Thursday, December 2, 2010

[www.keralites.net] ശ്രേയയുടെ 'ചിക്ക്‌ ബുക്ക്‌ '

ശ്രേയയുടെ 'ചിക്ക്‌ ബുക്ക്‌ '

Fun & Info @ Keralites.net

തെക്കേ ഇന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ഗ്ലാമറിന്റെ തരംഗമുണര്‍ത്തി പാറിപ്പറക്കുന്ന താരമാണ്‌ ശ്രേയ... സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്തിന്റെ നായികയായി 'ശിവാജി' എന്ന ചിത്രത്തില്‍ തന്റെ മെയ്യഴക്‌ വേണ്ടുവോളം പ്രദര്‍ശിപ്പിച്ച്‌ തമിഴ്‌സിനിമാ പ്രേമികളുടെ ഉറക്കം കെടുത്തിയ ശ്രേയയ്‌ക്ക് പിന്നെ തെലുങ്കിലായിരുന്നു കൊയ്‌ത്ത്. തെലുങ്ക്‌ സിനിമയിലെ ഏറ്റവും വിലപിടിച്ച ഗ്ലാമര്‍ താരമായി ശ്രേയാശരണ്‍ മാറി.

കുറേനാള്‍ തമിഴിലേക്ക്‌ തിരിയാന്‍പോലും സമയമില്ലാതിരുന്ന ഈ നടി ഇപ്പോള്‍ ഒരു തമിഴ്‌ ചിത്രത്തില്‍ തന്റെ 'മുഴു' സാന്നിധ്യവുമറിയിച്ചിരിക്കുന്നു. മലയാളിയായ ആര്യ നായകനായ 'ചിക്കുബുക്ക്‌' എന്ന ഹാസ്യ- സംഘട്ടന- ഗ്ലാമര്‍ ചിത്രത്തിലൂടെ.

ആര്യയുടെ കഴിഞ്ഞ ചിത്രമായ 'ബോസ്‌ എന്‍കിറ ഭാസ്‌കരന്‍' തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയതോടെ ആര്യയ്‌ക്ക് കൈനിറയെ ചിത്രങ്ങള്‍ വന്നുചേര്‍ന്നിരിക്കുകയാണ്‌. അടുത്തുതന്നെ പുറത്തിറങ്ങുന്ന 'ചിക്കുബുക്ക്‌' വളരെ പ്രതീക്ഷയോടെയാണ്‌ നായകനടന്‍ കാണുന്നത്‌. ശ്രേയയുടെ ഗ്ലാമര്‍ ഈ ചിത്രത്തിന്റെ വിപണിയെ ഒരു പരിധിവരെ സഹായിക്കുന്ന തരത്തിലുള്ളതാണ്‌. അതുകൊണ്ടുതന്നെ 'ചിക്ക്‌ബുക്ക്‌' വരാന്‍ പോകുന്ന ഒരു ഹിറ്റ്‌ ചിത്രമെന്ന്‌ പരക്കെ വാര്‍ത്ത പരന്നുകഴിഞ്ഞിരിക്കുന്നു.

ശ്രേയയോടൊപ്പം മറ്റൊരു ഇറക്കുമതി ഗ്ലാമര്‍ ബോംബായ ഹൃതികയും ഈ ചിത്രത്തില്‍ പരിധികള്‍ക്കപ്പുറം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിന്റെ വിപണിയിലൂടെ മൂല്യം വര്‍ധിപ്പിച്ചിരിക്കുകയാണ്‌.

തമിഴ്‌ സിനിമ ഇപ്പോള്‍ രണ്ടുതലങ്ങളിലാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. ഒന്ന്‌ ത്രസിപ്പിക്കുന്ന ഗ്ലാമര്‍- രണ്ട്‌ ചോര ഉറയുന്ന രീതിയുള്ള പ്രതികാരം. ഇവ രണ്ടുമില്ലെങ്കില്‍ സിനിമകളല്ല എന്ന നിലയിലാണിപ്പോള്‍ കാര്യങ്ങള്‍. എല്ലാ നായകന്മാരും ചോരമണക്കുന്ന കഥാപാത്രങ്ങളെ തേടി അലയുകയാണ്‌. ജനത്തിനിഷ്‌ടം മനുഷ്യനെ മനുഷ്യന്‍ ക്രൂരമായി കൊല്ലുന്ന രംഗം കാണുക എന്നതാണെന്ന്‌ ഇന്നത്തെ സംവിധായകര്‍ ധരിച്ചുവച്ചിരിക്കുന്നു.

മജസ്‌റ്റിക്‌ മള്‍ട്ടീമീഡിയായുടെ ബാനറിലാണ്‌ 'ചിക്ക്‌ബുക്ക്‌' നിര്‍മ്മിച്ചിരിക്കുന്നത്‌. മണികണ്‌ഠനാണ്‌ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഈ ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.

thanks mangalam

Regards..
maanu


www.keralites.net   

No comments:

Post a Comment