കൊടുങ്ങല്ലൂര്‍,
ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് കറുത്തമുണ്ടെടുത്ത് എത്തിയതിനാല്‍ തങ്ങളെ സ്കൂളില്‍ കയറ്റിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കൊടുങ്ങല്ലൂരിലെ അഴീക്കോട് സീതി സാഹിബ് സ്കൂളില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. വര്‍ഗീയ ലഹളയിലേക്ക് മാറിയേക്കാവുന്ന വാക്കേറ്റം പൊലീസ് എത്തി ഒഴിവാക്കുകയായിരുന്നു. ക്ലാസ് കട്ടടിച്ചതിനാണ് സ്കൂള്‍ അധികൃതര്‍ 'പയ്യനെ' സ്കൂളില്‍ കയറ്റാതിരുന്നതെത്രെ.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്‌പെഷല്‍ ക്‌ളാസില്‍ എത്താതിരുന്ന 13 വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി മാത്രം രക്ഷിതാവിനെ കൊണ്ടുവന്നിരുന്നില്ല. കറുത്തമുണ്ടുടുത്താണ് സ്കൂളിലെത്തിയതെങ്കിലും രക്ഷാകര്‍ത്താവിനെ കൊണ്ടുവരാത്ത കാരണത്താലായിരുന്നു ഈ കുട്ടിയെ സ്കൂള്‍ അധികൃതര്‍ ക്‌ളാസില്‍ കയറ്റാതിരുന്നത്. എന്നാല്‍ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി 'വര്‍ഗീയനിറ'മുള്ള കാരണം പറഞ്ഞ് രക്ഷിതാക്കളെ സ്കൂളിനെതിരെ തിരിച്ചു.
വിദ്യാര്‍ത്ഥിക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും സ്കൂളില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതരും നാട്ടുകാരും തമ്മില്‍ വലിയ വാഗ്വാദം അരങ്ങേറി. സ്കൂള്‍ അധികൃതര്‍ പറഞ്ഞ കാര്യങ്ങളൊന്നും 'മതക്കലി' ബാധിച്ചവരുടെ ചെവിയില്‍ കയറിയില്ല. അവസാനം, പൊലീസ് വന്നാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്. കലിയടങ്ങി വീട്ടിലെത്തി, മകന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ സംഭവത്തെ പറ്റി രക്ഷിതാക്കള്‍ക്ക് മനസിലായത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ സ്കൂളില്‍ തലയില്‍ തൊപ്പി ധരിച്ചും മുണ്ടുടുത്തും വരുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്റെ മറവിലാണ് രക്ഷിതാവിനെ കൊണ്ടുവരാത്തതിലുള്ള പ്രശ്‌നം മറച്ചുവച്ച് വിദ്യാര്‍ത്ഥി കറുത്തമുണ്ടിന്റെ പ്രശ്‌നം പ്രചരിപ്പിച്ചത്. ഇതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളിനെതിരെ വര്‍ഗീയ ആരോപണം നടത്തിയതില്‍ ദുഃഖിതരാണ് പയ്യന്റെ മാതാപിതാക്കള്‍.

(courtesy : www.webdunia.com )
www.keralites.net |
__._,_.___

No comments:
Post a Comment