ചൂടന്‍ 'ഓട്ടോഗ്രാഫ്'
മദ്യപിച്ച് ലക്കുകെട്ടാണ് നില്‍പ് . എങ്കിലും ആരാധകനെ നിരാശനാക്കാനൊന്നും പമേല ആന്‍ഡേഴ്‌സണില്ല. മദ്യപിച്ച് ആടിയാടിയെത്തി ഓട്ടോ ഗ്രാഫ് ചോദിച്ചെത്തിയ ആരാധനോട് Yes പറയാന്‍ പമേല മടിച്ചില്ല. എന്നാല്‍ ബേവാച്ച് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുമ്പോള്‍ അത്രയെങ്കിലും നിലവാരം വേണമെന്നായിരുന്നു ലിവര്‍പൂളുകാരനായ ആരാധകന്റെ മോഹം. ഷര്‍ട്ടൂരിമാറ്റിയ അയാളുടെ നെഞ്ചിലായിരുന്നു പമേലയുടെ ഒപ്പ് . പിന്നീട് കൈത്തണ്ടയില്‍ സന്ദേശം കുറിക്കാനും 43 കാരിയായ ഗ്ലാമര്‍ താരം മറന്നില്ല.
ഒപ്പുകള്‍ നല്‍കിശേഷം സന്തോഷത്തോടെ അവര്‍ ഹോട്ടലിലേക്ക് മടങ്ങി. ആരാധകരുടെ തിരക്ക് മൂലം ബ്രിട്ടനില്‍ കനത്ത സുരക്ഷയാണ് പമേലയ്‌ക്ക് ഏര്‍പ്പെടുത്തിയത് .
No comments:
Post a Comment