Monday, December 27, 2010

[www.keralites.net] രൂപേഷിനുമുമ്പേ ഡ്രാക്കുളയുമായി വിനയന്‍!

Fun & Info @ Keralites.net

'ഡ്രാക്കുള'യെ മലയാളത്തില്‍ അവതരിപ്പിക്കാന്‍ ആദ്യമൊരുങ്ങിയത് സംവിധായകന്‍ രൂപേഷ് പോളാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ചില വിവാദസംഭവങ്ങളെ തുടര്‍ന്ന് രൂപേഷ് പോള്‍ സംവിധാനരംഗത്തുനിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്ത 'ഡ്രാക്കുള'യുമായി വിനയന്‍ എത്തുന്നു എന്നതാണ്. 'എഗൈന്‍ ഡ്രാക്കുള' എന്നാണ് ചിത്രത്തിന് പേര്.

കാമുകനും കാമാതുരനും രക്തദാഹിയുമായ ഡ്രാക്കുള പ്രഭുവിന്‍റെ കഥ തന്നെയാണ് ഈ സിനിമയും പറയുന്നത്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എഗൈന്‍ ഡ്രാക്കുളയില്‍ തിലകനും മേഘ്നാ രാജും അഭിനയിക്കുന്നതായി അറിയുന്നു. മറ്റൊരു പ്രത്യേകത വിനയന്‍ ഈ സിനിമ '3ഡി'യിലാണ് ഒരുക്കുക എന്നതാണ്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഈ ഹൊറര്‍ ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. രഘുവിന്‍റെ സ്വന്തം റസിയ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ എഗൈന്‍ ഡ്രാക്കുള ആരംഭിക്കുമെന്നാണ് സൂചന.

ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും തുടങ്ങിയവയാണ് വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ സിനിമകള്‍. ഇവയെല്ലാം സാമ്പത്തികമായി രക്ഷപ്പെട്ടവയാണ്.

1897ല്‍ ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ എഴുതിയ നോവലായിരുന്നു 'ഡ്രാക്കുള'. ആര്‍ക്കിബാള്‍ഡ് കോണ്‍സ്റ്റബിള്‍ ആന്‍റ് കോ എന്ന പബ്ലിഷിംഗ് കമ്പനി അത് അച്ചടിച്ചു. ആദ്യമൊന്നും ഡ്രാക്കുള എന്ന നോവല്‍ ഒരു തരംഗമായില്ല. പതിയെപ്പതിയെ അത് ലോകം കീഴടക്കി. രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്‍റെ ഭയപ്പെടുത്തുന്ന വിവരണങ്ങളുമായി പിന്നീട് എത്രയെത്ര പുസ്തകങ്ങള്‍, സിനിമകള്‍. ഡ്രാക്കുള പ്രഭുവിന്‍റെ കഥ മലയാളത്തില്‍ ആദ്യമായാണ് ചലച്ചിത്രമാകുന്നത്.

thanks webdunia
Regards..maanu
www.keralites.net   

No comments:

Post a Comment