മ്യൂച്വല്‍ ഫണ്ട് വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം ![]() ന്യൂഡല്‍ഹി: നിക്ഷേപിക്കുന്ന തുക എത്രയുമാകട്ടെ... 2011 ജനവരി ഒന്നു മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിക്കണം. പുതിയ നിക്ഷേപകര്‍ക്ക് പുറമെ പഴയ നിക്ഷേപകരും ഇത് സമര്‍പ്പിക്കേണ്ടതുണ്ട്. ഉപഭോക്താവിനെ തിരിച്ചറിയാനുള്ള (കെ.വൈ.സി) മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണ് ഇത്. അനധികൃത നിക്ഷേപങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്. നിലവില്‍, വ്യക്തിഗത നിക്ഷേപകര്‍ 50,000 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് മാത്രം പാന്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു. പാന്‍ കാര്‍ഡിന്റെ കോപ്പി, വിലാസം തെളിയിക്കുന്ന രേഖയുടെ കോപ്പി, ഫോട്ടോ എന്നിവ 2011 ജനവരി ഒന്നു മുതല്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിക്കാന്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി), മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള നിക്ഷേപരില്‍ നിന്നും പുതിയ നിക്ഷേപകരില്‍ നിന്നും ഇത് സ്വീകരിക്കണം. ഓഹരി സംബന്ധമായ ഇടപാടുകള്‍ക്ക് 2007ല്‍ തന്നെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പാന്‍ നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് നാല് കോടിയോളം പേര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ആകെ 44 ഫണ്ട് ഹൗസുകളാണ് നിലവിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് ഏഴ് ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. ![]() |
www.keralites.net |
__._,_.___






No comments:
Post a Comment