സോദരെ നന്‍മകള്‍ നേരുന്നു
നാം പുതിയൊരു ഹിജ്റ വര്‍ഷത്തേക്ക് കാലെടുത്തു വെക്കുകയാണ്.
ഹിജ്‌റ ആരുടെയും ജന്മദിനമല്ല;
രാജാക്കന്മാരുടെ ഉത്തരവിന്റെ ഓര്‍മ പുതുക്കലുമല്ല.
സത്യ സംസ്ഥാപനത്തിനുള്ള ത്യാഗമാണ് ഹിജ്‌റയുടെ അടിത്തറ.
അതിന്റെ തുടക്കവും ഒടുക്കവും ഐക്യത്തിലും സാഹോദര്യത്തിലും
ഊട്ടിയുറപ്പിക്കപ്പെട്ട സത്യവിശ്വാസികളുടെ സമൂഹത്തിന്റെ നിര്‍മിതിയാണ്.
അഥവാ, സത്യവും അസത്യവും തമ്മിലുള്ള നിതാന്ത പോരാട്ടമാണ്
സത്യവിശ്വാസിയുടെ ജീവിതമെന്ന് ഹിജ്‌റ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഹിജ്‌റ 1432
ഏവര്‍ക്കും ഹൃദ്യമായ ഒരു പുതുയുഗം ആശംസിക്കുന്നു
അന്‍വര്‍ വടക്കാങ്ങര
www.keralites.net |





No comments:
Post a Comment