ഫെയ്‌സ്ബുക്കിലും വൈറസ് ആക്രമണം
-സ്വന്തം ലേഖകന്‍
ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ (സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ്) സൈറ്റായ ഫെയ്‌സ്ബുക്കില്‍ പുതിയൊരു വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. യൂസര്‍മാരെ ഒരു ഫെയ്‌സ്ബുക്ക് പേജ് ബലമായി ഇഷ്ടപ്പെടാന്‍ ('Like') പ്രേരിപ്പിക്കുന്ന ആ വൈറസ്, 'വാള്‍' (wall) വഴിയാണ് വ്യാപിക്കുന്നത്. ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ ഇതിനകം ആക്രമണത്തിനിരയായിക്കഴിഞ്ഞു.
ഗൂഗിളിന്റെ സൗഹൃദക്കൂട്ടായ്മാ സൈറ്റായഓര്‍ക്കുട്ടില്‍ 'ബോം സബാഡോ' വൈറസിന്റെ ആക്രമണമുണ്ടായിട്ട്ഒരാഴ്ച തികയുന്നതേയുള്ളു. അതിനിടെയാണ്, ഫെയ്‌സ്ബുക്കും വൈറസ് ആക്രമണം നേരിടുന്നത്.
ജാവാക്രിപ്റ്റിലൂടെ ഫെയ്‌സ്ബുക്കിലെ 'Like' ബട്ടണ്‍ ചൂഷണം ചെയ്യാനുള്ള മാര്‍ഗം ആവിഷ്‌ക്കരിക്കുകയാണ് ഭേദകര്‍ ചെയ്തതെന്ന്, 'സോഷ്യല്‍ടൂ' (SocialToo) വിലെജെസ്സി സ്‌റ്റേപറയുന്നു. ഒരു ഫെയ്‌സ്ബുക്ക് പേജ് നിങ്ങള്‍ 'ഇഷ്ടപ്പെട്ടു'വെന്ന് വരുത്തി അത് 'വാളുകളി'ലൂടെ പോസ്റ്റിങുകളായി പടരുകയാണ് ചെയ്യുന്നത്.
അതിന്റെ ഫലം ഇതാണ് - ആയിരക്കണക്കിന് വാളുകളില്‍ 'Shocking! This girl killed herself after her dad posted this photo' എന്ന ലിങ്ക് പ്രത്യക്ഷപ്പെടുന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കൂടുതല്‍ പേരുടെ വാളുകളിലേക്ക് എത്തുന്നു.
ഇത്തരം ലിങ്കില്‍ ക്ലിക്കില്‍ ചെയ്യാതിരിക്കുകയാണ് വൈറസ് വ്യാപിക്കുന്നത് ചെറുക്കാന്‍ വേണ്ടത്. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പേജ് ഇഷ്ടപ്പെടാന്‍ ('Like') നിങ്ങള്‍ നിര്‍ബന്ധിതനാക്കപ്പെടുകയും, വൈറസ് കൂടുതല്‍ പടരുകയും ചെയ്യും. എന്നാല്‍, വൈറസ് പാസ്‌വേഡ് കവരുകയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
കടപ്പാട്:-മാതൃഭൂമി
www.keralites.net |
__._,_.___
No comments:
Post a Comment