പ്രിയപെട്ടവരെ
പഠിക്കേണ്ട സമയത്ത് ഗോലികളിച്ചും മാവിലെറിഞ്ഞും വായിനോക്കിയും സമയം കളഞ്ഞതിന്റെ വില അനുഭവിക്കുന്ന സുന്ദരനും സുമുഘനും സല്സ്വാഭാവിയും സര്‍വോപരി ശാന്തശീലനുമായ ഒരു പ്രവാസി യുവാവാണ് ഞാന്‍ മരുഭുമിയുടെ സംഗീതവും കാലാവസ്ഥ വിതിയാനങ്ങളും കണ്ടറിയുന്നവന്‍ പൊടിക്കാറ്റും മണല്‍കാറ്റും കാറ്റിന്റെ ഹുങ്കാരവും അടുത്തറിയുന്നവന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല പ്രശ്നം പറയാം ഈ ഇടയായി ഇംഗ്ലീഷ് സംസാരിച്ചു പഠിക്കണം പഠിക്കണം എന്ന് ഉള്ളിന്റെയുള്ളില്‍ ഒരുതോന്നല്‍ (സത്യം പറയാം നിങ്ങളാരോടും പറയരുത്.
മാനേജര്‍ ചീത്തവിളിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് )ഇംഗ്ലീഷ് സ്പീകിംഗ് കോഴ്‌സ് ബുക്ക് ഒന്നല്ല രണ്ടെന്ണംവാങ്ങി വായിച്ചുകൊണ്ടിരിക്കുന്നു ഇംഗ്ലീഷ് പത്രവും വായിക്കും ഒരു രക്ഷയുമില്ല ചങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ ....ആരോട് സംസാരിക്കും? മാനേജര്‍ വല്ലപ്പോഴും വന്നുപോകും പിന്നെയുള്ളത് ഒരു ബംഗാളി ഒരു മലയാളി ബംഗാളിക്കു a .b .c .d അറിയില്ല പിന്നെ മലയാളി ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് പറഞ്ഞാല്‍ മലയാളത്തിലെ സംസാരിക്കൂ അങ്ങനെ നീ ഇംഗ്ലീഷ് സംസാരിച്ചു മാനെജെരുമായി അടുത്തിടപഴകണ്ടാ എന്നാ മനോഭാവം പിന്നെയുള്ളത് വെയെര്‍ഹൌസും ചുറ്റും മരുഭൂമിയും അത്യാവശ്യസാദനങ്ങള്‍ വാങ്ങാന്‍ ഒരു ഗ്രോസ്സറി പോകാന്‍ 15 k .m സഞ്ചരിക്കണം ക്ലീനിങ്ങിനു ആള് ദിവസവും വരുന്നുണ്ട് അത്യാവശ്യ സാധനങ്ങള്‍ അവര്‍ വഴി വാങ്ങും ഒരു ഇന്സ്ടിടുടില്‍ പോയി പഠിക്കണമെന്നുണ്ടെങ്കില്‍ 60 k .m .സഞ്ചരിക്കണം എങ്ങനെപോകും 8 .to 8 ടൂട്ടി സമയം... പരിമിതികള്‍ പറഞ്ഞതാണ്
നിലവിലെ അദ്യാപനരീതികളോട് കലഹിക്കുന്ന ! അദ്യാപനരംഗത്തു നൂതനമായ ആശയങ്ങള്‍ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്ന ! എനിക്കൊരു വിദ്യാര്‍ഥിയെ കിട്ടിയാല്‍ എങ്ങനെ പഠിപ്പിക്കണമെന്ന് ഞാന്‍ കാണിച്ചുതരാം എന്ന് പരസ്യമായി പ്രഘ്യാപിച്ചിട്ടു ഇതുവരെ ആ ആഗ്രഹം സാദിക്കാതെ വിഷമിക്കുന്നവരെ .......... നിലവില്‍ നല്ലരീതിയില്‍ അദ്യാപനം നടത്തുന്നവരെ !..........ഈ മേഘലയില്‍ ഒരു കൈ നോക്കണമെന്ന് ആഗ്രഹിക്കുന്നവരെ .........നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം
.. നിലവില്‍ ഒരു പണിയുമില്ലാതെ അല്ലെങ്കില്‍ പണിക്കിടയില്‍ ചാറ്റിങ്ങും ചീറ്റിങ്ങുംനടത്തി വെറുതെ സമയം കളയുന്ന ചേട്ടന്മാരെ ...ചേച്ചിമാരെ ...അനുജന്മാരെ ...അനുജത്തിമാരെ സാറമ്മാരെ ..സാറത്തികളെ...നിങ്ങള്‍ക്കും ഒരു കൈ നോക്കാം ഒരു പാവത്തിനെ സഹായിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കികളയരുത് ഇതുവായിച്ചു നിങ്ങള്‍ മനസ്സില്‍ കരുതുകയായിരിക്കും ഈശ്വരാഇവനൊരു വിളഞ്ഞ സാധനമാണല്ലോയെന്നു സത്യമായിട്ടും ഞാന്‍ വിളവനും പുളവനും ഒന്നുമല്ല (പിന്നെ വിഷയം ബിഗ് ഓഫര്‍ എന്നുവെച്ചത് ഹെല്പ് എന്നാണ് വെച്ചതെങ്കില്‍ വായിച്ചുപോലും നോക്കാതെ ഡിലീറ്റ് ചെയ്തുകളയും എനിക്കറിയാം അതുകൊണ്ടാണ് )
ആഴ്ചയില്‍ ഒരു അരമണികൂര്‍ അല്ലെങ്കില്‍ സമയം കിട്ടുമ്പോള്‍ ഒരു 10 മിനുട്ട് ദയവായി ആരെങ്കിലും അനുവദിക്കുമോ? ഒരുവിളചിലുമില്ലാതെ പഠിപ്പിക്കുന്നത് അതുപോലെ പഠിച്ചു അടങ്ങി ഒതുങ്ങി ഞാന്‍ ക്ലാസ്സിലിരിക്കും ഇനി പഠിച്ചില്ലെങ്കില്‍ ശകാരിക്കണമെന്നോ ചീത്ത വിളിക്കണമെന്നോ തോന്നിയാല്‍ അതുമാകാം ...സത്യം ഇങ്ങനെ ഒരു വിദ്യാര്‍ഥിയെ നിങ്ങള്‍ക്കൊരിക്കലും കിട്ടില്ല.fromheart98@yahoo.com
www.keralites.net |
__._,_.___




No comments:
Post a Comment