Friday, November 12, 2010

[www.keralites.net] ഇന്റര്‍നെറ്റ്‌ ചാറ്റിംഗിലൂടെ വലയില്‍ കുരുങ്ങുന്ന വിവാഹങ്ങള്‍‍



വലയില്‍ കുരുങ്ങുന്ന വിവാഹങ്ങള്‍‍

ഇന്റര്‍നെറ്റ്‌ കഫേയില്‍നിന്നായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. കൊല്ലത്തെ കോളജ്‌ വിദ്യാര്‍ത്ഥിനിയും ബാംഗ്ലൂരിലെ മലയാളി യുവാവും പരിചയപ്പെടുന്നത്‌ ചാറ്റിംഗിലൂടെയാണ്‌. പരസ്‌പരം കണ്ടിട്ടില്ലെങ്കിലും ആ ബന്ധം പ്രണയമായി വളര്‍ന്നു. ചാറ്റിംഗ്‌ മാറി മൊബൈല്‍ ഫോണിലായി സംസാരം. ആറുമാസം മാത്രം പഴക്കമുള്ള ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തി. ഇരുവീട്ടുകാര്‍ക്കും ആദ്യം താല്‌പര്യമില്ലായിരുന്നെങ്കിലും മക്കളുടെ നിര്‍ബന്ധത്തിന്‌ മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നു. ഒരേ കുടുംബപശ്‌ചാത്തലം ഉള്ളവരായിരുന്നു രണ്ടുപേരും. എന്നിട്ടും രണ്ടുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. നിസാരകാര്യങ്ങള്‍ക്കുപോലും വലിയ വഴക്കായി. രണ്ടുപേരും തനിയെ ബാംഗ്ലൂരിലായിരുന്നു താമസം. ഇനി ഒരുമിച്ചുപോവാന്‍ പറ്റുകയില്ലെന്ന്‌ തോന്നിയപ്പോള്‍ കുടുംബകോടതിയില്‍ കേസ്‌ കൊടുത്തു. രണ്ടുപേരും പരസ്‌പര സമ്മതത്തോടുകൂടി പിരിഞ്ഞു. 

ഈ വിവാഹ കഥയിലെ നായകനും നായികയും എറണാകുളത്താണ്‌. ഒരു ഗ്രാമത്തിലെ അണ്‍എയ്‌ഡഡ്‌ സ്‌കൂളില്‍ അധ്യാപികയായ യുവതിയും ഇന്‍ഷുറന്‍സ്‌ കമ്പനി ഉദ്യോഗസ്‌ഥനും പരിചയത്തിലാകുന്നത്‌ ഓര്‍ക്കൂട്ടിലൂടെയാണ്‌. പരസ്‌പരം നമ്പര്‍ കൈമാറി. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മതവും സമ്പത്തും ഒരുപോലെയായിരുന്നതുകൊണ്ട്‌ വീട്ടുകാര്‍ക്ക്‌ വിവാഹത്തില്‍ എതിര്‍പ്പുണ്ടായില്ല. ആഘോഷമായി കല്യാണം നടന്നു. പയ്യന്റെ ഓഫീസിനടുത്ത്‌ താമസവും തുടങ്ങി. വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷമാകുന്നതിന്‌ മുമ്പേ പിണക്കവും, വഴക്കുമായി. രണ്ടുപേരും ഒരണുവിടപോലും താഴാന്‍ തയാറായിരുന്നില്ല. നിസാരകാര്യങ്ങള്‍ക്കുപോലും വലിയ വഴക്കായി. ഇനി ഒരുമിച്ചു ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ തോന്നിയ അവര്‍ പിരിയാന്‍ തീരുമാനിച്ചു. രണ്ടുമാസം മുമ്പ്‌ അവര്‍ വിവാഹമോചനം വാങ്ങി. 

ഇത്‌ രണ്ടും ഒറ്റപ്പെട്ട സംഭവമല്ല. ''മുപ്പത്തിയഞ്ചുവയസില്‍ താഴെയുള്ളവരുടെ വിവാഹമോചനകേസുകള്‍ പരിശോധിക്കുമ്പോള്‍ ഇതേപോലെയുള്ള നിരവധി കേസുകള്‍ വരുന്നുണ്ട്‌. ഒരു കേസ്‌ മുന്നിലെത്തുമ്പോള്‍ വിവാഹം നടന്നതെങ്ങനെയാണെന്ന്‌ ഞങ്ങള്‍ അന്വേഷിക്കാറുണ്ട്‌. ഭൂരിഭാഗമെന്ന്‌ പറയാന്‍ പറ്റില്ലെങ്കിലും ചാറ്റിംഗ്‌ വഴി പരിചയപ്പെട്ട്‌ വിവാഹത്തിലെത്തി, പ്രശ്‌നത്തിലായവര്‍ വരാറുണ്ട്‌. ഓരോ ദിവസം കഴിയുംതോറും ഇങ്ങനെയുള്ള കേസുകള്‍ കൂടുകയല്ലാതെ കുറയുന്നില്ല.'' കോട്ടയത്ത്‌ അഡ്വക്കേറ്റായ സിന്ധുഗോപാലകൃഷ്‌ണന്‍'' 

''ഇതേ രീതിയിലുള്ള എല്ലാ വിവാഹങ്ങളും പരാജയമാണെന്നല്ല. ഒരിക്കല്‍പ്പോലും നേരില്‍ കാണാതെ സ്വഭാവരീതികളും ഇഷ്‌ടങ്ങളും അറിയാതെ പെട്ടെന്നൊരുനാള്‍ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നവരുടെ ബന്ധത്തിന്‌ തീര്‍ച്ചയായും ആയുസ്‌ കുറവായിരിക്കും. സാധാരണ രീതികളില്‍ നടക്കുന്ന കല്യാണത്തിന്‌ വധുവും വരനും തമ്മില്‍ അത്രയുംപോലും പരിചയമില്ലല്ലോ എന്ന്‌ പറയുന്നവരുണ്ടാകും. ചാറ്റിംഗ്‌ വഴി സുഹൃത്തുക്കളാകുന്നവരുടെ കാര്യം അതല്ല. പൊന്നേ, കരളേ എന്നു പറഞ്ഞ്‌, തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം മറച്ചുവച്ച്‌ പെരുമാറുകയാണ്‌ ചെയ്യുന്നത്‌. വലിയ സ്വപ്‌നങ്ങളോടെ വിവാഹജീവിതം ആരംഭിച്ചിട്ട്‌ പെട്ടെന്നുതന്നെ പ്രതീക്ഷിച്ചതുപോലെയല്ല നടക്കുന്നത്‌ എന്ന്‌ മനസിലാകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നു. 

സ്‌നേഹത്തിന്‌ ആഴം കുറവായതുകൊണ്ട്‌ ചെറിയ വഴക്കുകള്‍ വലിയ വഴക്കുകയായി മാറുന്നു. ചാറ്റിംഗ്‌വഴിയുള്ള സൗഹൃദത്തെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നതാണ്‌ നല്ലത്‌. 1998-ല്‍ കോട്ടയം ജില്ലയില്‍ 510 വിവാഹമോചനകേസുകളാണു കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തതെങ്കില്‍ 2010 ആയപ്പോള്‍ 1333 കേസുകളായി. എല്ലാ ജില്ലയിലും ഇതാണ്‌ സ്‌ഥിതി. മുമ്പ്‌ പത്തുവര്‍ഷമൊക്കെ ഒരുമിച്ച്‌ ജീവിച്ചശേഷമാണ്‌ പിരിയാന്‍ തീരുമാനിച്ചതെങ്കില്‍ ഇന്ന്‌ അത്‌ മധുവിധുനാളുകളില്‍ തന്നെയായി. വിവാഹം ഒരു കളിതമാശയല്ല എന്ന്‌ മനസിലാക്കിവേണം അതില്‍ ഏര്‍പ്പെടാന്‍.'' അഡ്വ. സിന്ധു പറയുന്നു. 

ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ 

ചാറ്റിംഗില്‍ പരിചയപ്പെടുന്നവര്‍ പലപ്പോഴും അവരുടെ യഥാര്‍ത്ഥ വ്യക്‌തിത്വമായിരിക്കില്ല വെളിപ്പെടുത്തുന്നത്‌. ഒരിക്കല്‍പ്പോലും നേരില്‍ കാണാതെ വളരുന്ന പ്രണയബന്ധത്തിന്‌ ആയുസ്‌ വളരെ കുറവായിരിക്കും. കേരളത്തിലെ എല്ലാ കുടുംബകോടതികളിലും ഈ രീതിയിലുള്ള കേസുകളുണ്ട്‌. യുവജനങ്ങള്‍ക്കിടയിലാണ്‌ ഈ പ്രവണത കൂടുതല്‍. ചാറ്റിംഗിലൂടെ പരിചയപ്പെട്ട്‌ വിവാഹിതരായ സിനിമാതാരങ്ങളുണ്ട്‌. എല്ലാ ബന്ധങ്ങളും തകര്‍ച്ചയിലാണെന്നല്ല, പക്ഷേ തകര്‍ച്ചയ്‌ക്ക് സാധ്യത കൂടുതലാണ്‌. വിവാഹം വളരെ ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്‌. പലപ്പോഴും അവസാനനിമിഷമായിരിക്കും അബദ്ധം പറ്റിയെന്ന്‌ മനസിലാകുക. അപ്പോഴേക്കും ഊരാന്‍ വയ്യാതെ ചതിക്കുഴികളില്‍പ്പെട്ടിരിക്കും. 

കേരളത്തില്‍ ഇന്ന്‌ വിവാഹമോചനങ്ങള്‍ കൂടിവരികയാണ്‌. പല കാരണങ്ങളുണ്ട്‌ അതിന്‌. സംശയരോഗം മുതല്‍ അമ്മായിയമ്മവരെ നീളുന്ന പ്രശ്‌നങ്ങള്‍. പുതിയ കേസുകളില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്‌തുത ഒരിക്കലും യോജിച്ചുപോകാനാവാത്ത ഗുരുതരമായ സംഭവങ്ങളൊന്നും ഇതിന്റെ പിന്നിലുണ്ടാവില്ല. നിസാരപ്രശ്‌നങ്ങളായിരിക്കും. രണ്ടുപേരും വിട്ടുവീഴ്‌ചയ്‌ക്ക് തയാറാവാത്തതുകൊണ്ടാണ്‌ വിവാഹമോചനത്തിലെത്തിനില്‌ക്കുന്നത്‌. സാധാരണ പ്രശ്‌നങ്ങള്‍ കൂടുതലാണ്‌. അപ്പോള്‍ ജീവിതപങ്കാളിയെക്കുറിച്ച്‌ ഒന്നും മനസിലാക്കാതെ വിവാഹത്തിലേക്ക്‌ എടുത്ത്‌ ചാടിയാലോ. കഴിവതും വ്യക്‌തമായി അറിയാവുന്ന ആളെ ജീവിതപങ്കാളിയായി സ്വീകരിക്കുക


മംഗളം

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment