Monday, September 27, 2010

[www.keralites.net] ഇന്നും ഞങ്ങളോടപ്പം......................



ഞങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍ റിയാസ് ഞങ്ങളില്‍ നിന്നും വിട്ടകന്നിട്ടു 13 ദിവസം കഴിഞ്ഞു............

ഇന്നും ഞങ്ങളോടപ്പം......................


അന്ന് സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച പലചരക്ക് കടയില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങി കടക്കാരന്‍ അബ്ബാസ്കയുമായി മദ്രാസ് യൂനിവേഴ്സിടി വിശേഷങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ആണ് നാട്ടുകാരന്‍ ആഷിഫ്‌ ,കൊടുങ്ങല്ലൂരില്‍ നിന്നും ഫോണ വിളിച്ചു പറഞ്ഞത്

"എടാ നമ്മുടെ റിയാസ് എന്‍ കെ മരിച്ചെന്നു "സ അദ് വിളിച്ചു പറഞ്ഞു .ഉറങ്ങി ക്കിടക്കുമ്പോള്‍ മരണം സംഭവിച്ചതാണ് എന്നാണു പറയുന്നത് .അസരിനു ശേഷം മയ്യിത്ത് എടുക്കും .ഞാന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് .എനിക്ക് വരാന്‍ പറ്റുമോന്നു അറിയില്ല പരമാവധി ശ്രമിക്കാം"

സമയം 11 മണി ആയിട്ടുണ്ട്‌ .വേഗം വീട്ടില്‍ ചെന്ന് പറഞ്ഞു .വേഗം കുളിച്ചു .ഭക്ഷണവും കഴിച്ചു .സ അദ് നോട് വിളിച്ചു ബസ് റൂട്ട് ചോദിച്ചു .ത്വാഹിരിനെ വിളിച്ചു മരണ വാര്‍ത്ത പറഞ്ഞു .കുഞ്ഞിനു വിളിച്ചു കാരണം തിരക്കി .പറവൂര്‍ സലിം എപ്പോള്‍ പോകുമെന്ന് അന്വേഷിച്ചു .ആരെയും കാത്തു നില്‍ക്കേണ്ടതില്ല മയ്യിത്ത്‌ വേഗം എടുക്കും എന്ന് സ അദ് പറഞ്ഞതിനാല്‍ ആഷിഫിനെ പ്പോലും വെയ്റ്റ് ചെയ്യാതെ വേഗം ആലുവക്ക്‌ വിട്ടു .

ബസ് യാത്രയില്‍ മുഴുവന്‍ തളിക്കുളത്തെ 6 വര്‍ഷ ജീവിതം ലൈവ് ആയി വന്നു കൊണ്ടിരുന്നു .എന്നും മുഖത്തു വിരിയുന്ന ഇളം പുഞ്ചിരി .റിയാസിന്റെ ഹെയര്‍ സ്ടയില്‍ .ബീ ഏ ക്ലാസ്സിലേക്ക് ഒരു ബുക്കും പിടിച്ചു പാവത്താനെ പ്പോലെ നടന്നു നീങ്ങുന്ന പാവം റിയാസ് .വാദി രഹ മയില്‍ പഠിച്ചിരുന്നത് കൊണ്ടാവാം,യതീം ആയിരുന്നത് കൊണ്ടുമാവാം ക്ലാസ്സിലെ അന്നത്തെ വാടാനപ്പള്ളി ഒര്ഫനെജില്‍ പഠിച്ചു വന്ന സുബൈര്‍ ,ഹകീം ,അലി തുടങ്ങിയ നമ്മുടെ സുഹൃത്തുക്കളോട് വളരെ അടുപ്പവും സ്നേഹവും പുലര്‍ത്തിയിരുന്ന അവരോടൊപ്പം ബെഞ്ചില്‍ ഇരുന്നിരുന്ന റിയാസ് .തല വേദന വന്നാലുള്ള ഡിസ്കില്‍ തല വെച്ചുള്ള കിടത്തം ."ആനേ സെ ഉസ്കെ ആയെ ബഹാര്‍ ജാനേ സെ ഉസ് കെ ജായേ ബഹാര്‍ "[അവന്റെ വരവോടെ വസന്തം വന്നെത്തും അവന്റെ വിട പറച്ചിലോടെ ആ വസന്തം പൊയ് പോവും "] എന്ന റാഫിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പഴയ കൊടിയത്തൂര്‍ വാദി രഹ മയിലെ ഓര്‍മ്മകള്‍ അലയടിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്നെ ക്കൊണ്ട് പലപ്പോഴും പാടിച്ചിരുന്ന രംഗം.ആ വരികളെ അന്വര്‍ഥമാക്കി ക്കൊണ്ട് റിയാസ് ഒന്നും മിണ്ടാതെ കടന്നു കളഞ്ഞു .പറന്നകന്നു .സ്പോര്‍ട്സിനു പൊരി വെയിലത്തും പൊടിയിലും തൊപ്പിയും വെച്ച് ഓടി നടക്കുന്ന പാവം റിയാസ് .കോതമംഗലം റിയാസിന്റെ ഇക്കയുടെ /ഇത്തയുടെ കല്യാണം കഴിഞ്ഞു വരുന്ന വഴി എന്‍ കെ യുടെ വീട്ടില്‍ അതിഥികള്‍ ആയതും വലിയൊരു പ്ലേറ്റ് നിറയെ മിച്ചറും ബിസ്ക്കറ്റും കട്ടന്‍ ചായയും കൊണ്ട് ഗംഭീര സല്‍ക്കാരം തന്ന രംഗം .വല്യുമ്മയും ഉമ്മയും ഒക്കെ സംസാരിച്ച നിമിഷങ്ങള്‍ .തളികുളം പള്ളിയില്‍ അവനിരുന്നു പഠിക്കുന്ന മൂലകള്‍
മിമ്ബരിന്റെ സൈഡ് നീല പെയിന്റടിച്ച തൂണ് ,കോണിപ്പടിയുടെ അടിയില്‍ ഉള്ള ഡസ്ക് ,കാന്റീനിലെ ചായകുടി ............അവന്റെ ഓര്‍ക്കുട്ട് ..... ഫെയ്സ് ബുക്ക് .....ബ്ലോഗ്‌ ....എല്ലാം ഇങ്ങനെ ജീവിച്ചു നില്‍ക്കുന്നു .

ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് എത്തി .കുഞ്ഞിന്റെ വിളി "ഇപ്പോള്‍ എവിടെ എത്തി. അഫ്സലും ഇസ്മായിലും അനീസും ഒക്കെ പുറപ്പെട്ടിടുണ്ട്‌ ചിലപ്പോള്‍ ബേപ്പൂരും വന്നേക്കും" ആലുവ മാതാ മാധുര്യാ തിയേറ്റര്‍ സ്റ്റോപ്പില്‍ നിന്നും പെരുമ്പാവൂര്‍ ബസ് കയറി നാലാം മൈല്‍ ടിക്കറ്റ് എടുത്തു .നിമിഷ നേരം കൊണ്ട് എത്തി .ഒരു മരണം അടുത്തെങ്ങും നടന്നതിന്റെ യാതൊരു വിധ പ്രതീതിയും പരിസരത്തു കണ്ടില്ല .ഉച്ച സമയം 2 30 ആയതിനാലാവണം .അതോ സ്ഥലം മാറിയോ .ചുറ്റും നോക്കുമ്പോള്‍ ഇടുക്കി മന്‍സൂര്‍ ഹോട്ടെലില്‍ നിന്നും ഇറങ്ങി വന്നു സലാം പറഞ്ഞു .വിശേഷങ്ങള്‍ തിരക്കി .വീട് ദിശ പറഞ്ഞു തന്നു .വീട്ടിലേക്കു നടന്നു .

നടക്കും തോറും ആരോ മരിച്ച പ്രതീതി പരിസരങ്ങളില്‍ ദൃശ്യമായി .
ചിലര്‍ യാസീന്‍ ഓതുന്നു .മയ്യിത്ത്‌ കട്ടിലില്‍ വെള്ള പ്പുടവയില്‍ മന്ദ സ്മിതനായി എന്‍ കെ .തൃശ്ശൂര്‍ എഡിഷനിലെ സഹോദരി ജിഷ യോട് പറഞ്ഞ പോലെ "കുറെ നാളായി നന്നായൊന്നു ഉറങ്ങിയിട്ട് .വീട്ടില്‍ ചെന്നട്ട്‌ വേണം നന്നായൊന്നു ഉറങ്ങാന്‍ "

അല്ലെങ്കില്‍ പെരുന്നാള്‍ സന്ദേശത്തില്‍ അവന്‍ അയച്ച പോലെ "ഹായ് എന്ത് പെരുന്നാള്‍ .നന്നായി കിടന്നുറങ്ങി .നിങ്ങളുടെ പെരുന്നാള്‍ സൂപ്പര്‍ ആയല്ലോ .അതുകൊണ്ട് എനിക്കും സന്തോഷം "
അവന്‍ ദീര്‍ഘമായി കിടന്നുറങ്ങുന്നു .തളിക്കുളത്ത് പഠിച്ചിരുന്ന കാലത്ത് കണ്ട ക്ഷീണിച്ച മുഖവുമല്ല നല്ല തേജസ്സാര്‍ന്ന പുഞ്ചിരിക്കുന്ന മുഖം .കണ്ണട വെച്ചിട്ടില്ലെന്നു മാത്രം .അപ്പുറത്തെ റൂമുകളില്‍ നിന്നും പല അമുസ്ലിം സ്ത്രീകളും കരയുന്നുണ്ട് .കണ്ണീര്‍ തുടക്കുന്നുണ്ട് .ഉമ്മയുടെ ശബ്ദം അപ്പോഴൊന്നും കേള്‍ക്കുന്നില്ല .റിയാസിന്റെ മുഖത്തോടൊപ്പം ഒരു പാട്
നിശബ്ദ വികാരങ്ങള്‍ കൂടി മനസ്സിലെക്കാവാഹിച്ചു പുറത്തേക്കിറങ്ങി .കൂടെ കോതമംഗലം ഷെമീരും.

പുറത്തു മജീദ്‌ ആലുവ ,റഷാദ് ആലപ്പുഴ [മാധ്യമം ]മുജീബ് തായിക്കാട്ടുകര [കണ്ണട ].ഏവരും റിയാസിന്റെ വിയോഗത്തെ പല രീതിയില്‍ പങ്കിടുന്നു .കുറച്ചു കഴിഞ്ഞു അനീസ്‌ പട്ടാളം അനിയന്‍ അനസ് ഇരുവരും വന്നു .പിന്നെ അഫ്സല്‍ ,അനീസ്‌ മാള,മന്‍സൂര്‍ അലി കരുവാരക്കുണ്ട് .പീ ഡീ അബ്ദു റസാക്ക് മൌലവിടെ മകന്‍ ബഷീര്‍ക്ക ,മാധ്യമം കൊച്ചി യിലെ വണ്ടിക്കു നിറയെ സഹ പ്രവര്‍ത്തകര്‍ ശാഫിടെ ഇക്ക ഹുസ്സൈന്ക,എം കെ എം ജാഫര്‍ ,അമീര്‍ മാഷ്‌ [സ്ടാടിടിക്സ് മാഷ് ].അപ്പോഴേക്കും അസര്‍ ബാങ്ക് കൊടുത്തു .നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഷെയ്ഖു ഉസ്താദ് ,ഫൈസി ,ഇബ്രാഹിം മാഷ്‌ ,റിയാസിനെ സ്നേഹിക്കുന്ന റിയാസ് സ്നേഹിച്ചിരുന്ന തളിക്കുളത്തെ ഇപ്പോഴത്തെ സിക്സ്ത് യെര്‍ ലെ കുറച്ചു സ്ടുടെന്റ്റ്‌.ഇടുക്കിയിലെ കേബീര്‍ സീ പീ ,കൂട്ടില്‍ അക്ബര്‍ അലി ,വടുതല റ ഓഫ് ,അനസ് വടുതല ,ഇബ്രാഹിം അസ്ലം ,സാദിക്ക് എടവനക്കാട് ,എറിയാട് എം ഐ ടിയില്‍ നിന്നും തളിക്കുളം സ്ടുടെന്റുകള്‍ ആയ നിരവധി പേര്‍ ,കണ്ടന്തര നവാസ് ,...............തൃശ്ശൂര്‍ മാധ്യമത്തില്‍ നിന്നും വലിയൊരു വണ്ടി നിറയെ ആളുകള്‍

അന്തരീക്ഷം അസ്തമയത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു .
എല്ലാവരും കാത്തിരിക്കുന്നത് കോഴിക്കോട് നിന്നും ടീ കെ ഹുസൈന്‍ സാഹിബിന്റെ വരവാണ് .തിരുവനന്ത പുറത്തു നിന്നും റിയാസിന്റെ അനിയന്റെ വരവാണ് ,കോഴിക്കോട് നിന്നും ജെഷ്ട്ടന്റെ വരവാണ് .

ഏകദേശം 6 മണി ആകുമ്പോഴേക്കും കോങ്ങാട് ഇസ്മായില്‍ എത്തി .മയ്യിത്ത്‌ റൂമില്‍ നിന്നും അവസാന വട്ട കുളിപ്പിക്കളും കഴിഞ്ഞു മുറ്റത്ത്‌ കട്ടിലില്‍ വെച്ചിരിക്കുന്നു .ചുറ്റും ആളുകള്‍ യാസീന്‍ ഓതുന്നു .തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥന .ഇസ്മായില്‍ റിയാസിന്റെ തല ഭാഗത്ത് എത്തി .അടുത്തു നിന്ന ഇക്കയോട് മൊബൈലില്‍ വീഡിയോ പിടിച്ചു തരാന്‍ പറഞ്ഞു അദ്ദേഹം ഒരു 10 സെക്കണ്ടോളം പിടിച്ചു കൊടുത്തു .സമയം 6 .15 അനിയന്‍ എത്തി .നിര്‍ത്താത്ത കരച്ചില്‍ .പത്തു മിനിട്ട് കഴിഞ്ഞു ഇക്കയും എത്തി .ഏകദേശം 6 35 ഓടെ ടീ കെ ഹുസൈന്‍ ,എന്‍ എം അബ്ദുര്രഹ്മാന്‍ സാഹിബുമാര്‍ എത്തി .അപ്പോഴേക്കും പള്ളിയില്‍മഗ്രിബ് ജമാ അത്ത് കഴിഞ്ഞിരുന്നു .

ഉമ്മയുടെ കരച്ചില്‍ അനിയന്‍ വന്നത് മുതല്‍ ഉച്ചത്തിലായി ."എന്റെ പോന്നു മോനെ " "എന്റെ പോന്നു മോനെ "എന്നുള്ള ആ ഉമ്മയുടെ ഹൃദയത്തിന്റെ ഭാഷയില്‍ ചാലിച്ച ആ വിളിയിലും കരച്ചിലിലും നബി പറഞ്ഞ മാതാവിന്റെ കാല്‍ പാദത്തിന്നടിയില്‍ കിടക്കുന്ന മക്കള്‍ക്ക്‌ അവകാശപ്പെട്ട സ്വര്‍ഗം ,ആ മക്കളില്‍ റിയാസ് തന്നെ ആദ്യമായി സ്വന്തമാക്കുന്ന പോലെ തോന്നി .ഉമ്മയും മകനും തമ്മിലുള്ള ഹൃദയാനുരാഗം.മകനെ ക്കുറിച്ചുള്ള ഉമ്മയുടെ സംതൃപ്തി .

ജനസാഗരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് നിശബ്ദ മിഴിനീരുകളോട് മൌനാനുവാദം ചോദിച്ചു കൊണ്ട് പള്ളിക്കാടിനെ ലക്ഷ്യമാക്കി ലാ ഇലാഹ ഇല്ല അള്ള ദികൃകളോടെ ആളുകള്‍ നടന്നു തുടങ്ങി .അയല്‍വാസികളും അമുസ്ലീങ്ങളും സ്ത്രീകളും കുട്ടികളും നെടുവീര്‍പ്പുകളോടെ തപ്ത സ്മരണകളോടെ റിയാസിന് വേണ്ടി പ്രാര്‍ത്തിച്ചു .

മയ്യിത്ത് പള്ളിയിലെത്തി .വീണ്ടും മഗ്രിബ് നമസ്കാരം .പിന്നെ വന്‍ ജനാവലിയില്‍ മയ്യിത്ത് നമസ്കാരം .അനിയന്‍ നേതൃത്വം നല്‍കി .സമയം 7 മണിയായി .നല്ല ഇരുട്ട് .ഖ ബറിന്റെ അടുക്കല്‍ എത്തി .അറിയിപ്പ് വന്നു കോഴിക്കോട് നിന്നും പുറപ്പെട്ട മറ്റൊരു സംഘം ആലുവ ചൂണ്ടിയില്‍ എത്തിയിരിക്കുന്നു അല്‍പ്പ സമയത്തിനകം എത്തും .മയ്യിത്ത് എടുക്കല്ലേ .പാരമ്പര്യ സുന്നികളും ചില ബന്ധുക്കളും നമ്മുടെ പ്രവര്‍ത്തകര്‍ തന്നെയും സ്വാഭാവികമായും ചൂടായി .ടീ കെ ഹുസൈന്‍ സാഹിബ് രംഗം തണുപ്പിച്ചു .പലരും പിറ് പിറുക്കാന്‍ തുടങ്ങി .സമയം 7 .20 .സംശയങ്ങള്‍ക് വിരാമം ഇട്ടു സംഘം എത്തി .മയ്യിത്ത്‌ കാണിച്ചു .വേഗം പള്ളിയില്‍ നിന്നും എടുത്തു .സോളിടാരിടി -ജമാ അത്ത് നേതാക്കള്‍ ഖ ബറില്‍ ഇറങ്ങി .

6 വര്ഷം കൂടെ ക്കിടന്ന ആ സഹോദരന്‍ 6 അടി മണ്ണില്‍ അന്ത്യ വിശ്രമം
പൂണ്ടു .ഞങ്ങളും വരും റിയാസേ സ്വര്‍ഗത്തില്‍ കാണാന്‍ നമുക്ക് റബ് തൌഫീക്ക് നല്‍കട്ടെ എന്ന ആത്മ പ്രാര്‍ഥനയോടെ .3 പിടി മണ്ണെടുത്ത് ഇട്ടു പ്രാര്തനകളോടെ തിരിച്ചു പോന്നു .

സ്വന്തം കല്യാണത്തിനു വേണ്ടി മാളയില്‍ എങ്ങോ ഒരു കുട്ടിയുടെ കാര്യം പറഞ്ഞതിനാല്‍ അങ്ങോട്ട്‌ വരാം എന്ന് പറഞ്ഞ അതെ ദിവസം തന്നെയാണ് അല്ലാഹു വിളിച്ചത് .ആരോടും പറയാതെ ,പരിഭവങ്ങളില്ലാതെ ,ഒരു ബൈക്ക് സ്വന്തമാക്കണം എന്ന മോഹവുമായി ,അതിനു വേണ്ടി ലോണ്‍ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞ ജെഷ്ട്ടനോടും പുന്ജിരിച്ചുകൊണ്ട്‌ തന്നെ മോഹം അടക്കി നിര്‍ത്തി ,കട ബാധ്യതകള്‍ ഒന്നുമില്ലാതെ ,ജെനലിസ്റ്റ്‌ ആകണം എന്ന മോഹം സഫലീകരിച്ചു ,അതും വാര്‍ത്തകളില്‍ എന്നും വഴിത്തിരിവായ പത്രത്തില്‍ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ചു റിയാസ് യാത്രയായി .ചരമ കോളം തയ്യാറാക്കേണ്ട ഡ്യൂട്ടി ഉണ്ടായിരുന്ന അന്ന് തന്നെ സ്വന്തം ഫോട്ടോ ചരമ കോളത്തില്‍ വന്നത് നമുക്കൊരു ആഘാതം ആയി .

എന്നാലും ഷെബീര്‍ അലി പറഞ്ഞ പോലെ റിയാസ് ഭാഗ്യവാന്‍ ആണ് .റമദാനില്‍ കഴുകി വൃത്തിയാക്കിയ ഹൃദയവും കൊണ്ടാണ് അധികം വൈകാതെ റിയാസ് യാത്രയായത് .ആ മാതാവിന്റെ ഉള്ളുരുകിയ പ്രാര്‍ത്ഥന കൂടി റബ് കേട്ടാല്‍ ഉറപ്പാണ് അള്ളാഹു റിയാസിന് സ്വര്‍ഗം കനിഞ്ഞെക്കാം .നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടി അവനായി തുടര്ത്തുക .

പ്രവാചകന്മാരുടെയും മുഹമ്മദ്‌ നബിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യമാരുടെയും മക്കളുടെയും അലി ഫാത്വിമ കുടുംബക്കാരുടെയും ഖുല ഫാഉ ര്രാഷിദീങ്ങളുടെ കൂടെയും മറ്റു സ്വഹാബാക്കള്‍ക്കൊപ്പവും താബി ഈങ്ങള്‍ ക്കൊപ്പവും മദ് ഹബിന്റെ ഇമാമീങ്ങള്‍ക്കൊപ്പവും മുജദ്ദിദ് കള്‍ക്കൊപ്പവും അള്ളാഹു റിയാസിനേയും ഉള്‍പ്പെടുത്തി സ്വര്‍ഗ്ഗ പ്രവേശനം നല്‍കി അനുഗ്രഹിക്കുമാരാകട്ടെ .
ഒപ്പം അവന്റെ കുടുംബക്കാരെയും സുഹൃത്തുക്കളായ നമ്മെയും മറ്റെല്ലാ മുസ്ലീങ്ങളെയും .ആമീന്‍ ആമീന്‍ .ബി രഹ മത്തിക്ക യാ അര്‍ഹമ ര്രാഹിമീന്‍ .

PZ ABDULRAHEEM UMARY

c/o m.m.mujeeb

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment