''മുസ്ലീം സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഒരു മതത്തിലും പറഞ്ഞിട്ടില്ല. ആര്‍ക്കും തന്നെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ശരീരം മറച്ചാല്‍ മാത്രം മതി അതിന് പര്‍ദ്ദതന്നെ വേണമെന്നില്ല.''കാസര്‍കോട്ടെ നിരവധി സ്‌ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം വിദ്യാനഗറിലെ യുവ എഞ്ചിനീയര്‍ റയാന ആര്‍. കാസിം തുറന്നു പറഞ്ഞപ്പോള്‍ അക്രമങ്ങളുടെയും ഭീഷണികളുടെയും ശരവര്‍ഷങ്ങള്‍ തനിക്കെതിരെയുണ്ടായിട്ടും ഒരു യുവതിയായിട്ടുപോലും തന്റെ വാക്കുകളില്‍നിന്ന് ഒരിഞ്ചു പിറകോട്ടില്ലെന്ന് ഉറച്ച തീരുമാനവുമായി മുന്നോട്ട് തന്നെയാണ് റയാന.
ഇഷ്‌ടവസ്‌ത്രം ധരിച്ച് സ്വന്തം നാട്ടില്‍ നടക്കുവാന്‍ ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം നേടേണ്ടിവന്നത് തന്റെയും, ഒരു നാടിന്റെയും ഗതികേടായി മാത്രമേ റയാന കാണുന്നുള്ളൂ. കാസര്‍കോട് ബേവിഞ്ചയിലെ അബ്‌ദുള്‍ റഹിമിന്റെയും സഹ്‌റാറഹ്‌മാന്റെയും അഞ്ച് മക്കളില്‍ മൂത്തവളാണ് റയാന. ചെന്നൈ ഹിന്ദുസ്‌ഥാന്‍ എയറോടോക്‌സില്‍ നിന്ന് ബിരുദം നേടി സിവില്‍ സര്‍വീസ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്നതിനിടയിലാണ് തനിക്കെതിരെയുള്ള ഭീഷണികളുടെയും, പ്രചരണങ്ങളുടെയും തുടക്കം. റയാനയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ വന്ന ഒരു വിവാഹാലോചനയോട് കൂടിയാണ് പ്രചരണം ഉണ്ടാകുന്നത്. വെറും നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരാളിന്റെ ആലോചന ഞാന്‍ വേണ്ടെന്ന് പറഞ്ഞതില്‍ ഒരു തെറ്റും കാണുന്നില്ല.
ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് മുഴുവനും ജീന്‍സും ടോപ്പും ചുരിദാറുമിട്ടാണ് ക്ലാസില്‍ പോയത്. നാട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയ്‌ക്ക് ശേഷം പര്‍ദ്ദ ധരിക്കുന്നില്ലെന്ന പ്രചരണം വ്യാപകമായി. പഴയകാലത്തൊക്കെയുള്ള പര്‍ദ്ദയാണെങ്കില്‍ അത് ധരിക്കുന്നതില്‍ വലിയ തെറ്റ് തോന്നുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ ധരിക്കുന്ന പര്‍ദ്ദ ശരീരത്തിലെ ഓരോ ഭാഗങ്ങളും എടുത്തുകാട്ടുന്നതുപോലെയുള്ളതാണ്. അത് ധരിക്കുവാന്‍ എനിക്കാവില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വീട്ടുകാരുടെ പിന്തുണ എനിക്കുണ്ടായി.
പര്‍ദ്ദ ധരിച്ചുവെന്നതുകൊണ്ട് മാത്രം നല്ല മുസ്ലിം ആകില്ല. വിശ്വാസം മനസിലാണ് വേണ്ടത്. ജീന്‍സ് ക്രിസ്‌ത്യാനികളുടെ വേഷമാണ്, എനിക്ക് ജോസ് എന്നൊരാളുമായി ബന്ധമുണ്ട്, വിവാഹം കഴിച്ചുവെന്നൊക്കെയായിരുന്നു അടുത്ത പ്രചരണങ്ങള്‍. ഇതിന്റെയിടയില്‍ തീവ്രവാദബന്ധമുള്ള ചില സംഘടനകളുടെ പ്രവര്‍ത്തകരെന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ എനിക്ക് നേരെയും, വീടിന് നേരെയും നിരന്തരം അക്രമങ്ങള്‍ നടത്തി. കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇഷ്‌ടവസ്‌ത്രം ധരിക്കുന്നതിനും, തനിക്കെതിരെയുള്ള ഭീഷണികള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതില്‍ വിധി അനുകൂലമായതോടെയാണ് സാംസ്‌കാരികപ്രവര്‍ത്തകരും മറ്റു വനിതാസംഘടനകളുടെ പ്രവര്‍ത്തകരും ഈ കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍ ഭീഷണികള്‍ക്ക് ഒട്ടും പിന്നിടും കുറവുണ്ടായിരുന്നില്ല. ഫോണ്‍ വഴിയും കത്ത് മുഖേനയും പത്രമാപ്പീസുകളിലേക്കും കത്തുകള്‍ വന്നു. തനിക്ക് ലഭിച്ച ഒരു കത്തിലെ വാചകം ഇതായിരുന്നു.
'നിനക്ക് താക്കീത് നല്‍കിയിട്ടും നീ തന്റെ നിലപാടില്‍നിന്നും മാറിയില്ല. ഇതിന് അനുഭവിക്കേണ്ടത് നീ മാത്രമല്ല. നിന്റെ കുടുംബവും കൂടിയാണ്. നിനക്കുള്ള ശിക്ഷ ഞങ്ങള്‍ വിധിച്ചുകഴിഞ്ഞു. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള മുസ്ലീം സഹോദരങ്ങളാണ് തനിക്ക് ശിക്ഷവിധിച്ചത്. ഇതും പടച്ച തമ്പുരാനെ സാക്ഷിനിര്‍ത്തിയാണ്. എന്നാല്‍ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുവാന്‍ തനിക്കാവില്ലെന്ന് വ്യക്‌തമാക്കിയ റയാന എന്ന തന്റെ പരാതിയില്‍ പോലീസ് നടപടിയെ വിമര്‍ശിക്കുകയാണ്. തങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാകാന്‍ കാരണം പര്‍ദ്ദ ധരിക്കാത്തതല്ലേ, അത് ധരിച്ചാല്‍ ഈ പ്രശ്‌നം തീര്‍ന്നില്ലേ എന്ന മറുപടിയാണ് ഈ കാര്യത്തില്‍ പോലീസ് നല്‍കിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള പോലീസ് സംരക്ഷണം ഉണ്ടെങ്കിലും തന്റെ ജീവന്‍ ഏത് സമയത്തും അപകടത്തിലാക്കുന്ന സ്‌ഥിതിയാണുള്ളത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് റയാനയുടെ ആവശ്യം.
തുടക്കത്തില്‍ തന്റെ പോരാട്ടത്തില്‍ റയാന തനിച്ചായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വീട്ടുകാരുടെ മുന്നില്‍ ബോധ്യപ്പെടുത്തിയപ്പോ ള്‍ അവരുടെ പിന്തുണ ലഭിച്ചു. സംഭവം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ തനിക്ക് പിന്തുണയുമായി എത്തിയവര്‍ നിരവധി പേരാണ്. അജിത, ഡോ. സി.എസ്. ചന്ദ്രിക, ഡോ. ഖദീജ മുംതാസ്, ഡോ. എന്‍.പി. ഹാഫിസ്‌മുഹമ്മദ്, ജനാധിപത്യമഹളിളാ അസോസിയേഷന്‍... തുടങ്ങി നിരവധിയാണ്.
താന്‍ ജനിച്ച മതത്തിനെതിരെയല്ല എന്റെ പോരാട്ടം, മറിച്ച് ജനാധിപത്യരാജ്യത്ത് ഏതൊരു വ്യക്‌തിക്കും അവര്‍ക്ക് ഇഷ്‌ടമുള്ള വേഷം അണിയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ത്രീയായാലും പുരുഷനായാലും അവര്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു തരത്തിലുള്ള വസ്‌ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധിക്കുവാന്‍ ഒരു മതത്തിലും അവകാശമില്ല. തന്റെ പോരാട്ടം ഭീഷണികള്‍ക്ക് മുമ്പില്‍ തീരുന്നതല്ല. അത് തുടരുക തന്നെ ചെയ്യും.
നൗഫല്‍ഹബീബ്ആലപ്പുഴ
With Best Regards,
Kuwait.
http://www.noufalhabeeb.blogspot.com
Cell# +965 66839018
www.keralites.netfont> |




No comments:
Post a Comment