സാങ്കേതിക രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വെബ് ടിവി കൊച്ചിയില്‍ നിന്ന് വരുന്നു. രാജ്യത്തെ ആദ്യ വെബ് ടിവി എന്ന് അവകാശപ്പെടുന്ന ഇന്ത്യ വൈബ്‌സ് ജനുവരി ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈബ്‌സ് വിഷ്വല്‍ ആന്‍ഡ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ഇന്ത്യ വൈബ്‌സ് തുടങ്ങുന്നത്.
ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ താത്‌പര്യത്തിനും അഭിരുചിക്കും അനുസരിച്ചാണ് ഇന്ത്യ വൈബ്‌സ് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളതെന്ന് കമ്പനി സ്ഥാപകന്‍ ആന്‍ഡ്രിന്‍ മെന്‍ഡസ്, സജിത്ത് ലക്ഷ്‌മണ്‍, അരുണ്‍ ജെ പ്രസാദ് എന്നിവര്‍ പറഞ്ഞു.
വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കി തുടങ്ങുന്ന വെബ് ടി വി സൈറ്റില്‍ ഫാഷന്‍, മ്യൂസിക്, സിനിമ, ബിസിനസ്, സങ്കേതികം, ബ്ലോഗിംഗ്, ലൈഫ് സ്റ്റൈല്‍സ്, സമകാലികം തുടങ്ങി വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Thanks webdunia
Regards..maanu
__._,_.___

No comments:
Post a Comment