  "എന്റെ സൌഹൃദങ്ങൾ......... രൂപമോ സ്വരമോ ഇല്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായെങ്കിലും എന്നിലേക്കെത്തുന്നഎന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ....... എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാക്കിച്ച് തരുന്നവ.......... സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്...... നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം......... നഷ്ടങ്ങളുടെ കണക്കെടുപ്പിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടാവുന്ന സ്വപ്നം... മനസ്സിൽ മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന സ്വപ്നം....... ആ സ്വപ്നങ്ങളെ എന്നിൽ നിന്നകറ്റാൻ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു......... എന്റെ ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്നങ്ങൾ ആയുസ്സും..... ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളർന്നു പോകുന്ന സ്വപ്നങ്ങൾക്ക് പുതു ജീവനേകാൻമഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം...... ആ മഴത്തുള്ളികളിൽ പുതിയവയും പഴയവയുമുണ്ടാകാം..... അവയിൽ ചിലതെന്നിൽ പൊഴിയാതെ അകലുന്നുണ്ടാവാം..... എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു....... ഒരിക്കൽ അവയെന്നിൽ പൊഴിഞ്ഞിട്ടുണ്ടാകാം.......... ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........  |
No comments:
Post a Comment