആകാശവാണി തള്ളിക്കളഞ്ഞ ശബ്ദമാണ് യേശുദാസിന്റെ എന്നാല്‍ ആകാശവാണി അംഗീകരിച്ച ശബ്ദമാണ് ബ്രഹ്മാനന്ദന്‍ എന്ന ഗായകന്റെത് നിങ്ങള്‍ കേള്‍ക്കൂ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും അപ്പോള്‍ മനസ്സിലാവും വെള്ള വസ്ത്രത്തിനുള്ളിലെ കറുത്ത മനസ്സ് വേണുഗോപാല്‍, കല്ലറ ഗോപന്‍, സുധീപ് കുമാര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങിയ എല്ലാ ഗായകര്‍ക്കും ഇത് തന്നെ അനുഭവം ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല ദ്രിശ്യ മാധ്യമങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് കുറച്ചെങ്കിലും പാടാന്‍ കഴിയുന്നത്‌ അല്ലാത്തപക്ഷം വിജയ്‌ യേശുദാസ്‌ മാത്രമായേനെ ഇന്നത്തെ ഗായകന്‍ !!!!!!!!!!!!!!!!!!!!!!!!!
Best Regards
RAJEEV.S.DEVAN

യേശുദാസിനെ അനുകരിക്കുന്നില്ല: മാര്‍ക്കോസ്

വെള്ള പാന്റ്, വെള്ള ഷര്‍ട്ട് , നീട്ടിവളര്‍ത്തിയ താടിയും,മുടിയും, വള്ളസ്ട്രാപ്പ് വാച്ച് ഗാനമേളയുടെ അവതരണഗാനം ഇടയകന്യകേ പോകുക നീ ഈ നന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ .....ഈ പാട്ടവസാനിക്കുമ്പോള്‍ ഹാളിലെ നീണ്ട കൈയ്യടിക്കൊപ്പം വണ്‍സ്‌മോര്‍ വിളികളുയരുന്നു.

ഗാനം വീണ്ടുമൊരാവര്‍ത്തി കൂടി നീണ്ട കൈയ്യടിക്കൊപ്പം വണ്‍സ്‌മോര്‍വിളികളുമുയരുന്നു. വീണ്ടും ഇടയ കന്യകയുമായ് ഒന്നുരണ്ടു വട്ടംകൂടി
, ഒടുവില്‍ ക്ഷമനശിച്ച് ഗായകന്‍ പറയുന്നു. ഒരേ പാട്ട് വീണ്ടും വീണ്ടും പാടികൊണ്ടിരുന്നാല്‍ എങ്ങിനെ ശരിയാവും വേറെയും കുറേ പാട്ടുകള്‍ പാടാനുള്ളതല്ലേ. ഇതുകേട്ടയുടന്‍ ഹാളില്‍ നിന്നുയരുന്ന മറുപടി.ആദ്യം ഇടയകന്യക പാടിശരിയാവട്ടെ എന്നിട്ട് മറ്റുള്ളവ പാടാം.

പാതികളിയും പാതികാര്യവുമായി ഇരുപതുകൊല്ലം മുമ്പേ കെജി മാര്‍ക്കോസ് എന്ന ഗായകന്റെ ഗാനമേള ട്രൂപ്പിനെക്കുറിച്ച് പറഞ്ഞുകേട്ട സംഭവമാണ് ഇത്. നല്ല ഗാംഭീര്യമുള്ള ശബ്ദം
, സിനിമയില്‍ ചില പാട്ടുകളൊക്കെ പാടി ശ്രദ്ധനേടിയിട്ടുമുണ്ട്. എന്നിട്ടും യേശുദാസിന്റെ രൂപഭാവങ്ങളും ഗാനമേളയുടെ
അവതരണഗാനവും പാടി ആള്‍ക്കൂട്ടത്തെ നേരിടുന്നതിലെ ആത്മവിശ്വാസക്കുറവോ
, അനുകരണമോ ആണ് സഹൃദയര്‍ ചോദ്യം ചെയ്തത്.

ഇന്നും തന്റെ ശൈലിയില്‍ വന്നുപെട്ട യേശുദാസ് സ്വാധീനത്തെ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍മറികടക്കാനുള്ള ശ്രമത്തിലാണ് വിശ്രുത ഗായകന്‍ കെ.ജി.മാര്‍ക്കോസ്. ഈയിടെ വെള്ളിനക്ഷത്രത്തിനനുവദിച്ച അഭിമുഖത്തില്‍ കെ.ജി.മാര്‍ക്കോസ് ഹൃദയംതുറന്ന് ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.

തന്നെ ചവുട്ടിത്താഴ്ത്തിയെന്ന് മാര്‍ക്കോസ്

നീണ്ട അമ്പതു വര്‍ഷമായ് മലയാളസിനിമ ഗാനശാഖയുടെയും സംഗീതത്തിന്റേയും അധിപനായി മാറിയ യേശുദാസ് എന്ന വന്‍മരത്തിനു കീഴെ വളരാന്‍ കഴിയാതെ പോയവരുടെ സങ്കടങ്ങളെക്കുറിച്ച്. അവസരം നഷ്ടപ്പെടുമെന്ന് കരുതിയാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നത് വയസ്സ് 53 കഴിഞ്ഞു ഇനി അവസരം കിട്ടിയാലെന്ത് ഇല്ലെങ്കിലെന്ത്. ഈയൊരു മാനസികവസ്ഥയിലാണ് മാര്‍ക്കോസ് ഇത്രയും കാലം ഉള്ളിലൊതുക്കിയ വേദനകളെ പുറത്തെടുക്കുന്നത്.

കാലാതിവര്‍ത്തിയായ ഗായകനാണ് യേശുദാസ്
, അദ്ദേഹത്തിന് മറ്റുള്ളവര്‍ നല്കുന്ന ആദരവും സ്‌നേഹവുമൊന്നും അദ്ദേഹം ചെറിയൊരളവില്‍പോലും തിരിച്ചുകൊടുക്കാന്‍ ശ്രമിക്കാറില്ലെന്നാണ് മാര്‍ക്കോസിന് പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് യാതൊരുഗുണവും ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ, പലരേയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. യേശുദാസിന് ശേഷം മലയാളസിനിമ പിന്നണിയില്‍ നിറഞ്ഞു നിന്നത് എം.ജി ശ്രീകുമാര്‍ മാത്രമാണ്.

അദ്ദേഹത്തെ നിലനിര്‍ത്താന്‍ ആളുകളുണ്ടായിരുന്നു എന്നതിനാല്‍ അതുപോലെ ആരും എന്നെ പോലുള്ളവര്‍ക്കുവേണ്ടി പറയാനോ സഹായിക്കാനോ ഉണ്ടായിരുന്നില്ല.യേശുദാസിന്റെ ശബ്ദത്തിനൊപ്പം നിലവാരമുള്ളതായിരുന്നിട്ടും എന്റെ ശബ്ദവും സംഗീതവും മുഖ്യധാര ഉപയോഗപ്പെടുത്തിയില്ല.

75 സിനിമകളില്‍ പിന്നണിപാടിയ മാര്‍ക്കോസിന്റെ ആദ്യഗാനം കന്നിപൂമാനം കണ്ണുംനട്ട് യേശുദാസിന്റെ തരംഗിണിയില്‍ വെച്ചാണ് റിക്കാര്‍ഡ് ചെയ്തത്. പാട്ട് പുറത്തിറങ്ങിയപ്പോള്‍ ഒറിജിനല്‍ ഇഫക്ട് നഷ്ടപ്പെട്ടിരുന്നു നോര്‍മല്‍ ബാസ്‌പോലും ഇല്ലാതെ. ദാസേട്ടനെ പ്രീതിപ്പെടുത്താന്‍ സ്റ്റുഡിയോയിലെ ടെക്‌നീഷ്യന്‍സ് ഒപ്പിച്ച പണിയാണിതെന്ന് മാര്‍ക്കോസ് തുറന്നടിക്കുന്നു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ അനുകരിയ്ക്കുകയെന്ന അര്‍ത്ഥത്തിലല്ല താന്‍ വെള്ളവസ്ത്രം ധരിക്കുകയും താടിവളര്‍ത്തുകയും ചെയ്യുന്നതെന്ന് ഗായകന്‍ കെജി മാര്‍ക്കോസ്.

ഏതാനും നാള്‍ മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ഇനി മുടി കറുപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് യേശുദാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് മാര്‍ക്കോസിന്റെ വിശദീകരണം. തന്നെ ചിലര്‍ രൂപത്തിലും ഭാവത്തിലും അനുകരിക്കുന്നുണ്ടെ്ന്നും എന്നാല്‍ ഇനി താന്‍ നര പുറത്തുകാണിക്കുമ്പോള്‍ അത് അനുകരിച്ച് ആരും മുടി വെളുപ്പിക്കരുതെന്നുമായിരുന്നു യേശുദാസ് പറഞ്ഞിരുന്നത്.

യേശുദാസിന്റെ സ്വാധീനം ഒരു ഗായകനെന്ന നിലയില്‍ തന്നിലുണ്ടാകാമെന്നും എന്നാല്‍ വെള്ളവസ്ത്രവും താടിയും അദ്ദേഹത്തെ അനുകരിക്കുന്നതിന്റെ ഭാഗമല്ലെന്നുമാണ് മാര്‍ക്കോസ് പറയുന്നത്.

ഡോക്ടറായ പിതാവ് വെള്ളവസ്ത്രം ധരിക്കുന്നത് കണ്ടാണ് ഞാന്‍ വെളുത്തവസ്ത്രമെന്ന രീതി സ്വീകരിച്ചത്. ഡോക്ടര്‍മാരും അറ്റന്‍ഡര്‍മാരും ടാക്‌സി ഡ്രൈവര്‍മാരും വെള്ളവസ്ത്രം ധരിക്കുന്നുണ്്. അവരെല്ലാം യേശുദാസിനെ അനുകരിക്കുകയാണെന്ന് പറയാന്‍ കഴിയില്ല. താടി വളര്‍ത്തുന്നത് ഒട്ടിയിരിക്കുന്ന കവിളുകള്‍ മറയ്ക്കാന്‍ വേണ്ടിയാണ്- മാര്‍ക്കോസ് വിശദീകരിക്കുന്നു.

50 കഴിഞ്ഞ ഗായകര്‍ നരയ്ക്കാന്‍ പാടില്ല. പ്രകൃതി നരപ്പിക്കും പക്ഷേ
, നരച്ചാല്‍ അതും യേശുദാസിനെ അനുകരിക്കലാവും. അതുകൊണ്ട് ഇതിന് ഒരു മരുന്ന് യേശുദാസ് തന്നെ നിര്‍ദേശിക്കണം- അദ്ദേഹം പറഞ്ഞു. തന്റെ ആദ്യഗാനം റിക്കോര്‍ഡ് ചെയ്യാന്‍ തരംഗിണിയില്‍ ചെന്നപ്പോള്‍ തന്നെ അനുഗ്രഹിക്കണമെന്ന് ദാസേട്ടനോട്പറഞ്ഞുവെങ്കിലും അദ്ദേഹത്തില്‍ യാതൊരു മാറ്റവും കണ്ടില്ലെന്ന് മാര്‍ക്കോസ് പറയുന്നു. 16000 ത്തോളം ഗാനങ്ങള്‍ ഇതിനകം മാര്‍ക്കോസ് പാടിക്കഴിഞ്ഞു.

മാപ്പിളപ്പാട്ട്
, ആല്‍ബങ്ങള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍, മറ്റ് ഭക്തിഗാനങ്ങള്‍, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, ഭാഷകളിലും പാടിയിട്ടുണ്ട്. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം എം.ജി ശ്രീകുമാറല്ല മറ്റൊരു ഗായകനാണ് പാടിയിരുന്നതെങ്കിലും ഇനിയും ഉയര്‍ന്ന തലത്തിലേക്ക് ആ പാട്ട് കടന്നുചെല്ലുമായിരുന്നു എന്നുകൂടി മാര്‍ക്കോസ് തുറന്നുപറയുന്നു.

തന്റെ പിന്‍ഗാമിയായി യേശുദാസിനെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍ പൊതുവേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യേശുദാസിനുശേഷം ഒരാളെ പേലും ഉയര്‍ത്തികാണിക്കാന്‍ പാട്ടിന്റെ വിജയകരമായ 50 വര്‍ഷം പിന്നിട്ടിട്ടും ദാസേട്ടന് കഴിയാത്തതെന്തുകൊണ്ടാണ്. യേശുദാസെന്ന സംഗീത വടവൃക്ഷത്തെ ഭയഭക്തി ബഹുമാനങ്ങളോടെ സ്തുതിക്കാന്‍ മാത്രമേ മററ് ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും ഇന്ന് കഴിയുകയുള്ളു.

അഭൗമസുന്ദരമായ ആ ശബ്ദസൗഭഗം ഇന്നും അമൂല്യമായതുതന്നെയാണ്. ആ ശബ്ദവും രീതികളും ഭാവഹാവാദികളും അറിഞ്ഞോഅറിയാതെയോഏതൊരു ഗായകനിലും സ്വാധീനിക്കും. മാര്‍ക്കോസിലും അതുതന്നെ സംഭവിച്ചു

സെല്‍മയെ ചതിച്ചതും യേശുദാസിന്റെ തരംഗിണി

യേശുദാസ് കരിയര്‍ നശിപ്പിച്ചു: സല്‍മ ജോര്‍ജ്ജ്

യേശുദാസിനെതിരെ വലിയൊരു ആരോപണവുമായി വന്നിരിക്കുന്നത് ഗായിക സല്‍മ ജോര്‍ജ്ജ്. ഓര്‍ക്കുന്നില്ലേ ഒരിക്കലും മറക്കാനാകാത്ത മധുരമനോഹരമായ ശരദിന്ദു മലര്‍ദീപനാളം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം. അതുപാടിയ ഗായികയാണ് സല്‍മ ജോര്‍ജ്ജ്. സിനിമാഗാനരംഗത്ത് ഉയര്‍ന്നുവരാന്‍ ചിത്രയ്ക്കും സുജാതയ്ക്കുമൊക്കെ യേശുദാസിന്റെ നല്ല സഹായം ലഭിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് പാടിയിരുന്നല്ലോ. പക്ഷേ എന്റെകാര്യത്തില്‍ അതുണ്ടായിട്ടില്ല- സല്‍മ വെളിപ്പെടുത്തുന്നു.

എംബിഎസ് സാറും എന്നോട് പറഞ്ഞത് അങ്ങനെയാണ്. കുട്ടിയുടെ പാട്ടുകള്‍ അവര്‍ നശിപ്പിച്ചുകളഞ്ഞല്ലോ എന്ന്. ഇതെല്ലാം അബദ്ധത്തില്‍ പറ്റിയതാണെന്ന് വിചാരിക്കാന്‍ ന്യായമില്ല. കാരണം റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് എല്ലാം പെര്‍ഫെക്ടായിരുന്നു. എനിക്കു മാത്രമല്ല ഒത്തിരിപേര്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്- സല്‍മ പറഞ്ഞു.

എം.ജി. ശ്രീകുമാറും ഇതൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. സുശീലാദേവി
, ജോളി എബ്രഹാം, ഉണ്ണിമേനോന്‍ ഇവര്‍ക്കൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. 'ശരദിന്ദു' പാടിയത് എവിഎം സ്റ്റുഡിയോയിലാണ്. അതുകൊണ്ട് ആ പാട്ട് രക്ഷപ്പെട്ടു- സല്‍മ പറയുന്നു. എന്തായാലും ഈ ആരോപണത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ യേശുദാസ് പ്രതികരിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. പുറത്തുകാണുന്ന വര്‍ണപ്പൊലിമകള്‍ക്കപ്പുറം ചലച്ചിത്രലോകം പലപ്പോഴും കുതികാല്‍വെട്ടിന്റെയും പാരവെപ്പുകളുടെയും പലരുടെയും കണ്ണീരിന്റെയും ചതികളുടെയും ലോകം കൂടിയാണെന്ന് അറിയാത്തവരില്ല. എങ്കിലും ചിലപ്പോള്‍ കാലംതെറ്റി വരുന്ന ചില വെളിപ്പെടുത്തലുകളും വാര്‍ത്തകളും ചലച്ചിത്രലോകം സമ്മാനിച്ച പലബിംബങ്ങളെയും ആരാധിക്കുന്നവരെ ഞെട്ടിപ്പിച്ചു കളയാറുണ്ട്.

പുതിയലക്കം സമകാലികമലയാളം വാരികയില്‍ വന്നിരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ കാലങ്ങളായി നമ്മള്‍ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന ഒരു ബിംബത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. മറ്റാരെക്കുറിച്ചുമല്ല ഗായകന്‍ യേശുദാസിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

പിന്നീട് ഒട്ടേറെപ്പാട്ടുകള്‍ പാടിയിട്ടും ശരദിന്ദുവിന്റെ പേരിലാണ് നമ്മളെന്നും സല്‍മയെ ഓര്‍ക്കുന്നത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് രചിച്ച് എംബി ശ്രീനിവാസന്‍ ഈണമിട്ട പാട്ടാണിത്. ജയചന്ദ്രനും സല്‍മയും ചേര്‍ന്നാണ് ഗാനമാലപിച്ചത്. കെജി ജോര്‍്ജ്ജിന്റെ ഈ ചിത്രത്തില്‍ വേണുനാഗവള്ളി ആദ്യമായി അഭിനയിച്ച ചിത്രമാണിത്.

പാട്ട് ഹിറ്റായിട്ടും സല്‍മ എല്ലാകാലത്തും പിന്നണിഗായികമാരില്‍ പിന്നില്‍ത്തന്നെയായിരുന്നു. ഇതിന് സല്‍മ കുറ്റപ്പെടുത്തുന്നത് ഗാനഗന്ധര്‍വ്വനെത്തന്നെയാണ്
സമാനമായ അനുഭവം സെല്‍മ ജോര്‍ജ്ജും ഈയിടെ പറയുകയുണ്ടായി. ശരബിന്ദു മലര്‍ദീപനാളം നീട്ടി എന്ന ഗാനം കൊണ്ട് ആസ്വാദകനെകീഴ്‌പ്പെടുത്തിയ സെല്‍മയുടെ കരിയറില്‍ കത്തിവെച്ചതും തരംഗിണി സ്റ്റുഡിയോയിലെ റിക്കോര്‍ഡിംഗ് ആണെന്ന് അവര്‍ പറഞ്ഞതോര്‍ക്കുന്നു.

ഗാനഗന്ധര്‍വന്റെ മറുപടി എന്താവും.

തന്റെ വസ്ത്രധാരണത്തേ കുറിച്ച് എന്ത് ന്യായീകരണംങ്ങള്‍ നിരത്തുമ്പോഴും യേശുദാസിന്റെ സ്വാധീനങ്ങള്‍ ഉയര്‍ത്തിവിട്ട അനുരണനങ്ങള്‍ പെട്ടെന്ന് ഉപേക്ഷിക്കാന്‍ കഴിയില്ല. മലയാളത്തിന്റെ ആസ്ഥാനഗായകനെ ദൈവതുല്യമായ് കാണുന്ന സമൂഹമാണ് ഇവിടെ നിലനില്‍ക്കുന്നത്.
ദൈവത്തോടുചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ഉപദേശവുംനിര്‍മ്മലമായ ഭാഷണവും കൊണ്ട് വേദിയില്‍ നിറഞ്ഞ് നില്‍ക്കുന്ന യേശുദാസിനെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്ന് പറയാതെവയ്യ.

സെല്‍മ ജോര്‍ജ്ജിനും
, മാര്‍ക്കോസിനും പിന്നാലെ ദാസേട്ടന്‍ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവര്‍ ഇനി ആരൊക്കെയെന്ന് കണ്ടറിയണം. അവസരങ്ങള്‍ കുറഞ്ഞുപോയതിന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും കൊണ്ട് മാത്രമാണോ ഇവരിങ്ങനെ തുറന്നു പറയുന്നത് എന്നോര്‍ക്കണം.

റിയാലിറ്റിഷോകളിലെ പാട്ടുകാരും പിന്നണിയിലെ പാട്ടുകാരുമൊക്കെയായ് സംഗീതസദസ്സ് ശോഭിച്ചുനില്‍ക്കുമ്പോഴും പകരക്കാരനില്ലാതെ യേശുദാസ് ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. നല്ല ശബ്ദവും
കഴിവും ഉണ്ടായിരുന്നിട്ടും മറ്റുള്ളവര്‍ ഉയര്‍ന്നു വരാത്തതിനു യേശുദാസ് ഒരു തടസ്സമാണെന്ന് തോന്നുന്നില്ല.
യേശുദാസായിട്ട് മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരുന്നില്ല എന്നതാണ് മറ്റുള്ളവരുടെ വിഷമം. ഇതിന് ദാസേട്ടന്റെ മറുപടി എന്തായിരിക്കും.
www.keralites.net

No comments:

Post a Comment