"Your body is sacred. You're far more precious than diamonds and pearls, and you should be covered too."
ലോക പ്രശസ്ത ബോക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ്‌അലി സ്വന്തം മകള്‍ക്ക് നല്‍കിയ ഉപദേശം:
"മോളെ നിന്റെ ശരീരവും പരിപാവനമാണ്, അവ വജ്രത്തേക്കാളും പവിഴത്തേക്കാളും വിലയേറിയതാണ്.. ആയതിനാല്‍ നീയും നിന്റെ ശരീരം മറച്ചുസംരക്ഷിക്കണം"
മുഹമ്മദ് അലി ക്ലേയുടെ ജീവിതത്തില്‍ നിന്നും സ്വന്തം മകളുടെ ഒരനുഭവ കഥ:
[വിശ്രുത ബോക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ് അലി ക്ലേയുടെ പെണ്മക്കള്‍ ഒരിക്കല്‍ വേണ്ട വിധം മാന്യമല്ലാത്ത വസ്ത്രം ധരിച്ചു അദ്ദേഹത്തിന്റെ വീട്ടിലെത്തി – ആ കഥ മകള്‍ തന്നെ പറയട്ടെ.]
എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഞാനൊരു വെളുത്ത മേല് വസ്ത്രവും ഒരു കറുത്ത ചെറിയ സ്കര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലാണ് ഞാന്‍ വളര്ത്തപ്പെട്ടത്, അതിനാല്‍ അത്തരം വെളിവായ വസ്ത്രങ്ങള്‍ പിതാവിന്റെ മുന്‍പില്‍ ഞങ്ങള്‍ ഒരിക്കലും ധരിക്കാറില്ല.
അങ്ങനെ ഒരു ദിവസം, ഞാനും എന്റെ സഹോദരി ലൈലയും പിതാവിന്റെ അടുത്തെത്തി. സാധാരണ സ്വീകരിക്കാറുള്ളത് പോലെതന്നെ, അദ്ദേഹം വാതിലിനു മറവില്‍ ഒളിച്ചുനിന്നു, പെട്ടെന്ന് ഞങ്ങളെ ഞെട്ടിപ്പിക്കാന്‍..
അങ്ങനെ ഞങ്ങള്‍ പരസ്പരം - ഒരുദിവസംകൈമാറാന്‍ ആവുന്നെടത്തോളം - സ്നേഹാലിംഗനങ്ങള്‍ങ്ങള്‍ കൈമാറി.
പിതാവ് ഞങ്ങളെ വാല്‍സല്യത്തോടെ, നന്നായൊന്നു നോക്കികണ്ടു, എന്നിട്ടെന്നെ മടിയിലിരുത്തി, ഞാനൊരിക്കലും മറക്കാത്ത വിധം ചില കാര്യങ്ങള്‍, എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു:
"മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യ വസ്തുക്കളെല്ലാം ഓരോ മറയിലാണ്, നന്നായി സംരക്ഷിക്കപെട്ടിരിക്കുന്നു.. ലഭിക്കല്‍ പ്രയാസകരം!
'വജ്രം' നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍, മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
എവിടെയാണ് 'പവിഴം' നിനക്ക് കാണുന്നത്? ആഴക്കടലുകളിലെ അഗാത നിരപ്പുകളില്‍ , കൌതുകമുള്ള ചെപ്പികള്‍ക്കകത്ത് മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
ഇനി 'സ്വര്‍ണ്ണം' നോക്കൂ..! ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍.. പാറയുടെ കനത്ത പാളികലാല്‍ മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
അവയെ പ്രാപിക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ..
തുറിച്ച കണ്ണുകളാല്‍ അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു:
"മോളെ ഹന, നിന്റെ ശരീരവും പവിത്രമാണ്. നീ (നിന്നിലെ സ്ത്രീത്വം), അത് 'വജ്ര'ത്തെക്കാളും 'പവിഴ'ത്തെക്കാളും 'സ്വര്‍ണ്ണ'ത്തെക്കാളും വിലകൂടിയതാണ്.. ആയതിനാല്‍ നീയും നിന്റെ മേനി മാന്യമായി മറച്ചു സംരക്ഷിക്കണം"
പുസ്തകത്തില്‍ നിന്നു: "ഒരു ഹീറോക്കപ്പുറം: മുഹമ്മദ് അലിയുടെ ജീവിതം സ്വന്തം മകളുടെ കണ്ണിലൂടെ"
www.keralites.net |
__._,_.___
No comments:
Post a Comment