സെര്‍ച്ച്ഫലങ്ങളില്‍ മായം ചേര്‍ക്കുന്നതായി ആരോപണം; ഗൂഗിളിനെതിരെ അന്വേഷണം

സെര്‍ച്ച് ബിസിനസിലെ രാജാവാണ് ഗൂഗിള്‍. തങ്ങളുടെ മേധാവിത്വം പക്ഷേ, ഗൂഗിള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ. തങ്ങളോട് മത്സരിക്കുന്ന ചില സൈറ്റുകളെ സെര്‍ച്ച് ഫലങ്ങളില്‍ നിന്നൊഴിവാക്കി ഗൂഗിള്‍ ശിക്ഷിക്കുന്നുണ്ടോ. ഇക്കാര്യം യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷിക്കുകയാണ്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഗൂഗിള്‍, അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. വിലകള്‍ താരതമ്യം ചെയ്യുന്ന സൈറ്റായ 'ഫൗണ്ടെം' (Foundem), ലീഗല്‍ സെര്‍ച്ച് എഞ്ചിനായ 'ഇജസ്റ്റിസ് ഡോട്ട് എഫ്ആര്‍' (ejustice.fr) തുടങ്ങിയ കമ്പനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്ത് തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ചരിത്രം യൂറോപ്യന്‍ കമ്മീഷനുണ്ട്. മൈക്രോസോഫ്ടും ഇന്റലും ഇത്തരം ആരോപണത്തിന്റെ പേരില്‍ വന്‍ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആ ഗതി ഗൂഗിളിനും വരുമോ എന്നാണ് നിയമവിദഗ്ധര്‍ സംശയിക്കുന്നത്.
ഉപജാപങ്ങള്‍ വഴി തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സൈറ്റുകളെ സെര്‍ച്ച് ഫലത്തില്‍ വരുന്നതില്‍ നിന്ന് ഗൂഗിള്‍ തടയുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അധികൃതര്‍ പ്രധാനമായും പരിശോധിക്കുക. പക്ഷേ, ഇക്കാര്യം പരിശോധിക്കുക അത്ര എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഗൂഗിളിന്റെ തുറുപ്പു ശീട്ടായ സെര്‍ച്ച് ആല്‍ഗരിതം (സെര്‍ച്ച് ഫലങ്ങള്‍ നിശ്ചയിക്കുന്ന ഗണിതസമീകരണം) പരിശോധിക്കേണ്ടി വരും ഇതിന്. എങ്കിലേ, സെര്‍ച്ച് ഫലങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടോ എന്നറിയാന്‍ കഴിയൂ.
രണ്ട് തരത്തിലുള്ള സെര്‍ച്ച് ഫലങ്ങളാണ് ഗൂഗിള്‍ നല്‍കാറ്. ഒന്ന് ഗൂഗിളിന്റെ ആല്‍ഗരിതം തിരഞ്ഞെടുക്കുന്ന ഫലങ്ങള്‍. അവ പേജിന്റെ മുഖ്യഭാഗത്ത് കാണപ്പെടും. രണ്ടാമത്തെ വിഭാഗം ഫലങ്ങള്‍ മുമ്പ് 'സ്‌പോണ്‍സേഡ് ലിങ്ക്‌സ്' എന്നറിയപ്പെട്ടിരുന്ന 'ആഡ്‌സ്' ('ads'') ആണ്. അത് കാശു മുടക്കി കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളാണ്.
ഇതില്‍ ആദ്യ വിഭാഗത്തില്‍ പെട്ട സെര്‍ച്ച് ഫലങ്ങളില്‍ വെള്ളംചേര്‍ക്കപ്പെടുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പരിശോധിക്കുക. പ്രത്യേകിച്ചും, സെര്‍ച്ച് സര്‍വീസ് നല്‍കുന്ന മറ്റ് സൈറ്റുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടോ എന്ന്. സ്വാഭാവിക സെര്‍ച്ച് ഫലങ്ങളില്‍ നിന്ന് ഗൂഗിളിന്റെ ആല്‍ഗരിതം നിയമപരമായി പ്രവര്‍ത്തിക്കുന്ന ചില സൈറ്റുകളെ ഒഴിവാക്കുന്നുവെന്നാണ് ഫൗണ്ടെം ആരോപിക്കുന്നത്. 2010 ഫിബ്രവരിയിലാണ് തങ്ങള്‍ ഗൂഗിളിനെതിരെ പരാതി സമര്‍പ്പിച്ചതെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍, ഫൗണ്ടെം പോലുള്ള സൈറ്റുകള്‍ ദുര്‍ബലമായി റാങ്ക് ചെയ്യപ്പെടുന്നതിന് തക്കതായ കാരണങ്ങളുണ്ടെന്ന് ഗൂഗിള്‍ വാദിക്കുന്നു. ഉദാഹരണത്തിന്, ഫൗണ്ടെം സൈറ്റിന്റെ ഉള്ളടക്കത്തിലെ 79 ശതമാനവും മറ്റ് സൈറ്റുകളില്‍ നിന്നുള്ള കോപ്പിയാണ്. മറ്റ് സൈറ്റുകളില്‍ നിന്ന് കോപ്പി ചെയ്യപ്പെടുന്ന ഡേറ്റ, ഗൂഗിളിന്റെ ആല്‍ഗരിതം അവഗണിക്കുകയാണ് പതിവ്-കമ്പനി ചൂണ്ടിക്കാട്ടുന്നു.
www.keralites.net |
__._,_.___





No comments:
Post a Comment