കെ.ജി.ബാലകൃഷ്ണനെതിരെയുള്ള ആരോപണം അന്വേഷിക്കണം: വി.ആര്‍.കൃഷ്ണയ്യര്‍
കൊച്ചി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്റെ മരുമകനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ പാനല്‍ അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.
മൂന്നു ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട കമ്മിഷനെ അന്വേഷണത്തിനായി നിയോഗിക്കണം. കെ.ജി.ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.വി ശ്രീനിജനും ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കേണ്ടത്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ശിക്ഷ നല്‍കുകയും വേണം. കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ 'ബാലകൃഷ്ണന്റെ യുഗം' എന്നു പറഞ്ഞ തനിക്കു തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണന്റെ മരുമകനെതിരെ മാത്രമല്ല മകള്‍ക്കും മകനും ഭാര്യാമാതാവിനും എതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഉന്നത നീതിപീഠത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ ജൂഡീഷ്യറിക്കു തന്നെ അപമാനകരവും നാണക്കേടുമാണ്.
മുന്‍ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും എതിരെയുളള ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു ജഡ്ജി ആണെന്നു പറയാന്‍ പോലും തനിക്കു മടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശം രേഖപ്പെടുത്തിക്കൊണ്ട് പത്രക്കുറിപ്പും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുറത്തിറക്കി.
ഇതിനിടെ, പി.വി ശ്രീനിജനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
__._,_.___
No comments:
Post a Comment