പ്രമേഹ മരുന്ന് 'അവാന്ദിയ' നിരോധിച്ചു
യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നടപടികളെ പിന്തുടര്ന്ന് ഇന്ത്യ സര്‍ക്കാറും പ്രമേഹ മരുന്നായ റോസിഗി്ളറ്റാസോണ് (അവാന്ദിയ) നിരോധിച്ചു. ഈ ഗുളിക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണാമാവും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിരോധം. അവാന്ദിയയുടെ ഉല്പാദനവും ഇറക്കുമതിയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
മരുന്ന് നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗത്തിലാണ് നിരോധ തീരുമാനം ഉണ്ടായത്. പ്രമേഹ രോഗ വിദഗ്ധനും കമ്മിറ്റി അംഗവുമായ ഡോക്ടര്‍ അനൂപ് മിശ്രയാണ് മരുന്നിന്റെ ഉല്പാദനവും ഇറക്കുമതിയും നിരോധിച്ചതായുള്ള വിവരം അറിയിച്ചത്. എന്നാല്‍ നിലവിലെ സ്റ്റോക്ക് കഴിയും വരെ വില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഏകദേശം 50 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏഴുമുതല്‍ പത്ത് ദശലക്ഷം വരെ രോഗികള്‍ ഉപയോഗിക്കുന്നത് അവാന്ദിയയാണ്.
(Madhyamam Daily)
__._,_.___
No comments:
Post a Comment