Thursday, October 7, 2010

[www.keralites.net] എയര്‍ അറേബ്യയുടെ ഓണ്‍ലൈന്‍ വിസ സൗകര്യം മലയാളികളടക്കം പ്രവാസികള്‍ക്ക് അനുഗ്രഹമാവും - (Madhyamam)



എയര്‍ അറേബ്യയുടെ ഓണ്‍ലൈന്‍ വിസ സൗകര്യം മലയാളികളടക്കം പ്രവാസികള്‍ക്ക് അനുഗ്രഹമാവും

Fun & Info @ Keralites.net

ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് നേരിട്ട് സന്ദര്‍ശക വിസ അനുവദിക്കാനുള്ള എയര്‍ അറേബ്യയുടെ തീരുമാനം മലയാളികളടക്കമുള്ള നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് അനുഗ്രഹമാവും. ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇ വിസ ലഭ്യമാക്കുന്ന പുതിയ പാക്കേജ് കഴിഞ്ഞ ദിവസമാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്ഥാപനമായ ഐ.വി.എസ് ഗ്ലോബല്‍ സര്‍വീസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയനുസരിച്ച് നാല് എളുപ്പ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വിസ സംഘടിപ്പിക്കാന്‍ കഴിയും.

ഇന്ത്യയിലെ 13 കേന്ദ്രങ്ങളിലേക്കാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നത്. ഇവിടങ്ങളിലെ എയര്‍ അറേബ്യ സെയില്‍സ് ഓഫിസുകളില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. എയര്‍ അറേബ്യയുടെ ടിക്കറ്റെടുത്ത ശേഷം യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടും അപേക്ഷിക്കാം. ഇതിന് എയര്‍ അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായി www.airarabia.com സന്ദര്‍ശിക്കണം. വിസ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ കാള്‍ സെന്റര്‍ തുറക്കും. 9223330060 ആണ് വിളിക്കേണ്ട നമ്പര്‍.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിസ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന പരിഗണിച്ചാണ് എയര്‍ അറേബ്യ ഓണ്‍ലൈന്‍ വിസ പാക്കേജ് അവതരിപ്പിക്കുന്നതെന്ന് കോമേഴ്‌സ്യല്‍ വിഭാഗം മേധാവി എ.കെ നിസാര്‍ വ്യക്തമാക്കി.

വളരെ എളുപ്പത്തില്‍ തടസ്സമില്ലാതെ യു.എ.ഇ വിസ ലഭ്യമാക്കുന്ന നടപടി ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് 3575 രൂപയും ട്രാവല്‍ ഏജന്റ് വഴിയോ എയര്‍ അറേബ്യ സെയില്‍സ് ഷോപ്പ് വഴിയോ അപേക്ഷിക്കാന്‍ 3700 രൂപയുമാണ് ഫീസ്. വിസ വിതരണത്തിനുള്ള സാങ്കേതിക സേവനങ്ങളാണ് ഐ.വി.എസ് ഗ്ലോബല്‍ ഒരുക്കുക. 2003 ഒക്‌ടോബറില്‍ ഷാര്‍ജ ആസ്ഥാനമായി സര്‍വീസ് തുടങ്ങിയ എയര്‍ അറേബ്യക്ക് 23 എ 320 വിമാനങ്ങളും 65ഓളം റൂട്ടുകളുമാണുള്ളത്. ഷാര്‍ജക്കു പുറമെ ഈജിപ്ത്, മൊറോക്കൊ എന്നിവ ആസ്ഥാനമായും എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നുണ്ട്.

ദുബൈ ഉള്‍പ്പെടെ യു.എ.ഇ നഗരങ്ങളില്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍ അടക്കമുള്ള പരിപാടികള്‍, വ്യത്യസ്ത പ്രദര്‍ശനങ്ങള്‍ എന്നിവക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് കണക്കിലെടുത്താണ് എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ വിസാ പാക്കേജ് നടപ്പാക്കിയത്. ഇത് പ്രാബല്യത്തിലാവുന്നതോടെ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് എളുപ്പമായ നടപടി ക്രമങ്ങളിലൂടെ വിസ സംഘടിപ്പിക്കാന്‍ കഴിയും.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment