Sunday, September 26, 2010

[www.keralites.net] പുഷ്പപാദുകം അകത്തുവയ്ക്കു നീ...

പുഷ്പപാദുകം അകത്തുവയ്ക്കു നീ...

Fun & Info @ Keralites.netപൂ പോലുള്ള പാദത്തിന് പൂവിനേക്കാള്‍ ഭംഗിയുള്ള പാദുകങ്ങള്‍... ദളങ്ങള്‍ വിരിയും പോലെ, വിടര്‍ന്ന പനിനീര്‍പ്പൂവിന്റെ ചന്തം പോലെ പാദരക്ഷകളിലെ ഫാഷന്‍ വിസ്മയത്തിന് വഴി മാറുകയാണ്.

മഴവില്‍ വര്‍ണത്തില്‍, സ്വര്‍ണശോഭയില്‍, രത്‌നക്കല്ലുകളുടെ ആഡംബരത്തോടെ. ചെരിപ്പുകളിലെ വൈവിധ്യം ഇതിലൊന്നും അവസാനിക്കുന്നില്ല. തുടങ്ങുന്നതേയുള്ളൂ.

വര്‍ഷത്തില്‍ ഒരു ചെരിപ്പ്, അതും തേഞ്ഞ് തീര്‍ന്ന് ഉപയോഗിക്കാന്‍ ഒട്ടും സാധിക്കില്ല എന്ന് തോന്നുമ്പോള്‍ മാത്രം ഉപേക്ഷിക്കുന്ന ശീലം മലയാളി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ദിവസവും ഓരോ ചെരിപ്പ്, ഓരോ വസ്ത്രത്തിനും അനുയോജ്യമായ വിധത്തില്‍, ഇങ്ങനെ കിട്ടിയില്ലെങ്കില്‍, ശ്ശേ.. തീര്‍ന്നു സ്റ്റൈല്‍ എങ്ങനെ പുറത്തിറങ്ങും എന്നു വരെയായി ചിന്ത.വെള്ളയില്‍ നീല സ്ട്രാപ്പുകളുള്ള ഹവായ് ചെരിപ്പിട്ട ചേട്ടന്മാരെ ഇപ്പോള്‍ നാട്ടുവഴികളില്‍ പോലും കാണാനില്ല. ഹവായ് ചെരിപ്പുകള്‍ പുറം ലോകം വെടിഞ്ഞ് ഇപ്പോള്‍ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.

ഓരോ ഡ്രസിനും ഓരോ ചെരിപ്പ് എന്നത് പോലെ, ഓരോ സീസണും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ചെരിപ്പുകള്‍ എന്നതാണ് ഫാഷന്‍ ലോകത്തെ 'പാദരക്ഷാ സൂത്രവാക്യം'.മഴക്കാലത്ത് ചന്നം പിന്നം പെയ്യുന്ന മഴയ്‌ക്കൊപ്പം സ്റ്റൈലായി അണിയാന്‍ ക്യാറ്റ്‌വാക്ക്, ഡിസൈനര്‍, കാഷ്വല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മോഡലുകള്‍. ഒപ്പം പാദം പകുതി മൂടുന്ന ഹാഫ് ഷൂവും. എളുപ്പത്തില്‍ ധരിക്കാവുന്നതും, പെട്ടെന്ന് വൃത്തിയാക്കാന്‍ സാധിക്കുന്നതുമായ ഹാഫ് ഷൂ കാണാനും സ്റ്റൈലിഷാണ്. മാത്രവുമല്ല, ഏത് ചെളിവെള്ളത്തിലും സ്റ്റൈലായി നടക്കുകയും ചെയ്യാം.

ലൈറ്റ് വെയ്റ്റ് ആയ ഇവ കറുപ്പ്, മെറൂണ്‍, ചോക്‌ലെറ്റ് ഇങ്ങനെ വൈവിധ്യമാര്‍ന്ന നിറങ്ങളിലും ലഭ്യമാണ്.ഇനി മഴയൊന്ന് തോര്‍ന്നാലോ? അതിനുപറ്റിയ ചെരിപ്പുകളും വിപണിയില്‍ ഉണ്ട്.

ഇപ്പോള്‍ത്തന്നെ എംബ്രോയിഡഡ് ജൂട്ടീസിന്റെ കാര്യമെടുത്തു നോക്കൂ. ബാക്ക് ഓപ്പണ്‍ ആയ വെള്ളി നിറമുള്ള ഈ അലങ്കാര ചെരിപ്പുകള്‍ സല്‍വാറിനൊപ്പം ധരിച്ചാല്‍ എന്താസ്റ്റൈല്‍. മുഗള്‍ രാജകുമാരിയെപ്പോലിരിക്കും. രത്‌നക്കല്ലുകള്‍ പതിപ്പിച്ച ഇവയ്ക്ക് 750 രൂപ മുതലാണ് വില.ലോംഗ് പാവാടയ്ക്കും, ജീന്‍സിനുമൊപ്പം ധരിക്കാന്‍ പറ്റിയ എംബ്രോയിഡഡ് ജൂട്ടീസുമുണ്ട്. പിന്നെ കാശ്മീരി ചപ്പല്‍സ്, പാമ്പര്യത്തിന്റെ പ്രൗഢിയുമായി ബീഡഡ് ജൂട്ടീസ്, ചിത്രപ്പണികളും ജെം സ്റ്റോണ്‍സും കൊണ്ട് അലങ്കരിച്ച ഇവ വിവാഹ ചടങ്ങുകളില്‍ വധുവിന് അണിയാന്‍ ഏറ്റവും അനുയോജ്യമാണ്.

Thanks mathrubhum com
With regards..maanu

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment