ഇന്ത്യയില്‍ ലക്ഷത്തില്‍ പത്ത് പേര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍
ബ്രെയിന്‍ ട്യൂമര്‍ ബോധവല്‍കരണ ആഴ്ചയാണിത്. ഇന്ത്യയില്‍ ലക്ഷത്തില്‍ പത്ത് പേര്‍ക്ക് വീതം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. തലച്ചോര്‍ ശസ്്രത്രകിയ നടത്തുന്നവയില്‍ പാതിയും ഈ അസുഖമുള്ളവരിലാണ്.
തുടക്കത്തില്‍ കണ്ടെത്താനായാല്‍ തലച്ചോറിനുള്ളില്‍ അമിതമായി വളരുന്ന കോശങ്ങളെ ശസ്്രത്രകിയയിലൂടെ ഒഴിവാക്കാനാവുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, തലച്ചോറിലെ കോശങ്ങളുടെ അമിത വളര്‍ച്ചയുള്ളവരില്‍ 50 മുതല്‍ 75 ശതമാനം വരെ ആളുകള്‍ കാന്‍സര്‍ രോഗികളാണ്. കടുത്ത തലവേദന, കാഴ്ച മങ്ങല്‍, അതോടൊപ്പം കൈ കാലുകള്‍ക്ക് ശക്തിക്ഷയം, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ട്യൂമറിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നതെന്ന് അപ്പോളോ ഹോസ്‌പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ: ്രപണവ് കുമാര്‍ പറയുന്നു.
പത്തു വര്‍ഷം മുമ്പ് 61 കാരനായ സുരേഷ് കുമാര്‍ ലോണികലിനുണ്ടായ അനുഭവം ഇതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. . ഇടക്കിടെയുണ്ടാവുന്ന വലതു കാല്‍മുട്ടുവേദനക്കാണ് ഡോക്ടറെ കാണാന്‍ പോയത്. പിന്നീട് ഇടതു കൈയുടെ സ്വാധീന ശക്തി നഷ്ടപ്പെട്ടു, തുടര്‍ന്ന് ശരീരത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും തളര്‍ന്നു. എന്നാല്‍ ലോണികലിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‌ഡോക്ടര്‍ കണ്ടെത്തി. തുടക്കത്തില്‍ തന്നെ യഥാര്‍ഥ രോഗം കണ്ടു പിടിച്ചതിനാല്‍ തലച്ചോറിലെ അമിത വളര്‍ച്ചയെ സര്‍ജറിയിലൂടെ ജഴിവാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
__._,_.___
No comments:
Post a Comment