Saturday, September 18, 2010

[www.keralites.net] 'യുടൂബ് ഇന്‍സ്റ്റന്റ്' സൂപ്പര്‍ഹിറ്റ്; ഫിറോസിന് ജോലിയുമായി ഗൂഗിള്‍!



എല്ലാം പെട്ടന്നായിരുന്നു. സിനിമാക്കഥയെപ്പോലും കടത്തിവെട്ടും പോലെ. ഫിറോസ് അബൗഖാദിജെഹ് എന്ന 19-കാരനായ സ്റ്റാന്‍ഫഡ് വിദ്യാര്‍ഥി പ്രശസ്തനായതും, അവന് ജോലി വാഗ്ദാനം ചെയ്ത് ഗൂഗിള്‍ എത്തിയതുമെല്ലാം 'ഇന്‍സ്റ്റന്റ്' ആയിത്തന്നെ!

സെര്‍ച്ചിങിലെ പുത്തന്‍ ഫീച്ചറായി കഴിഞ്ഞയാഴ്ച 'ഗൂഗിള്‍ ഇന്‍സ്റ്റന്റ്' (Google Instant) അവതരിപ്പിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സെര്‍ച്ച് ചെയ്യേണ്ട കാര്യം ടൈപ്പ് ചെയ്യുന്ന വേളയില്‍ തന്നെ, സെര്‍ച്ച് ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ളതാണ് ഗൂഗിളിന്റെ പുതിയ സെര്‍ച്ച് സര്‍വീസ്.

ആ സര്‍വീസിന്റെ വിവരം പുറത്തു വന്നയുടന്‍ അതിന് സമാനമായി 'യുടൂബ് ഇന്‍സ്റ്റന്റ്' (YouTube Instant) തയ്യാറാക്കാന്‍ ഫിറോസ് തീരുമാനിച്ചു.

ടെക്‌നോളജി രംഗത്തെ ഭീമനായ ഗൂഗിളിലെ എന്‍ജിനിയര്‍മാര്‍ വര്‍ഷങ്ങളെടുത്താണ് ഗൂഗിള്‍ ഇന്‍സ്റ്റന്റ് തയ്യാറാക്കിയതെങ്കില്‍, യുടൂബ് ഇന്‍സ്റ്റന്റ് തയ്യാറാക്കി അതിന്റെയൊരു ലിങ്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ ഫിറോസിന് വേണ്ടിവന്നത് വെറും മൂന്നു മണിക്കൂര്‍ മാത്രം.

വൈകിയില്ല, ഗൂഗിളിന്റെ വീഡിയോപങ്കിടല്‍ സൈറ്റായ യുടൂബിന്റെ മേധാവി ചാഡ് ഹര്‍ലിയുടെ പക്കല്‍ നിന്ന് ഫെറോസിന് സന്ദേശം ലഭിച്ചു. യുടൂബില്‍ അവന് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു സന്ദേശം.

സംഭവം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു. തന്റെ ഉത്പന്നം പോലെ ഫിറോസും ഒറ്റയടിക്ക് പ്രശസ്തനായി. എങ്കിലും, യുടൂബ് ഇന്‍സ്റ്റന്റിന്റെ കാര്യത്തില്‍ സഹമുറിയനുമായുള്ള ബറ്റ് നഷ്ടമായെന്ന് ഫിറോസ് പറയുന്നു. 'ഒരു റിയല്‍-ടൈം യുടൂബ് സെര്‍ച്ച് ഒരു മണിക്കൂറിനുള്ളില്‍ സൃഷ്ടിക്കുമെന്നായിരുന്നു ബെറ്റ്, പക്ഷേ ഞാന്‍ മൂന്നു മണിക്കൂറെടുത്തു'-ഫെറോസ് അറിയിക്കുന്നു.

അത്ഭുതകരമാം വിധം ലളിതമായിരുന്നു യുടൂബ് ഇന്‍സ്റ്റന്റിന്റെ നിര്‍മിതിയെന്ന് ഫെറോസ് പറഞ്ഞു. ''മുമ്പും ഞാന്‍ ഒട്ടേറെ വെബ്‌സൈറ്റുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. എന്നാല്‍, യുടൂബ് ഇന്‍സ്റ്റന്റിന്റെയത്രയും വേഗത്തില്‍ ഒന്നും ചെയ്തിട്ടില്ല'.

'Heard of Google Instant? Well, I built YouTube Instant'-ട്വിറ്ററില്‍ ഇതാണ് ഫിറോസ് പോസ്റ്റ് ചെയ്തത്. 24 മണിക്കൂറിനകം യുടൂബ് മേധാവി ഹര്‍ലിയുടെ മറുകുറി വന്നു; 'യുടൂബ് ഇന്‍സ്റ്റ് ഇഷ്ടപ്പെട്ടു, ഒരു ജോലി വേണോ?'

ആദ്യം ഫിറോസിന് വിശ്വാസം വന്നില്ല. അത് യാഥാര്‍ഥ്യം തന്നെയോ എന്ന് അവന്‍ മറുകുറിയയച്ചു. പഠനം നിര്‍ത്തി പണിക്കു ചേരാന്‍ തയ്യാറാണോ, താന്‍ നേരിട്ടുള്ള സന്ദേശമയയ്ക്കാം എന്ന് ഹര്‍ലി മറുപടി നല്‍കി. ഹര്‍ലിയുമായി ജോലിക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നുവെന്നാണ് ഫിറോസ് സൂചന നല്‍കിയത്.

ലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഫെയ്‌സ്ബുക്കില്‍ ഇന്റേണ്‍ ആണ് ഫിറോസ്. ഒരു 'അതിരഹസ്യ' ഉത്പന്നത്തിന്റെ പ്രവര്‍ത്തനത്തില്‍ അവിടെ സഹകരിക്കുകയും ചെയ്തു.

ഇപ്പോള്‍ യുടൂബ് ഇന്‍സ്റ്റന്റോടെ ലോകമെങ്ങും ഫിറോസ് പ്രശസ്തനായി. വേഗമാണ് പ്രധാനം, യൂസര്‍മാര്‍ അതെത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണ്, ഫിറോസിന്റെ വിജയമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' പോലുള്ള പ്രമുഖ പത്രങ്ങള്‍ പ്രകീര്‍ത്തിച്ചു.

ഗൂഗിള്‍ ദിവസവും നൂറുകോടിയിലേറെ സെര്‍ച്ചുകളാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഗൂഗിള്‍ ഇന്‍സ്റ്റന്റ് വഴി, ലോകമെമ്പാടും ഇന്റര്‍നെറ്റ് യൂസര്‍മാര്‍ ദിവസവും 350 കോടി സെക്കന്‍ഡ് ആകെ ലാഭിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അത്ര വലിയ ഫലം പ്രതീക്ഷിക്കുന്ന ഒരു ഉത്പന്നത്തിന് സമാനമായ ഒന്നാണ്, വിദ്യാര്‍ഥിയായ ഫിറോസ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സാരം.

അപ്‌ഡേറ്റ് (സപ്തംബര്‍ 14, 2010) :
നാലു ദിവസംകൊണ്ട് യുടൂബ് ഇന്‍സ്റ്റന്റ് സന്ദര്‍ശിച്ചത് 430000 പേര്‍. അതിനിടെ, ഫിറോസ് യുടൂബ് ആസ്ഥാനത്തെത്തി ചാഡ് ഹര്‍ലിയുമായി കൂടിക്കാഴ്ച നടത്തി.


¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´

Noorudheen M.P
Ali Ahmed Al Kuwaiti
Bahrain
00973-39414379


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment