Monday, October 11, 2010

[www.keralites.net] അല്‍പ്പം ശ്രദ്ധവച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം



അല്‍പ്പം ശ്രദ്ധവച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം 


ശ്രദ്ധയോടെ വാഹനം ഓടിക്കുകയാണ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരമപ്രധാനം. വാഹനം ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തി തകരാറുകള്‍ പരിഹരിച്ചിരിക്കണം. സ്വന്തം ജീവനും ജീവനും തന്റെ കൈകളിലാണെന്ന ബോധ്യത്തോടെയാവണം ഡ്രൈവിങ്. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം. സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഇതാ.



മദ്യം പ്രധാന വില്ലന്‍


ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. മദ്യവും മയക്കുമരുന്നുകളും ഡ്രൈവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. കടുത്ത ക്ഷീണമുള്ളപ്പോള്‍ വാഹനം ഓടിക്കുന്നതും പരമാവധി ഒഴിവാക്കുക. ഉറക്ക ക്ഷീണത്തോടെയും വാഹനം ഓടിക്കരുത്. ദൂരയാത്രകള്‍ പോകുന്നതിനു മുന്‍പ് ശരിയായി ഉറങ്ങാന്‍ ശ്രദ്ധിക്കുക. മദ്യപിക്കുകയോ, കടുത്ത ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ സ്വന്തം വാഹനം ഡ്രൈവ് ചെയ്യുന്നതിനു പകരം ടാക്‌സിയെ ആശ്രയിക്കുന്നതാകും നല്ലത്.

ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോള്‍


വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ ഡ്രൈവറുടെ ശ്രദ്ധ വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒറ്റയ്ക്കുള്ള യാത്രകളില്‍ അശ്രദ്ധമായും അമിതവേഗത്തിലും ഡ്രൈവ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. ക്ഷീണിതനാണെങ്കില്‍ ഉറങ്ങിപ്പോകാനും സാധ്യതയുണ്ട്. ഇവയെല്ലാം മനസില്‍വച്ച് അതീവ ശ്രദ്ധയോടെവേണം ഒറ്റയ്ക്ക് വാഹനം ഓടിക്കാന്‍.

യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുക


ലക്ഷ്യത്തിലെത്താന്‍ എത്രസമയം വേണമെന്ന്് മനസിലാക്കി യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. യാത്രയ്ക്കുവേണ്ട കൃത്യസമയം കണക്കുകൂട്ടി യാത്ര തുടങ്ങരുത്. യാത്രക്കായി അല്‍പം കൂടുതല്‍ സമയം കരുതുക. പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കാന്‍ ഇത് സഹായിക്കും. അപ്രതീക്ഷിത ഗതാഗത കുരുക്കുകളും മറ്റുമുണ്ടായാലും ലക്ഷ്യത്തിലെത്താന്‍ വൈകില്ല. വേഗം നിയത്രിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും നേരത്തെ ഇറങ്ങുന്നത് സഹായിക്കും.

വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കുക


വാഹനം വാങ്ങുന്നതിനു മുന്‍പ് അത് നല്‍കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പറ്റി മനസിലാക്കുക. അല്‍പ്പം പണം കൂടുതല്‍ ചിലവഴിച്ചാലും എയര്‍ബാഗുകളും മറ്റുമുള്ള വാഹനം വാങ്ങുന്നതാണ് സുരക്ഷ ഉറപ്പുവരുത്താന്‍ നല്ലത്. വാഹനം തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രാധാന്യം നല്‍കുക.

പിരിമുറുക്കം ഒഴിവാക്കുക


മാനസിക പിരിമുറുക്കമില്ലാതെ വാഹനം ഓടിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് അത്യാവശ്യമാണ്. മാനസിക പിരിമുറുക്കത്തോടെ വാഹനം ഓടിക്കുന്നത് പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിനും സുരക്ഷിതമല്ലാത്ത രീതിയില്‍ മറ്റുവാഹനങ്ങളെ മറികടക്കുന്നതിനും മറ്റും കാരണമാകും.


ഉറക്കം വന്നാല്‍ ഉടന്‍ വണ്ടി നിര്‍ത്തുക


ഡ്രൈവിങ്ങിനിടെ ഉറക്കംവന്നാല്‍ കണ്ണുതുറന്നുവച്ച് യാത്ര തുടരാന്‍ ശ്രമിക്കരുത്. വാഹനത്തിലുളള മറ്റാരെയെങ്കിലും നിയന്ത്രണം ഏല്‍പ്പിക്കുന്നതാണ് നല്ലത്. വാഹനത്തില്‍ മറ്റാരുമില്ലെങ്കില്‍ ഉടന്‍ സുരക്ഷിത സ്ഥാനത്ത് നിര്‍ത്തിയിടുക. കഴിയുമെങ്കില്‍ അല്‍പ്പനേരം ഉറങ്ങാന്‍ ശ്രമിക്കാം. നേരമില്ലെങ്കില്‍ വാഹനത്തില്‍നിന്ന് ഇറങ്ങി അല്‍പ്പനേരം നടന്നശേഷം യാത്ര തുടരാം. ദൂരയാത്രകള്‍ക്ക് മുന്‍പ് ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നത് കടുത്ത ക്ഷീണമുണ്ടാക്കും.

ഫോണില്‍ സംസാരിക്കേണ്ട


വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നത് ഡ്രവിങ്ങിലെ ശ്രദ്ധ നഷ് ടപ്പെടുത്തും. ചെവിതുളയ്ക്കുന്ന സംഗീതവും ഒഴിവാക്കാം. സഹയാത്രികരുമായി സംസാരിക്കുമ്പോഴും ശ്രദ്ധ നഷ് ടപ്പെടാതെ സൂക്ഷിക്കുക. ഓരോ സ്ഥലത്തെയും അനുവദനീയമായ വേഗപരിധിയില്‍ മാത്രം വണ്ടി ഓടിക്കുക.

സിഗ്നലുകള്‍ നല്‍കാന്‍ മറക്കരുത്


വളവുകള്‍ തിരിയുമ്പോഴും വേഗം കുറയ്ക്കുമ്പോഴും മറ്റുവാഹനങ്ങളെ മറികടക്കുമ്പോഴുമെല്ലാം മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ സിഗ്നലുകള്‍ നല്‍കുക. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗിച്ചും അവ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൈ ഉപയോഗിച്ചും സൂചനകള്‍ നല്‍കുക.

രാത്രി യാത്രകളില്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ മടികാട്ടേണ്ട. ഒരിക്കലും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളെ അവഗണിക്കരുത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാം. ഇന്ത്യന്‍ റോഡുകളില്‍ ഏതുനിമിഷവും കാല്‍നട യാത്രക്കാരും മൃഗങ്ങളും സൈക്കിള്‍പോലെയുള്ള ചെറുവാഹനങ്ങളും മുന്നിലേക്ക് ചാടിയെന്നുവരാം. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വേഗം കുറച്ചാല്‍ അപകടം ഒഴിവാക്കാം


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment