സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ അവ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ നിര്‍ദ്ദേശം.
മൊബൈല്‍ഫോണ്‍ ദുരുപയോഗം തടയാന്‍ സ്‌കൂളുകളില്‍ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി പെരുമാറ്റച്ചട്ട സമിതിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമിതികള്‍ക്ക് മൊബൈല്‍ പിടിച്ചെടുത്ത് ലേലംചെയ്യാനും അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ജൂണ്‍ മുതല്‍ ഈ രീതി പ്രാബല്യത്തില്‍ വരും.
അധ്യാപകര്‍ക്കും നിയന്ത്രണം ബാധകമാണ്. അവര്‍ക്ക് സ്റ്റാഫ് റൂമുകളില്‍ മാത്രമേ മൊബൈല്‍ ഉപയോഗിക്കാവൂ. കുട്ടികള്‍ ഇവ സ്‌കൂളുകളില്‍ കൊണ്ടുവരാനേ പാടില്ല.
സ്‌കൂള്‍ സന്ദര്‍ശിക്കുന്നവരും സ്‌കൂളില്‍വെച്ച് ഇവ ഉപയോഗിക്കാന്‍ പാടില്ല. മൊബൈല്‍ പിടിച്ചെടുത്ത് ലേലം ചെയ്തുകിട്ടുന്ന തുക സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
പെരുമാറ്റച്ചട്ട സമിതിയില്‍ ഹെഡ്മാസ്റ്ററോ പ്രിന്‍സിപ്പലോ ആയിരിക്കണം കണ്‍വീനര്‍. അമ്മമാരുടെ രക്ഷാകര്‍തൃസമിതി പ്രസിഡന്റായിരിക്കും ഉപാധ്യക്ഷ. മൊബൈല്‍ ദുരുപയോഗം സംബന്ധിച്ച കേസ്സുകളില്‍ പോലീസിനെ സമീപിക്കാനും സമിതിക്ക് അധികാരമുണ്ടായിരിക്കും.
2005മുതല്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായിരുന്നില്ല. ഈ നിരോധനം നിലവിലിരിക്കുമ്പോള്‍തന്നെ മൊബൈല്‍ ദുരുപയോഗം സംബന്ധിച്ച് ഒട്ടേറെ കേസുകള്‍ ഉണ്ടാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്
www.keralites.net |
__._,_.___
No comments:
Post a Comment