Monday, December 27, 2010

[www.keralites.net] ആധുനിക ലോകത്ത് ആനന്ദത്തിന് സമയം കുറവാണ്

ആധുനിക ലോകത്ത് ആനന്ദത്തിന് സമയം കുറവാണ്

tv.jpg

ആധുനിക ലോകത്ത് ആനന്ദത്തിന് സമയം കുറവാണ്. വീട്ടില്‍ നിന്ന് തൊഴിലിടത്തിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ മിക്കവരും ആനന്ദത്തിന് സമയം കണ്ടെത്താന്‍ മറന്നുപോകുന്നു. മിക്കവരും രാത്രി കിടപ്പറയിലെത്തിയതിന് ശേഷമാണ് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നതത്രെ. കിടപ്പറയില്‍ ലാപ്ടോപ് ഉപയോഗിച്ച് ജനപ്രിയ ടെലിവിഷന്‍ പരിപാടികള്‍ കാണുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് വിവിധ സര്‍വേകള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

മൊബൈല്‍ സാങ്കേതികതയുടെ മുന്നേറ്റമാണ് കിടപ്പറ പ്രേക്ഷരെ വര്‍ധിപ്പിച്ചതെന്നാണ് കരുതുന്നത്. പ്രമുഖ ടെലികോം സേവന ദാതാക്കളൊക്കെ കുറഞ്ഞ നിരക്കില്‍ വേഗതയുള്ള നെറ്റ്കണക്‍ഷന്‍ നല്‍കുന്നുണ്ട്. അതേസമയം, നെറ്റിലാകുമ്പോള്‍ ഇഷ്ടപ്പെട്ട പ്രോഗ്രാം കാണാന്‍ സമയവും ലഭിക്കും. പലരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുസ്തകം വായിക്കുന്നതു പോലെയാണ് ലാപിന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കണ്ട് ആസ്വദിക്കുന്നത്.

കിടപ്പറയില്‍ വെച്ച് ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ബി ബി സിയുടെ ഐ പ്ലേയറാണ്. ഒരു മാസം ബി ബി സിയുടെ ഐ പ്ലേയറിന് രാത്രി 10.30 മുതല്‍ ഒരു മണിക്കൂര്‍ സമയത്ത് ചുരുങ്ങിയത് 183,000 പ്രേക്ഷരെ ലഭിക്കുന്നുവെന്നാണ് കണക്ക്. ശനിയാഴ്ച രാത്രികളിലും ഞായറാഴ്ച രാവിലെയും ഐപ്ലേയറിന് വന്‍ ഹിറ്റാണെന്ന് ലഭിക്കുന്നതെന്ന് ബി ബി സി അധികൃതര്‍ വ്യക്തമാക്കി.

ഇതിനെല്ലാം പുറമെ മൊബൈല്‍ വഴി ചുരുങ്ങിയത് 20,000 പേര്‍ ഐപ്ലേയര്‍ പ്രേക്ഷകരായി എത്തുന്നുണ്ട്. 2007 ഡിസംബറില്‍ തുടങ്ങിയ ബി ബി സി ഐപ്ലേയറിന് ഓരോ മാസവും 80 ദശലക്ഷം ആവശ്യക്കാരാണ് വരുന്നത്. ബി ബി സിയിലെ ഡോക്ടര്‍ ആര്, സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഹാവ് ഐ ഗോട്ട് ന്യൂസ് ഫോര്‍ യു എന്നീ പ്രോഗ്രാമുകള്‍ക്ക് രാത്രിയില്‍ ഏറെ പ്രേക്ഷകരുണ്ട്. സാങ്കേതികത വളര്‍ന്നതോടെ ബ്രിട്ടണിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ നൂതന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

Thanks webdunia
Regards..maanu


www.keralites.net   

No comments:

Post a Comment