Tuesday, December 28, 2010

[www.keralites.net] അവര് പറയട്ടെ, നമുക്ക് കാതോര്ക്കാം



Fun & Info @ Keralites.net

നമുക്കെപ്പോഴും തിരക്കാണ്. കുട്ടികള്‍ക്കുമതെ, സ്‌കൂളും പഠനവും. ഇതിനിടയില്‍ മക്കളോടൊന്ന് സംസാരിക്കാനെവിടെ സമയം. എന്തായാലും നമ്മുടെ തിരക്കിനും കുട്ടിയുടെ ഹോംവര്‍ക്കിനുമിടയില്‍ അവര്‍ക്കൊപ്പം ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാന്‍ സമയം കണ്ടെത്തിയേ പറ്റൂ. വളരുമ്പോള്‍ കുട്ടികളുടെ പ്രശ്‌നങ്ങളോരോന്നും മനസ്സിലാക്കാന്‍ നല്ലൊരു ആശയവിനിമയം നേരത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. യോജിച്ച എല്ലാ അവസരങ്ങളും ഇതിനായി നമുക്ക് ഉപയോഗപ്പെടുത്താം.

കാറില്‍ കുട്ടിയോടൊപ്പം പോകുമ്പോള്‍ വെറുതെ സ്‌കൂളിലെ കാര്യങ്ങളോരോന്നും ചോദിച്ചറിയുക.

രാവിലെ നേരത്തെ ഉണര്‍ന്ന് വീടിന്റെ ഉമ്മറത്തോ മറ്റോ കുട്ടിയുമായി കുറച്ചുനേരം ചെലവഴിക്കാം. എന്തെങ്കിലുമൊക്കെ ചെറുതായി സംസാരിച്ചു തുടങ്ങുക. കുട്ടിക്ക് നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുന്നതാണ് നല്ലത്.

രാത്രി ഉറങ്ങും മുമ്പ് കുട്ടിയോട് വെറുതെ വിശേഷങ്ങള്‍ തിരക്കുക. പലപ്പോഴും പകല്‍ പറയാന്‍ മടിക്കുന്ന പലതും കുട്ടി ഈ സമയത്ത് ടെന്‍ഷനില്ലാതെ പറഞ്ഞെന്നിരിക്കും.

വൈകിട്ടൊരു ഔട്ടിങ്ങ്. പറ്റുമ്പോഴൊക്കെയും വൈകുന്നേരങ്ങളില്‍ കുട്ടിയോടൊത്തൊരു ഔട്ടങ്ങിന് പോവുക. അതും നിങ്ങളും കുട്ടിയും മാത്രമായി. കുട്ടിക്ക് ഇഷ്ടമുള്ളൊരു കോഫി ഷോപ്പിലോ, ഹോട്ടലിലോ പോവാമല്ലൊ. അപ്പോഴും അതു സംസാരിക്കാനുള്ളൊരു അവസരമായി മാറ്റുക.

ടിവി കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും ചിലപ്പോള്‍ കുട്ടികളെയും ഒപ്പം കൂട്ടാം. വാര്‍ത്തകളും മറ്റു വിവരങ്ങളും അവരുമായി പങ്കിടാമല്ലോ.



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment