Wednesday, December 29, 2010

[www.keralites.net] {{{{{ നിങ്ങള്‍ മുസ്ലിം സ്ത്രീ അല്ലേ......? }



നിങ്ങള്‍ മുസ്ലിം സ്ത്രീയല്ലേ......?

മരണമുണ്ടാകുമെന്നും, മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിര്‍ണ്ണയങ്ങള്‍ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ? അല്ലാഹുവിന്‍റെ സ്വര്‍ഗത്തില്‍ ആകണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്‍റെ വിറകു കൊള്ളിയാവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? മുസ്ലിം സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കുന്ന നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ പടച്ചവന്‍റെ നിയമം നിങ്ങള്‍ അനുസരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത്? നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു. ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങള്‍ ധരിച്ചിരിക്കുന്നത്‌?

{അല്ലാഹു പറയുന്നു "സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ ‍മാറിലൂടെ താഴ്ത്തിയിടട്ടെ(24.31) മുഖവും മുന്‍കൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകള്‍ മറയ്ക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്‌. മുഖമക്കനകള്‍ പിരടിയില്‍ ചുറ്റിക്കെട്ടാനുള്ളതല്ല. മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ് എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത്‌. ആഭരണ ഭ്രമമോ അല്ലെങ്കില്‍ ഫാഷന്‍ ഭ്രമം കാരണം ഇസ്ലാമിക വസ്ത്രധാരണം ഈ കാലഘട്ടത്തില്‍ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്ര ധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്?

സഹോദരി, അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങള്‍‍ക്ക് രക്ഷപ്പെടാനാകുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിന്നു മുമ്പ് നിങ്ങളുടെ മയ്യിത്ത്‌ പൊതിയാന്‍ തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു …..!!

സഹോദരീ, നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്‍റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുമ്പില്‍ പ്രദ൪ശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭ൪ത്താവിനുള്ളതാണ്. "കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയില്‍ അണിഞ്ഞ് നറുമണം പൂശി എന്നും ഭര്‍ത്താവിന്‍റെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് ". സഹോദരി വായിനോക്കികള്‍ക്കും പൂവാലന്‍മാര്‍ക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം. അടുക്കളയിലെ സ്റ്റൌവ് പൊട്ടിത്തെറിച്ചാല്‍, തീയൊന്നാളിയാല്‍ തീര്‍ന്നില്ലേ സൗന്ദര്യം!അത് പുറത്തു കാണിച്ച് പരലോകം നഷ്ട്ടപ്പെടുത്തണോ? സഹോദരീ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ആക൪ഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭര്‍ത്താവിന്‍റെ മുമ്പില്‍ മുഴുവന്‍ വശ്യതയും പ്രകടമാക്കി നില്‍‍ക്കുന്നവരുടെ ഉള്ളം സന്തോഷം നിറഞ്ഞതായിരിക്കും.

അല്ലാഹു പറയുന്നു"പ്രവാചകരെ, സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവ൪ അവരുടെ കണ്ണുകള്‍ അന്യപുരുഷന്മാരില്‍ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ. സ്വയം വെളിവാകുന്ന മുഖവും മുന്‍കൈയും വെളിവായത് ഒഴികെ.

സഹോദരീ, ഇന്ന് നിങ്ങള്‍ പുറത്തു കാണിക്കുന്ന കൈയ്യും ,വയറിന്‍റെ ഭാഗവും കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടിപ്പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാള്‍ നീര് വന്നു വീ൪ത്ത് പൊട്ടിയൊഴുകി, നാലാംനാള്‍ മണ്ണോട് ചേരാന്‍ഉള്ളതാണ് ഓ൪ക്കുക. അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവ൪ നിങ്ങളെ മറന്നിട്ടുണ്ടാകും. നിങ്ങളോ അവ൪ക്ക് വേണ്ടി ഒരുങ്ങിയതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കാനും തുടങ്ങിയിരിക്കും .

സഹോദരീ ,അല്ലാഹുവിന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കുക. (നബി:)താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും, സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക അവ൪ തങ്ങളുടെ മേല്‍വസ്ത്രം ശരീരത്തില്‍ താഴ്തിയിടണമെന്ന്, അവ൪ തിരിച്ചറിയപ്പെടുന്നതിനു വേണ്ടിയാണത്രെ അത്. അപ്പോള്‍ അവ൪ക്ക് യാതൊരു ശല്യവും ഉണ്ടാകുന്നതല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.( 33 . 59)

സഹോദരീ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശാപം എല്ക്കണോ? വൃദ്ധയാകുമ്പോള്‍ മാത്രം ചുക്കിചുളിഞ്ഞു ആ൪ക്കും വേണ്ടാത്ത ശരീരം പ൪ദ്ദയില്‍ പൊതിഞ്ഞു നടന്നാല്‍ മതിയെന്നാണോ തീരുമാനം?പശ്ചാത്താപവും പ൪ദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാല്‍ ആ നാളെ നിങ്ങള്‍ ഉണ്ടായികൊള്ളണമെന്നില്ല .

സഹോദരീ, വരുന്ന യുവതലമുറക്കും ലക്കും ലഗാനുമില്ലാതെ ഓടുന്നതിനിടയില്‍ ഫ്രീയായി കാണുന്ന ഒന്നാണ് സ്ത്രീ സൗന്ദര്യം. സംസ്കാരം പണയപ്പെടുത്തും വിധമുള്ള ഉടയാടകളും കണ്ണിന്‍റെ വെട്ടി നിരത്തുന്ന നോട്ടങ്ങളും മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന മോഡേണ്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് സഹോദരീ ഇന്ന് തന്നെ പിന്മാറിക്കൂടെ ?

നബി(സ)പറയുന്നു" വസ്ത്രം ധരിക്കുകയും എന്നാല്‍ ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ പൂ൪‍ണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്‍റെ പൂന്നപോലെ ചാഞ്ചാടി നടക്കുകയും അന്യ പുരുഷന്മാരെ ആക൪ഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ സുഗന്ധം പൊലും ആസ്വദിക്കുകയില്ല"(മുസ്ലിം)

സഹോദരീ, ലജ്ജ നഷ്ട്ടപ്പെട്ടു പോകുന്നതില്‍ വസ്ത്ര ധാരണതിന്നു വലിയൊരു പങ്കുണ്ട്. ലജ്ജ നഷ്ട്ടപ്പെട്ടാല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വലിച്ചിട്ടു നൂറുമേനി കൊയ്തെടുക്കുകയും ചെയ്യും ആയിരങ്ങള്‍ മുടക്കി വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഇനിയെങ്കിലും അത് ഇസ്ലാമിക വസ്ത്രമായിക്കൂടെ? ഇനിയെങ്കിലും നേരിയതും ശരീര വടിവുകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൂടെ?

താടിയുള്ളവരേയും പ്രായമായവരെയും, മൗലവിമാരെയും കാണുമ്പോള്‍ ധൃതിപ്പെട്ടു നിങ്ങള്‍ തലമറക്കാന്‍ വെമ്പല്‍ കൊള്ളുന്നു. അതിനേക്കാള്‍ ആക൪ഷകമായ ഭാഗങ്ങള്‍ പ്രദ൪ശിപ്പിച്ചുകൊണ്ട്‌ എന്തെ സഹോദരീ നിങ്ങള്‍ അല്ലാഹുവിനെക്കാളും അവരെയാണോ ഭയപ്പെടുന്നത്?എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ലേ ?

ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങള്‍ പടച്ചവനെ ധിക്കരിച്ച് വസ്ത്രം ധരിക്കുന്നത്?ഭ൪ത്താവ് പറഞ്ഞിട്ടാണോ ,

അതോ ദൈവ നിഷേധികളുടെയും ബഹുദൈവ വിശ്വാസികളുടെയും, കൂട്ടുകാരികളുടേയും പരിഹാസം? അല്ലെങ്കില്‍ രക്ഷിതാക്കളുടെ സഹോദരന്‍മാരുടെ ശ്രദ്ധക്കുറവോ ഫാഷന്‍ ഭ്രമമോ? എങ്കില്‍ സഹോദരീ ഓ൪ക്കുക പരലോകത്ത് പടച്ചവന്‍റെ മുമ്പില്‍ നിങ്ങള്‍ ഒറ്റയ്ക്കാണ് ചെല്ലേണ്ടി വരിക. അവിടെ നിങ്ങളെ രക്ഷിക്കാന്‍ ഭ൪ ത്താവിനോ, രക്ഷിതാക്കള്‍ക്കോ കൂടുകാരിക്കോ കഴിയില്ല. സഹോദരീ ചിന്തിക്കുക, ഇന്ന് നിങ്ങള്‍ പ്രദ൪ശിപ്പിക്കുന്ന ശരീര ഭാഗങ്ങള്‍ നിങ്ങള്‍ നിങ്ങളെ നരകത്തിലെത്തിക്കും. തീകൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു അവിടെ കഴിയേണ്ടി വരും. നിങ്ങളുടെ സല്‍ക൪മ്മം പാഴായിപ്പോകും. മരിച്ചു ചെല്ലുന്നത് മണ്ണിലേക്കാണല്ലോ, മണ്ണിനു എല്ലാ സൗന്ദര്യം ഒരുപോലെയാകുന്നു.

സഹോദരീ, തല്‍ക്കാലം ഇവിടെ നി൪‍ത്തുന്നു. കഴിഞകാലത്തെ ജീവിതത്തെ പുന൪വിചിന്തനം നടത്തുക ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവന്‍ ചോദിച്ചാല്‍ നല്ല നിലക്ക് മറുപടി പറയാന്‍ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക. ഈ യാഥാ൪ത്ഥ്യങ്ങള്‍ എല്ലാ സഹോദരിമാരിലും പ്രചരിപ്പിക്കുകയും നന്മ കരസ്ഥമാക്കുകയും ചെയ്യുക..........

ദുആ വസ്സിയ്യത്തോടെ




--
¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´

Noorudheen

Bahrain

00973-39414379

 



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment