ആരാണ് വലിയവന്‍
കുരിശില്‍ കരങ്ങള്‍ വിരിച്ചു മരിക്കുമ്പോള്‍
കുരിശിച്ച പാപിക്ക് മോക്ഷമേകാന്‍
പരമ പിതാവിനോടര്‍ത്തിച്ച നാഥനെ
കുരിശില്‍ തറക്കുന്നു വീണ്ടുമിന്നു
സ്നേഹിക്കണം നിങ്ങളന്യോന്യംഅല്ലാതെ
മോഹിച്ചീടല്ലെന്നുമോതി നാഥന്‍
മോഹിച്ചീടല്ലെന്നുമോതി നാഥന്‍
ഇഹലോകം തന്നിലെ സ്ഥാനവും മാനവും
മഹിമ നല്‍കില്ലെന്നും ചൊല്ലിയല്ലോ
പക്ഷം പിടിക്കുന്നു സ്ഥാനമാനങ്ങള്‍ക്കായ്
മോക്ഷത്തിനല്ലെന്ന്‍അറിഞ്ഞുകൊണ്ടും
ഇക്ഷിതി തന്നിലെ സ്ഥാനങ്ങള്‍ ഒക്കെയും
അക്ഷിയില്‍ നിന്നും മറഞ്ഞു പോകും
ഇഹ ലോക യാത്രയില്‍ തോമായോ പത്രോസോ
സിംഹാസനത്തില്‍ ഇരുന്നുമില്ല
അഹമഹമെന്നുള്ള ചിന്തയേ വേണ്ടെന്നു
മഹിയില്‍ ദ്രിഷ്ടാന്തത്തില്‍ കാട്ടിയവന്‍
ആരാണ് തങ്ങളില്‍ വലിയവനെന്നവര്‍
ആരാഞ്ഞ നേരം കാല്‍കള്‍ കഴുകി
"ആരാണോ ചെറിയവന്‍ അവനാണ് വലിയവന്‍"
ഉര ചെയ്തതും ഓര്‍ക്കാത്തതും എന്തു കഷ്ടം
--------------------------
ഡാനിയേല്‍ കിഴവള്ളൂര്‍
--
danielmm
www.keralites.net |
__._,_.___
No comments:
Post a Comment