ആരു വന്നെങ്കിലും നീ എനിക്കെപ്പോഴും
പ്രിയമുള്ളോരാളായിരുന്നു...
വെറുതെയെന്‍ ജാലകം
കൈതൊട്ടു നില്‍ക്കവേ
പല കുറി നിന്നെ ഞാന്‍ ഓര്‍ത്തു പോയി....
ആരോ കുടഞ്ഞൊരു മഷിപടര്പ്പായെന്റെ
ഹൃദയത്തിലാകെ
നീ പടര്ന്നലിഞ്ഞു.......
ആര്‍ദ്രമാം മനസ്സിന്റെ മഞ്ഞുപാളിക്കുമേല്‍
നിന്‍ വിരല്‍ സ്പര്‍ശം പതിഞ്ഞിരുന്നു....
ഒരു നേര്‍ത്ത നൂലിഴ
പാലത്തിനപ്പുറതെങ്ങോ
അകലെയായ് നിന്നെ ഞാന്‍ കണ്ടിരുന്നു ..
അടുക്കുവാനുള്ളോരു അകലമെന്നറിയാതെ
നില്‍ക്കുന്നിതാ ഞാനിന്നും നിനക്കായ്..
www.keralites.net |
__._,_.___
No comments:
Post a Comment