എന്നെ നീ കാണുമ്പോഴും ...
എന്റെ വാക്ക് നീ കേള്‍ക്കുമ്പോഴും ..
നിന്റെഹൃദയം നീ അറിയാതെ എന്നോട് മന്ദ്രിക്കും,
" നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് "
അത് നീ അറിയാന്‍ വക്കരുതെ,പറയാന്‍ വെമ്പല്‍
പൂണ്ടു നിന്നോരു വാക്കിന്നുള്ളില്‍...,
പതിവായ്
നീ സൂക്ഷിച്ച സഹൃദം കണ്ടെത്തി ഞാന്‍...,
ഇനിയും സംസാരിച്ചു തീര്‍ക്കുവാന്‍, നമുക്കായി ...,
കരുതാം സായാഹ്നങ്ങള്‍... രാത്രികള്‍..
പുലരികള്‍..,
ഓര്‍ത്തു വയ്ക്കുക നിത്യം.. പിന്നിലേയ്ക്കൊഴുകുന്ന -,
നേര്‍ത്ത സങ്കല്‍പ്പങ്ങള്‍, മാഞ്ഞിടാം
എന്നാകിലും,
അകലാന്‍ അറിയാതെ അപ്പൊഴും നില്‍ക്കും നെഞ്ചില്‍,
അറിവായ്,
കാരണം ആ ഓര്‍മകളാണ് നമുക്ക് സ്നേഹത്തിന്‍റെ
വില മനസ്സിലാക്കിത്തരുന്നത്..."
സ്നേഹിക്കുക എല്ലാരയും ......
വെറുക്കരുത്ആരെയും....
നമ്മെ വെറുക്കുന്നവര്‍ ഒരു നാള്‍ നമ്മുടെ
സ്നേഹം മനസ്സിലാക്കും ....
No comments:
Post a Comment