Friday, December 10, 2010

[www.keralites.net] വിവേകാനന്ദന്‌കേരളംഭ്രാന്താലയമായതെങ്ങനെ?



'വിവേകാനന്ദസ്വാമി കേരളത്തെ ഭ്രാന്താലയം എന്നുവിളിച്ചു. ഇവിടത്തെ ജാതി വ്യവസ്ഥ കണ്ടിട്ടാണ്‌ അദ്ദേഹത്തിന്‌ കേരളം ഒരു ഭ്രാന്താലയമെന്ന്‌ തോന്നിയത്‌.' ഇത്‌ നമ്മളെല്ലാം പണ്ടു മുതല്‍ക്കെ കേള്‍ക്കുന്ന കഥ. അഥവാ ചരിത്രമാക്കി നമ്മളെ പഠിപ്പിച്ചിട്ടുള്ള കാര്യം. വാസ്തവത്തില്‍ എന്തായിരുന്നു സ്വാമിജി പറഞ്ഞത്‌? അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ നോക്കുക. "Was there ever a sillier thing before in the world than I saw in the Malabar country. The poor pariah is not allowed to pass throgh the same street as the high caste man, but if be changes his name to hodge-podge English name, it is alright. What inference would you draw except that these Malabaries are all Lunatics, their home so many lunatic asylums, and that they are to be treated with derision by every race in India until they mend their manners and know better? Shame upon them that such wicked and diabolical customs are allowed. Their own children are allowed to die of starvation, but as soon as they take up some other religion, they are well fed.'' ഈ പ്രസ്താവനയിലൂടെ സ്വാമിജി എന്താണുദ്ദേശിക്കുന്നതെന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. അദ്ദേഹം ജാതി വ്യവസ്ഥയെത്തന്നെ പരാമര്‍ശിക്കുന്നത്‌, എന്നാല്‍, ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കുള്ളിലെ ഒരു വിരോധാഭാസത്തെയാണ്‌ ഉടനീളം അദ്ദേഹം പരാമര്‍ശിക്കുന്നത്‌. ഒരു താഴ്‌ന്ന ജാതിക്കാരന്‍ ഹിന്ദുവായിരിക്കുന്നിടത്തോളം കാലം, അവന്‌ നിഷേധിക്കപ്പെടുന്നതെല്ലാം അവന്‍ മതം മാറുന്നതോടെ അവന്‌ കിട്ടിത്തുടങ്ങുന്നു എന്നതാണാ വിരോധാഭാസം. ഹിന്ദുബോധമില്ലാത്ത സമൂഹം എന്നതാണിവിടെ കാര്യം. കൊളോണിയല്‍ ഭരണത്തിലിരിക്കെ കൊളനിക്കാരെ സുഖിപ്പിക്കാന്‍വേണ്ടി മതംമാറുന്ന ഹരിജനങ്ങളെ ജാതിവ്യവസ്ഥയുടെ തൊട്ടുകൂടായ്മയില്‍നിന്ന്‌ മോചിപ്പിക്കുന്ന പ്രവണതയാണ്‌ സ്വാമിജിയുടെ കണ്ണുകളില്‍ കേരളത്തെ ഭ്രാന്താലയമാക്കുന്നത്‌. മതംമാറ്റുന്നവന്‌ അംഗീകാരം നല്‍കുന്നതുവഴി രണ്ടു കാര്യങ്ങള്‍ പുറത്തുവരുന്നു. ഒന്ന്‌, കോളണി ഭരണത്തോട്‌ കേരളത്തിലെ പ്രത്യേകിച്ച്‌ തിരുവിതാംകൂറിലെ രാജഭരണത്തിനുണ്ടായിരുന്ന അതിരുകവിഞ്ഞവിധേയത്വവും എങ്ങനെയെങ്കിലും ഭരണം മാത്രം മതി എന്ന സ്വാര്‍ത്ഥചിന്തകളും. രണ്ട്‌ ഹിന്ദുധര്‍മബോധരാഹിത്യം. അതായത്‌ പ്രജകളില്‍ ഹിന്ദുവിനെന്തുസംഭവിച്ചാലും അതൊന്നും കാണാതെയും ശ്രദ്ധിക്കാതെയുമിരിക്കല്‍. ഹിന്ദുധര്‍മത്തിനുവേണ്ടി-അതുമാത്രം നിലനിര്‍ത്തുന്നതിനുവേണ്ടി, സകലതുമുപേക്ഷിച്ച്‌ വിഭജനകാലത്ത്‌ ഭാരതത്തിലേക്ക്‌ വേറും കയ്യുമായി വന്ന പഞ്ചാബികളും സിന്ധികളും ബലൂചികളും സുല്‍ത്താനികളും ബംഗാളികളും ഒക്കെ ഇന്നും നമ്മോടൊപ്പമുണ്ട്‌. അതിനും വളരെ മുന്‍പ്‌, മുസ്ലീംഭരണം ഭാരതത്തില്‍ ഉറച്ചു തുടങ്ങിയപ്പോള്‍, സംസ്കൃതപുസ്തകങ്ങളും ഹൈന്ദവപുസ്തകങ്ങളും ഒഴികെ മേറ്റ്ല്ലാം വിട്ടെറിഞ്ഞിട്ട്‌ ഹിന്ദുത്വം നിലനിര്‍ത്തുവാന്‍ മാത്രം, കാടുകളിലേക്ക്‌ ചേക്കേറിയ ഹിന്ദുക്കളുടേയും ചരിത്രമുണ്ട്‌. ആ പട്ടികയില്‍ അവസാനമായി ഛത്രപതി ശിവജി മഹാരാജിന്റെ കുടുംബവും ചേര്‍ന്നു. ഇപ്രകാരം ശക്തമായ പാരമ്പര്യമുള്ള ഭാരതത്തില്‍ സ്വാഭിമാനത്തിനുവേണ്ടി സതികളായ അനേകം സ്ത്രീരത്നങ്ങളുടെ ചരിത്രമുള്ള ഭാരതത്തില്‍ സോമനാഥക്ഷേത്രം രക്ഷിക്കുവാനായി മുഗള്‍ സൈന്യത്തിന്റെ മുന്നില്‍ ആയുധം പോലുമില്ലാതെ ചെറുത്തുനില്‍ക്കുവാന്‍ ശ്രമിച്ച്‌, ജീവന്‍ ബലിയര്‍പ്പിച്ച അന്‍പതിനായിരത്തില്‍പ്പരം ഹിന്ദുക്കളുടെ ആത്മാവുകള്‍ അലയുമ്പോള്‍ സ്വാമി വിവേകാനന്ദന്‍ കണ്ടകേരളം അദ്ദേഹത്തിന്‌ മനസിലാക്കുവാന്‍ കഴിഞ്ഞില്ല. മതംമാറുന്നവനെ "സ്വാമീപ്രീതി"യ്ക്കു വേണ്ടി സ്വീകരിക്കുകയും മതം മാറാത്തവനെ മാറ്റി നിര്‍ത്തുകയും ചെയ്യുക എന്ന ഭ്രാന്തമായ പ്രതിഭാസം കണ്ട ഉടനെയാണ്‌ ഈ മലബാറികള്‍ ഭ്രാന്തന്മാരും അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളുമാണന്നദ്ദേഹം വിളിച്ചുപോയത്‌...


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment