സിംഗപ്പൂരുകാര്‍ക്ക് 'മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം'! ക്വലാലംപൂര്‍, വ്യാഴം, 9 ഡിസംബര്‍ 2010( 15:43 IST ) സിംഗപ്പൂരില്‍ 'മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം' എന്ന പുതിയ തരം മനോവിഭ്രാന്തി പടരുന്നതായി റിപ്പോര്‍ട്ട്. ഒരു സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കാത്ത അവസരത്തിലും ബെല്ലടിക്കുന്നു എന്ന തോന്നലിനാണ് സിംഗപ്പൂരുകാര്‍ അടിമപ്പെടുന്നത്. 'സിന്‍ ചു' എന്ന ദിനപ്പത്രമാണ് സര്‍വെ നടത്തിയത്. സര്‍വെ നടത്തിയ അമ്പത് പേരില്‍ എണ്‍പത് ശതമാനവും മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം ബാധിച്ചവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടോ എന്നും മിസ്ഡ് കോള്‍ ഉണ്ടോ എന്നും മെസേജ് വന്നിട്ടുണ്ടോ എന്നുമുള്ള സംശയം കാരണം മൊബൈല്‍ സ്ഥിരമായി പരിശോധിക്കുന്നവരാണ് മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍. ഇത്തരം മാനസികാവസ്ഥ പിരിമുറുക്കത്തിന്റെ ഫലമാണെന്നാണ് മന:ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ദൈനംദിന ജീവിതത്തെ ലാഘവത്തോടെ നേരിടാന്‍ പഠിച്ചാല്‍ ഇത്തരം മാനസികാവസ്ഥയെ പടിക്കുപുറത്ത് നിര്‍ത്താമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. മൊബൈല്‍ ഫോണ്‍ സിന്‍ഡ്രോം ബാധിച്ചിട്ടുള്ളവര്‍ കുറച്ചുകാലത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം പാടേ ഉപേക്ഷിച്ചാല്‍ പഴയ നിലയിലേക്ക് തിരിച്ചെത്താമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. |
www.keralites.net |
__._,_.___
No comments:
Post a Comment