Monday, November 1, 2010

[www.keralites.net] First Night in Hostel (അനുഭവ കഥ)



First Night in Hostel (അനുഭവ കഥ)

 

Fun & Info @ Keralites.net

സിപ്ലാ ഫാര്‍മാ കമ്പനി എം ഡി യൂസുഫ് ഹമീദിന് ഒരു വെല്ലുവിളിയായി സ്വന്തം മകന്‍ വളരും എന്ന 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം'സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരു അച്ഛന്റെ മാക്സിമം എഫോര്‍ട്ടിന്റെ ഫലമായിട്ടാണ് ഞാന്‍ ബങ്ലൂരിലെ കെ എല്‍ ഇ കോളേജില്‍ ബീ ഫാം പഠിക്കാന്‍ എത്തിയത്...

അച്ഛന്‍ എന്നെ ഹോസ്റ്റലിലാക്കി പോയതിന്റെ അന്നു രാത്രി 7.30 ന് കതകിലൊരു മുട്ടു കേട്ട് ഹരിയാനക്കാരന്‍ എന്റെ സഹമുറിയന്‍ പങ്കജ് നെഞ്ചത്ത് കൈവച്ച് അവന്റെ നാട്ടിലെ ഗുരുവായൂരപ്പനെ വിളിച്ചു..

"ശ്ശ്ശ്!!കോയി സീനിയര്‍ ഹേ...അവാസ് മത് കരൊ"..

ആവാസ് മത് കരോ??!അതേത് ടിവീ പ്രോഗ്രാം??,മേരി ആവാസ് സുനോ ഞാന്‍ കേട്ടിട്ടുണ്ട്.ആ..അവന്‍ ചുണ്ടത്ത് കൈ വച്ചിരിക്കുന്നത് കൊണ്ട് മിണ്ടരുത് എന്നതാണ് എന്നു എനിക്ക് മനസിലായി..

ഡും..ഡും ..ഡും..

അളിയാ ഞാന്‍ തൊറക്കട്ടേ??

എന്ന ഭാവത്തില്‍ ഞാന്‍ പങ്കജിനെ നോക്കി... തൊറക്കാന്‍ ഇതെന്താടാ കോഴി ബിരിയാണി പാര്‍സലോ എന്ന ഭാവത്തില്‍ തിരിച്ച് അവന്‍ എന്നേയും നോക്കി....

ഡും..ഡും ..ഡും..

പങ്കജ് ക്സേരയില്‍ നിന്നെഴുനേറ്റു..തന്റെ സോഡാഗ്ളാസ് മൂക്കില്‍ സെറ്റ് ചെയ്തു..ഫുള്‍ കൈ ഷര്‍ട്ട് മടക്കി വച്ചു..കഴുത്ത് എടത്തോട്ടും വലത്തോട്ടും വെട്ടിച്ച്...കതകിനടുത്തേയ്ക്ക് നീങ്ങി.. എന്തും സംഭവിക്കാം...സീനിയറുമാര്‍ ആരെങ്കിലും റാഗിങ്ങിനു വന്നതാണെങ്കില്‍ തല്ലാനുള്ള പുറപ്പാടാ,..ദൈവമേ എല്ലുംകൂട് ബോഡി ആണേലും ആളു സ്ട്റോങ്ങാ...

പങ്കജ് കതകു തുറന്നു..

"യെ റൂം മെം കിതനെ ആദ്മീ ഹേ"?? വന്നവന്റെ ചോദ്യം....

വന്നവനാരായാലും ഗബ്ബര്‍ സിംഗിന്റെ ബന്ധക്കാരനാ..ഷുവര്‍,അല്ലെങ്കില്‍ വന്ന ഉടനെ 'കിതനെ ആദ്മി ഹെ'?? എന്നു ചോദിക്ക്യേലാ

"ദോ സാര്‍"...പങ്കജിന്റെ മറുപടി....

അവന്റെ മുട്ടിടി,നെന്‍ജിടിപ്പ് എല്ലാം എനിക്ക് കേള്‍ക്കാം ,ഞാന്‍ കസേരയില്‍ തന്നെ ഇരുന്നു...വന്നവന്‍ എന്നെ നോക്കി.. കപ്പഡാ മീശ,5.3 ഇന്ച് നീളം....23 വയസ് പ്രായം.. സീനിയറാ...കൊല്ലാന്‍ വന്നതാ,....ഡേഷ്..

"സാര്‍..ആപ്"???

ഒന്നും മിണ്ടാതെ നിന്ന അവനോട് പങ്കജിന്റെ ചോദ്യം.

വല്ല കാര്യോം ഉണ്ടായിരുന്നോ??ആപ് എന്നു ചോദിച്ച് സ്വയം ആപ്പിലാവുന്നവനെ ഞാന്‍ ആദ്യം കാണുവാ... 'ബസന്തീ ഇന്‍ കുതോം കെ സാമ്നെ മത് നാച്നാ' എന്നു ധര്‍മേന്ദ്ര പറഞ്ഞ പോലെ പങ്കജിനോട് എനിക്ക് പറയണമെന്ന് ഉണ്ട്..പക്ഷേ വന്നവനെ 'കുത്തേ'ന്നു വിളിച്ച് കൂമ്പിന്, കുത്തുകൊള്ളാന്‍ എനിക്ക് വയ്യാ...

"ഹായ് ഐ ആം ആലോക് പോഡ്വാള്...ഫ്രം യൂപി..ഫസ്റ്റ് ഇയര്‍ ബീഫാം"

ഇതെന്തു വാള്‍ എന്ന ഭാവത്തില്‍ ഞാന്‍ ചിന്തിച്ച് നില്‍ക്കുമ്പോള്‍ അവന്‍ ഒരു ബാഗുമായി അകത്തേയ്ക്ക് കയറി..ഫസ്റ്റ് ഇയര്‍ ബീഫാം കാരനെങ്ങനാടാ ക്ണാപേ കപ്പടാ മീശ എന്ന എന്റേയും പങ്കജിന്റേയും സംശയ നോട്ടത്തിനു മുന്നില്‍ അവന്റെ ഉത്തരം വന്നു.. "ഡിഗ്രീ കര്‍കെ ആയാ"... ഹൊ,നിന്നെ സമ്മതിക്കണമല്ലോടേ...ഒരു ഡിഗ്രീ പോരാഞ്ഞിട്ട് ദേ അടുത്തതിനു വന്നിരിക്കുന്നു...തലയ്ക്ക് വല്ല ഓളവുമുണ്ടോ ഇവന്?? ആങ്ങനെ അവനും എന്റേയും പങ്കജിന്റേയും റൂംമേറ്റ് ആയി.

സമയം 8 മണി...

Fun & Info @ Keralites.net

മെസ്സില് പോയി പച്ചരി ചോറും സാമ്പാറും അച്ചാറും കഴിച്ച് 'ഇതിന് ഉപ്പില്ല..ഇതിനു മുളകില്ല.ഇതിന്‌ പുളിയില്ല..എന്നും ഒരേ കറിയേ ഒള്ളോമ്മാ'തുടങ്ങിയ അമ്മയോടുള്ള എന്റെ വഴക്കില്‍ പശ്ചാത്താപിച്ച് ഞാന്‍ തിരിച്ച് റൂമിലെത്തി..

മുടിഞ്ഞ തണുപ്പ് കാരണം മനുഷ്യന് നിക്കാനും വയ്യ ഇരിക്കാനും വയ്യ.എന്നാ കുറച്ച് നേരം കിടന്നേക്കാം..

"തുമേ ഹിന്ദി മാലും"??? ഡബിള് ഡിഗ്രീ എടുക്കാന്‍ വന്ന അലോകിനെ ചോദ്യം..

ഈശ്വരാ, കിടക്കാനും സമ്മതിക്കില്ല. ഇതുപോലൊരു ചോദ്യം ചോദിച്ചിട്ടാ ഒരുത്തന്‍ ആ കിലുക്കത്തില്‍ ജഗതിയുടെ കൈ പിടിച്ച് ഞെരടി ഒടിച്ചത്. അന്നേ ഞാന്‍ ഈ ഹിന്ദിക്കാരെ നോട്ട് ചെയ്തതാ..ഉത്തരം പറഞ്ഞ് കൈ കളയാന്‍ എന്റെ പട്ടി വരും..ഹും..

"നൊ ഹിന്ദി..ഒന്‍ളി ഇങ്ളീസ്"...ഞാന്‍.

"കേരളാ മൈം ഹിന്ദി നഹി ഹേ"??

ദേ വീണ്ടും, ഒരു ഡിഗ്രീ കഴിഞ്ഞ് അടുത്തതിന് വന്നിട്ടും ഇവന്റെ സംശയത്തിനു ഒരു കുറവും വന്നിട്ടില്ലല്ലോ അറയ്ക്കലമ്മേ.... ഒന്ന് ഇന്‍ഗ്ലീഷില്‍ പറയടെ...അതും അറിയാവുന്നതുകൊണ്ടല്ല.തമ്മില്‍ ഭേദം ഇങ്കീഷാ,അതാ..

"നഹിയേ നഹി...ഇല്ലേ ഇല്ല"...

വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പൊ നീ തമ്മയ്ക്കേലാ,എന്നെ കൊണ്ട് പറയിക്കും..ഹിന്ദി..

"ഹിയര്‍ റ്റൂ മച്ച് റാഗിങ്.ടര്‍ ഹേ"??? പങ്കജ് എന്നേയും ആലോകിനേയും നോക്കി ചോദിച്ചു

ടര്‍ ഹേയോ?!!!വൃത്തികെട്ടവന്‍. എനിക്ക് മാത്രമല്ലല്ലോ ടര്‍ഹേ..പച്ചരിചോറും സാമ്പാറും പതിവില്ലാതെ ആരു കഴിച്ചാലും അവര്‍ക്ക് കുറച്ചൊക്കെ ടര്‍ഹേ ഉണ്ടാകും..

"വാട്ട്??റാഗിങ്ങ്?? ഐ വില്‍ നോട്ട് അലവ് റാഗിങ്ങ്..ങാഹാ"..

"ഹം ജൂനിയര്‍ ഹേ നാ,കുച് നഹി കര്‍ സക്താ യാര്‍". പങ്കജ്.

"എന്തു കസ്രത്തായാലും ശരി ഞാന്‍ എന്നെ റാഗ് ചെയ്യാന്‍ സമ്മതിക്കില്ല. എന്നെ റാഗ് ചെയ്യാന്‍ എന്റെ അച്ഛനെ പോലും ഞാന്‍ സമ്മതിച്ചിട്ടില്ല..എന്തിന്,ഞാന്‍ പോലും എന്നെ ഇതു വരെ റാഗ് ചെയ്തിട്ടില്ല.പിന്നാ... അവന്‍മാര്‍ക്ക് എന്റെ സ്വഭാവം അറിയില്ല.സീനിയറാണെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവന്റെ കിഡ്ണീ മേം കട്ട് സാമ്ബാര്‍ ബനാതാ..നീ കണ്ടോ"..

പങ്കജ് ഇന്നലെ രാത്രി തന്നെ എത്തി.അവന്റെ സമയധോഷം.രാത്രി ആയി കഴിഞ്ഞാല്‍ സീനിയറുമാരുടെ മുറിയിലോട്ട് ചെല്ലണം.പിന്നെ നേരം വെളുക്കുന്ന വരെ റാഗിങ്ങ്.രണ്ട് രിവസം കൂടെ കഴിഞ്ഞേ കോളേജില്‍ ക്ളാസ് തുടങ്ങൂ.. റൂമിനു പുറത്തിറങ്ങിയാല്‍ ഏതെങ്കിലും സീനിയറുമാര്‍ കാണും. കണ്ടാല്‍ അപ്പൊ അവനൊക്കെ റാഗ് ചെയ്യണം.ഡേഷുകള്.അതുകൊണ്ട് മുള്ളാന്‍ പോകാന്‍ വരെ പേടിയാ.ഇനി എന്തൊക്കെ ആണാവോ...

"കൈസാ ലഗാ ഹോസ്റ്റല്‍?അച്ഛാ ഹേ"?? ആലോക് എന്നോട്

ഹോസ്റ്റല്‍ എന്റെ അച്ഛന്റെ ആണോന്നോ??,അല്ല മാമന്റെയാ,പോടാ..

"ഹിഹി... ഞാനും ഇന്നു രാവിലെ വന്നതല്ലേയുള്ളൂ ഹേ..നാളെ പറയാം ഹും"....

ഡും..ഡും ..ഡും..

കൃഷ്ണാ ദേ വീണ്ടും കതകിനു മുട്ട്...

കതകിന്,കിട്ടുന്ന ഒരോ മുട്ടും പാവം ഞങ്ങള്‍ ജൂനിയര്‍മാരുടെ ചങ്കിനാണ്‌ കൊള്ളുന്നതെന്ന് മുട്ടുന്നവനുണ്ടോ അറിയുന്നു...

ആ മുട്ട് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുള്ളാന്‍ മുട്ടും... ആരാണാവോ മുട്ടുന്നേ,വല്ല സീനിയറും ആണോ,എങ്കില്‍ നോക്കിക്കോ...

" കോന്‍ ഹേ"???

ആരാന്ന് ചോദിച്ചതാ പങ്കജ്.ഹിന്ദി എനിക്ക് മനസിലായി വരുന്നുണ്ട്.ഒരു ദിവസമല്ലേ ആയുള്ളൂ..ശരിയാവും...

"ദര്‍വാസാ കോലോ"...

ദരിദ്രവാസി കോലാ ന്നോ..എന്നെ അറിയാവുന്ന ആരോ ആണല്ലോ....അതോ ഇനി ഹിന്ദിയില്‍ അതിന് വേറെ വല്ല അര്‍ത്ഥ്വുമുണ്ടോ...

റൂമില് നിശബ്ദത... പങ്കജ് എന്നെ നോക്കി...ഞാന് തിരിച്ചും... ആലോക് ഒരു പാന്പരാഗ് പൊട്ടിച്ച് വായിലിട്ടു എന്നിട്ടടക്കത്തില്‍ എന്നോട് പറഞ്ഞു... "ശ്ശ്..കോയി സീനയര്‍ ഹേ"....

"എതു കോഴി സീനയറായാലെന്താ കതകു തുറക്കട്ടെ"??,ഞാന്‍..

ദര്‍വാസാ കോലോ ബഹന്‍ ചോ***.... ദേ,വീണ്ടും.

അവന്റെ പെങ്ങളുമായി ബന്ധപ്പെട്ട് എന്തോ കേസാ..ഒരു ബഹന്‍ ഇടയ്ക്ക് കേട്ട്.... ഞാന്‍ പങ്കജിനെ നോക്കി.ബാന്‍ഗ്ലൂരിലെ നവംബര്‍ മാസത്തെ തണുപ്പില്‍ അവന്‍ നിന്നു വിയര്‍ക്കുന്നു... ഞാന്‍ കതകിനടുത്തെയ്ക്കു നടന്നു.പങ്കജ് അനങ്ങുന്നില്ല,വെറുതേ വീരവാദം പറയണ്ടാരുന്നു.കതകു തുറക്കുന്നവന്റെ നെന്‍ചത്ത് ചവിട്ടുന്ന ഹോബിയുള്ള സീനിയറുമാരൊന്നുമാവല്ലേ എന്നു പ്രാര്‍ത്ഥിച്ച് കതക് തുറന്നു....

ഒരു ഉണ്ണാക്കന്.പക്ഷേ സീനിയറാ....

"ക്യാ നാം ഹേ തുമ്ഹാരാ??....അവന്‍ ഗര്‍ജിച്ചു...

തുമാരാ നാം ക്യാ ഹേ എന്നു ചൊദിക്കുന്നതിനു പകരം ക്യാ നാം ഹേ തുമാരാ എന്നു ചോദിച്ച് ഒരു പാവം മലയാളിയെ പറ്റിക്കാന്‍ നോക്കുന്നോടാ ഊളേ....

"രായേഷ്"...

"ക്യാ......"????

"രാജേഷ് സാര്‍"...

"നീ തന്നെ നിന്നെ സാറേന്നു വിളിക്കാന്‍ തുടങ്ങിയോടാ ബഹന്‍ ചോ****????

"അയ്യോ അതല്ലാ.എന്റെ ഇനിഷ്യല്‍ എസ് ആര്‍ എന്നാ...ഒരുമിച്ചു പറയുമ്പോള്‍ സാര്‍ എന്നായി പോകുന്നതാ ഭയ്യാ..എന്നെ സ്ഹൂളില് പഠിപ്പിച്ച സാറുമാരു വരെ സാറേന്നു വിളിക്കുമായിരുന്നു...ഇഹഹഇഹഹ്..എന്റെ ഒരു കാര്യം.അയ്യൂ.ഇഹ്‌ഹ"...

"ഹസോ മത് ബഹന്‍ ചോ***..."

ഞാന്‍ പെട്ടന്ന് ചിരി നിര്‍ത്തി.ഹ്യൂമര്‍ സെന്‍സില്ലാത്തവനാ.കാണുമ്പോഴേ അറിയാം ചിരിച്ചു വളയ്ക്കാനൊക്കത്തില്ല.

"യു 3 കം റ്റു മയ് റൂം...406...ഠീക് ഹേ"?? അവന്‍ പോയി.

ഞാന്‍ പെട്ടെന്ന് ഉടുത്തിരുന്ന കൈലി അഴിച്ചു കളഞ്ഞ് പുതിയ ഫാന്റ് ഇട്ടു.ഒരു ടീ ഷര്‍ട്ടും.20 സെക്കണ്ടില്‍ ഞാന്‍ റെഡി.എന്നിട്ട് ആലോകിന്റേയും പങ്കജിന്റേയും മുഖത്ത് നോക്കി ചോദിച്ചു..

"മ്മക്ക് പൂവാം..യേ"????

പങ്കജ് എന്നെ തന്നെ നോക്കി നില്‍ക്കുന്നു.അവന്റെ മുഖത്ത് നിന്ന്‌ എനിക്കെല്ലാം വായിക്കാം.എന്തൊക്കെ ആരുന്നു.സീനിയറിന്റെ കിഡ്ണി,സാമ്പാര്‍,എന്നിട്ടിപ്പൊ പെണ്ണു കാണാന്‍ പോകുന്നവനെ പോലെ റാഗിങ്ങിനിരയാവാന്‍ ഫെയറാന്‍ ലവ്ലി തേച്ച് കുട്ടപ്പനായി റെഡിയായിട്ട് പൂവാം പോലും....

റൂം നമ്പര്‍ 406..

Fun & Info @ Keralites.net

ഞാനും പങ്കജും ആലോകും...

ആ മുറിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും അകത്തെ അട്ടഹാസങ്ങള്‍ കേള്‍ക്കാം..

ഞങ്ങള്‍ പരസ്പരം നോക്കി...

പാകിസ്ത്ഥാന്‍ ബോര്‍ഡറില്‍ പീപ്പി വില്‍ക്കാന്‍ പോയവന്റെ അവസ്ത്ഥയായല്ലോ കൃഷ്ണാ എന്റെ..എന്തായാലും കയറുക തന്നെ. പങ്കജ് കതകില്‍ മുട്ടി..

ഒരുത്തന്‍ വന്നു കതകു പകുതി തുറന്ന് തല വെളിയിലേക്കിട്ട് നോക്കി...

അറക്കകോഴികളാണെന്ന് മനസിലാക്കി കതക് മലക്കെ തുറന്നു..

ആഹാ....!!!!!മനോഹരമായ സീന്‍....

ഒരുത്തന്‍ അകത്ത് നിന്ന് നൃത്തം ചെയ്യുന്നു..അതു കണ്ടാല്‍ മമ്മൂട്ടിയ്ക്ക് വരെ തന്റെ നൃത്ത പാടവത്തില്‍ അഭിമാനം തോന്നും,എന്തിന്‌ എനിക്ക് വരെ തോന്നും..പിന്നാ...

കതകു തുറന്നവന്‍ ഞങ്ങളെ ആ സദസിലേയ്ക്ക് എതിരേറ്റു..

"ആജാ ബേട്ടാ,ആജാ"..

ആ ബേട്ടാ വിളി കേള്‍ക്കുമ്പോഴേ കാര്യം അറിയാം...

റൂമിനകത്ത് കയറിയപ്പോഴാണ് അതിനകത്തെ ആള്‍ ബലം എനിക്ക് മനസിലായത്..

കട്ടിലില്‍ കിടന്ന് സിഗററ്റ് വലിക്കുന്ന സീനിയറുമാര്‍..

കൈ പുറകില്‍ കെട്ടി തല കുനിച്ച് നില്‍ക്കുന്ന ജൂനിയര്‍മാര്‍..

ആ കൂട്ടത്തിലേയ്ക്ക് ഞങ്ങളും..

ഒരുത്തന്‍ എഴുനേറ്റ് വന്നു...

"ഗീവ് മീ യുവര്‍ ഇന്‍ട്രൊടക്ഷന്‍"...

'തമിഴ് പടത്തില്‍ രജനികാന്തിനെ ഇന്‍ട്രൊട്യൂസ് ചെയ്യുന്ന പോലെ ചെയ്യട്ട്രാ പന്ന'..എന്നു മനസില്‍ വിചാരിച്ച് ഞാന്‍ തുടങ്ങി..

സീനിയറുമാരെ 'സാറേ'ന്നേ വിളിക്കാവൂന്ന് പങ്കജ് നേരത്തെ പറഞ്ഞിരുന്നു.സാറു പോലും...ഞാന്‍ എന്റെ അച്ഛനെ പോലും ഇതു വരെ സാറേന്നു വിളിച്ചിട്ടില്ല,ആകെ ഞാന്‍ സാറേ ന്നു വിളിച്ചിട്ടുള്ളത് പ്രീഡിഗ്രീക്ക് എന്റെ കൂടെ പഠിച്ച തടിച്ചി,കുളത്തൂപ്പുഴകാരി സാറാ മാത്യുനെയാ..അപ്പഴാ... എന്റെ പട്ടി വിളിക്കും സാറേന്ന്‌...

"സാര്‍ എന്റെ പേര്, രാജേഷ് എസ് ആര്‍. ഞാന്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ പെട്ട അന്‍ചല്‍ പന്‍ചായത്ത് ഒന്നാം വാര്‍ഡിലെ ഏറം എന്ന സ്ത്ഥലത്തൂന്നാണ്, സാര്‍…പാവപ്പെട്ടവനാണ്, സാര്‍..എന്നെ ഒന്നും ചെയ്യല്ലേ സാര്‍. സാറിനു ഞാന്‍ നാളെ രണ്ട് പരിപ്പുവടയും നല്ല ഒരു കട്ടന്‍ചായയും വാങ്ങി തരാം സാര്‍,ഞാന്‍ പൊയ്ക്കോട്ടെ സാര്‍"..

"ക്യാ"???

ഇത്രേം പറഞ്ഞിട്ട് നിനക്ക് മനസിലായില്ലെങ്കില്‍ എനിക്ക് മറ്റൊരു വഴി അറിയാം..കാലില്‍ വീണാല്‍ പിന്നെ നീയെന്നല്ല നിന്റെ 3 തലമുറയില്‍ പെട്ട ആള്‍ക്കാര്‍ വിചാരിച്ചാല്‍ പോലും എന്നെ പൊക്കി മാറ്റാന്‍ പറ്റില്ല…അതു വേണോടാ..വേണ്ടെങ്കില്‍ മര്യാദയ്ക്ക് എന്നെ വെറുതേ വിട്ടോ…

ഞാന്‍ ധൈര്യസമേതം നെന്‍ചു വിരിച്ച് ദയനീയമായി ആ ക്ണാപ്പനെ നോക്കി…

"തുമ്ഹാര ബാപ് ക്യാ കര്‍ത്താ ഹെ"??

ഏയ് എന്റെ അച്ഛന്‍ വെളുത്തിട്ടാ,കറുത്തിട്ടല്ല…

"ബിസിനസ്സ് സാര്‍"….

"മത്‌ലബ് പൈസ വാലാ ഹെ..ക്യോം??"

ആതെ വാലിനു തീപിടിച്ച് പൈസയ്ക്കു വേണ്ടി ഓടുവാ..അങ്ങനത്തെ പൈസെ വാലായാ…

"ബീഫാം കേലിയെ ക്യോ ആയാ??

ആരി വാങ്ങിക്കാന്‍..അല്ലതെന്തിനാ….അവന്റെ ഒരു ചോദ്യം...

"ഐ ലൈക് കെമിസ്ട്രി സാര്‍"..

"ആച്ചാ…വെരി ഗുട്…തൊ ബോലോ..ഹവ് യൂ ടിറ്റക്ട് ക്ളോറിന്‍"??

ദൈവമേ,എനിക്കറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ..ഈ ക്ളോറിനില്‍ നിന്നും എനിക്ക് ഒരു മോചനമില്ലേ…

ഫ്ളാഷ് ബാക്…

സെന്റ്ജോണ്സ് കോളേജ് പ്രീഡിഗ്രീ സെക്കന്‍ട് ഗ്രൂപ് സി ബാച്ച്..

കെമിസ്ട്രി ക്ളാസെടുക്കുന്നത് റാണി ടീച്ചര്‍..

അതി സുന്ദരി..ചെറുപ്പക്കാരി.അണ്‍ മാരീഡ്..…(അതെന്റെ കുറ്റമല്ല)

ഒരിക്കലും ക്ളാസില്‍ കയറാത്ത എനിക്ക് ആ മഹാപാപം ചെയ്യാന്‍ അതു തന്നെ ധാരാളം..

ടീച്ചറുടെ കൊണാപ്പിലെ ചോദ്യം..

'ഹവ് വില്‍ യൂ ടിറ്റക്ട് ക്ളോറിന്‍'???

60 പേരുള്ള ക്ളാസിലെ 45 പെണ്ണുങ്ങളോടും ചോദിച്ച് ഉത്തരം കിട്ടാതെ നാണംകെട്ട് ബാക്കി ഉള്ള ആണുങ്ങളുടെ അടുത്തേയ്ക്ക് ഒരു പ്രതീക്ഷയും ഇല്ലാതെ ചോദ്യം എത്തി..

എന്റെ ലപ്പറത്ത് സാബു…ലിപ്പറത്ത് ഷാജി..

ഷാജി എഴുനേറ്റു നിന്ന് ഒരുപാട് നേരം ആലോചിച്ചിട്ട് അവനറിയാവുന്ന ആ മനോഹരമായ ഉത്തരം നല്‍കി…"അറിഞ്ഞൂടാ മിസ്"…

ഇനി ഞാന്‍…കുഞ്ഞമ്മേടെ വീടു തിരുവനന്തപുരത്ത് ആയി പോയി എന്ന ഒറ്റ കാരണത്താലും…അവിടെ പോയി ഞാന്‍ താമസിച്ചിട്ടുള്ളതിനാലും അവിടുത്തെ വെള്ളത്തിന്, ക്ളോറിന്റെ ചുവ ഉള്ളതിനാലും ബുദ്ധിമാനായ ഞാന്‍ ആത്മവിശ്വാസത്തോടെ ആന്‍സര്‍ പറഞ്ഞു..

"നക്കി നോക്കിയാ മതി ടീച്ചര്‍"...

ഓരു ടീച്ചറായി പിറന്നു പോയ നിമിഷത്തെ ശപിച്ചുകൊണ്ട് ദാരുണമായി ടീച്ചര്‍ എന്നെ നോക്കി..

ഈമ്മാതിരി ഉത്തരം നല്‍കിയതോ പോട്ടെ..

എന്റെ ലപ്പറത്തിരുന്ന സാബു അതു കേട്ട് ബൂഹിഹിഹി എന്നു ചിരിച്ചതും കൂടെ ആയപ്പോല്‍ ടീച്ചറുറപ്പിച്ചു…ഇന്‍സള്‍ട്ട്…

അന്നടിച്ച ഗെറ്റവുട്ടിന്റെ ശക്ത്തിയില്‍ പിന്നെ ആ വര്‍ഷം ഞാന്‍ കെമിസ്ട്രി ക്ളാസ് കണ്ടിട്ടില്ല…

ടീച്ചറിനോട് മാപ് ഒരു 100 വെട്ടം പറഞ്ഞെങ്കിലും ങേഹേ..

എല്ലാത്തിനും കാരണക്കാരായ തിരുവനന്തപുരത്തെ വാട്ടര്‍ അതോറിറ്റിയിലെ സകലവന്‍മാരേയും അന്നു തന്തയ്ക്ക് വിളിച്ച് ഞാന്‍ സമാധാനിച്ചു.വേറെ എന്തര്, ചെയ്യാന്‍??.

ഈപ്പൊ ദേ അതേ ചോദ്യം വീണ്ടും....

ഇല്ല..ഒരു ചാന്‍സ് കൂടെ ഞാന്‍ എടുക്കില്ലാ…

"ഐ ഡോണ്ട് നോ സാര്‍"...

"വാട്ട്…??!! ഓകെ..ദെന്‍ വേര്‍ യൂ വാണ്ട് ടു ഗോ,കാശ്മീര്‍ ഓര്‍ കന്യാകുമാരി"??

ഈശ്വരാ..ഇവന്റെ അപ്പനു വല്ല ട്രാവല്‍സും ഉണ്ടോ…ഇതെന്തു പരിപാടി ശരി ഉത്തരം പറഞ്ഞാല്‍ ഇതു പോലെ ചില കമ്പനിക്കാര്‍ ടൂര്‍ പോകാന്‍ ടിക്കറ്റ് കൊടുക്കും എന്നൊക്കെ കേട്ടിട്ടുണ്ട്..ഇതിപ്പോ..

"കാശ്മീര്‍ സാര്‍"...

"അച്ചാ…ഗുഡ് തോ ഊപ്പര്‍ ചടോ"....

എങ്ങനെ??!!മനസിലായില്ലാ…അവന്‍ കൈ ചൂണ്ടി നിന്ന സ്ത്ഥലത്തോട്ട് ഞാന്‍ നോക്കി.മുറിയുടെ ഒരു മൂലയില്‍ 9 അടി പൊക്കത്തില്‍ ലഗേജ് വയ്ക്കാനുള്ള തട്ടുംപുറം...അതാണോടാ പന്നേ നിന്റെ കാശ്മീര്‍..ആശിപ്പിച്ചല്ലോടാ…

അതിന്റെ മോളില്‍ വലിഞ്ഞു കയറി അവിടെ ഇരിക്കണം പോലും .ഇനി ഈ ക്ണാപ്പന്‍ പറഞ്ഞിട്ടേ ഇറങ്ങാന്‍ പറ്റൂ,പണിഷ്‌മെന്റാ…

ആഹാ..കൊള്ളാല്ലോ…ആള്‍ റെഡി അവിടെ ആളുണ്ടോ…2 പേര്‍.. ഏതു നാട്ടുകാരാണോ..കൂനിപ്പിടച്ച് ആ തട്ടിന്‍പുറത്ത് സോറി കാശ്മീരില്‍ ഇരുപ്പുണ്ട്…

കാശ്മീരൊക്കെ ഇത്രപെട്ടെന്നെത്താം അല്ലേ…ഹും.ആ പട്ടാളം രാരിച്ചന്‍ പറഞ്ഞത് 3 ദിവസം ട്രെയിനില്‍ ഇരിക്കണം എന്നാ…കള്ളന്‍..

ഞാനും കയറി…3 പേര്‍ക്കിരിക്കാന്‍ ബെര്‍ത്ത് ഇല്ലാത്തതിനാല്‍ ഒരുത്തനെ കാശ്മീരില്‍ നിന്നും സീനിയറുമാര്‍ താഴെ ഇറക്കി…തട്ടിന്‍ പുറത്തെത്തിയ ഉടനെ അവിടെ കുനിഞ്ഞിരുന്നവന്‍ എന്നോട് ആ നഗ്ന സത്യം പറഞ്ഞു..

"ഹലൊ..ഫസ്റ്റ് ഇയര്‍ ബീ ഫാം അല്ലേ,ഞാനും…..കാശ്മീരിലോട്ട് സ്വാഗതം,ഞാന്‍ കഴിഞ്ഞ 2 ദിവസമായി മിക്കവാറും ഇവിടെ തന്നെയാ.."

"ആണോ.ഏതാ നാട്"??..ഞാന്‍

"എറണാകുളമാ,പേര്‍ സ്റ്റാന്‍ലി.കാശ്മീരില്‍ മുന്‍പ് വന്നിട്ടുണ്ടോ"??

"ഇല്ലാ,സമയം കിട്ടിയില്ല..ഇപ്പൊഴാ ചാന്‍സ് കിട്ടിയേ,അല്ലാ ഈ കാശ്മീരിലിങ്ങനെ കുനിഞ്ഞിരിക്കുമ്പോള്‍ നടുവ് കഴയ്ക്കില്ലേ"??..ഞാന്‍

"ഓ,ഞാന്‍ മിനിയാന്ന് നാട്ടില്‍ നിന്നും വന്നതാ...ജീസസ്...വന്ന് എന്റെ അപ്പന്‍ പോയി ഒരു മണികൂര്‍ കഴിഞ്ഞപ്പോ ഈ തെണ്ടികള്‍ വിളിപ്പിച്ചു..ഞാന്‍ താഴെ ഇറങ്ങി ഒരു 10 മിനിറ്റിനകം എന്തെങ്കിലും ചോദിച്ച് മറുപടി പറഞ്ഞില്ലെങ്കില്‍ തിരിച്ച് വീണ്ടും ഇങ്ങ് കാശ്മീരിലോട്ട് വിടും..പക്ഷേ ഒരുതരത്തില്‍ സുഖം കന്യാകുമാരിയാ കേട്ടോ..അവിടെ സമാധാനമുണ്ട്..താഴെ വീഴും എന്നു കരുതി പേടിച്ചിരിക്കണ്ടാ…,ഞാന്‍ അവിടെ ഒരു 3 പ്രാവശ്യം പോയിട്ടുണ്ട്"..

"ആതു ശരി..എങ്ങനെയാ ഈ കന്യാകുമാരിയില്‍ എത്തുക"?,ഞാന്‍

"എളുപ്പല്ലേ,ഈ സീനിയര്‍ മൈ** ചോദിക്കുന്നതിന്‍ ഉത്തരം തെറ്റിയാല്‍ അപ്പൊ കാശ്മീരിനോ കന്യാകുമാരിക്കോ വിടും.ദോ ആ കാണുന്ന സ്ത്ഥലമാ കന്യാകുമാരി"..

ഞാന്‍ അവന്‍ കാണിച്ച സ്ത്ഥലത്തേയ്ക്ക് നോക്കി..

കട്ടിലിന്റെ അടിയില്‍,അവിടെ മൂന്നാല്‌ തലകള്‍..

Fun & Info @ Keralites.net

ഓഹൊ.. അപ്പൊ കട്ടിലിനടിയിലാണ്‌ കന്യാകുമാരി…ഇഷ്ടപ്പെട്ട്...

"ശ്ശ് ശ്ശ് അതേ,അടുത്ത തവണ അവന്‍മാര്‍ എന്തെങ്കിലും ചോദിച്ച് ഉത്തരം തെറ്റുമ്പോള്‍ റിക്വസ്റ്റ് ചെയ്താല്‍ മതി..കന്യാകുമാരിക്ക്…പക്ഷേ കന്യാകുമാരി നിറയെ സിഗററ്റ് കുറ്റിയാ..പിന്നെ കഴുവാത്ത അണ്ടര്‍വെയറും..വൃത്തിയില്ലാ..ഈ കാശ്മീര്‍ നീറ്റാ..കണ്ടില്ലേ..എനിക്ക് കാശ്മീരാ ഇഷ്ടം ഇയാള്‍ക്കോ"??

പോടാ പുല്ലേ,പറയുന്ന കേട്ടാല്‍ നീയും ഞാനും കൂടെ ഹണിമൂണിന്, കാശ്മീരിനു വന്നതാണെന്നു തോന്നുമല്ലോ..

"ഹിഹി,,ഞാന്‍ കന്യാകുമാരിയില്‍ ഒന്നു പോയി നോക്കട്ടെ എന്നിട്ട് പറയാം"..ഞാന്‍

"സലെ,തും നിചെ ആവോ.."

സ്റ്റാന്‍ലിയെ നോക്കി സീനിയറിലൊരുത്തന്‍ ആജ്ഞാപിച്ചു..

"എന്നാ ഞാന്‍ പോട്ടെ,ആള്‍ ദ ബെസ്റ്റ്…പിന്നെ വരാട്ടോ,കാണണേ"..

ഹോ പറയുന്ന കേട്ടല്‍ പട്ടാളകാരന്‍ കാശ്മീരില്‍ നിന്ന് ലീവിനു ഭാര്യേയും മക്കളെയും കാണാന്‍ പോകുമ്പോള്‍ മറ്റൊരു പട്ടാളകാരനോട് പറയുന്ന പോലെ..

"വരുമ്പോ,കുറച്ച് അച്ചാറും,കായ് വറുത്തതും ഒക്കെ എടുത്തോ..പോടാ ഇറങ്ങി"…ഞാന്‍

ഞാന്‍ മുകളിലിരുന്ന് മുറിയ്ക്ക് അകം വീക്ഷിച്ചു.കൊള്ളാം.

ആഹാ.. കന്യാകുമാരിയില്‍ കഷ്ടപ്പെട്ടിരുന്ന് പങ്കജ് തല ഉയര്‍ത്തി എന്നെ നോക്കുന്നു…

എനിക്ക് ചിരി വന്നു..എങ്ങന്ട്രാ കന്യാകുമാരി??തിരയൊക്കെ ഉണ്ടൊ??എന്ന ഭാവത്തില്‍ ഞാന്‍ അവനെ നോക്കി..

കട്ടിലിന്റെ അടിയിലിരുന്ന് കഴുത്ത് വേദനിച്ച് പാവം ,കാശ്മീരില്‍ നിന്ന് താഴെ വീണ്‌ നീ പണ്ടാരടങ്ങുമെടാ എന്ന മട്ടില്‍ എന്നെ അവനും നോക്കി..

"ഓയെ..തൂ ഭീ ആജാ,നീചെ"..

ഞാന്‍ താഴെ എത്തി..ഹോ കാശ്മീരില്‍ ഇരുന്നു നടുവ് കഴച്ചു…ഞാന്‍ നടുവ് നൂത്ത് അടുത്ത സ്ത്ഥലത്തോട്ട് പോകാന്‍ തയാറായി..

ഒരുത്തന്‍ എന്റെ അടുത്തേയ്ക്കു വന്നു…

"സാലെ,മേരാ നാം ജാന്‍താ ഹെ"??

നീ ആരാടാ ബാന്‍ഗ്ലൂരിലെ പന്‍ചായത്ത് പ്രെസിഡന്റോ??എന്നൊന്നും ചോദിക്കാതെ ഞാന്‍ മറുപടി നല്കി.

"ണഹീ സാര്‍"..

"സീനിയര്‍ കാ നാം നഹി ജാന്‍താ??!!മേരാ നാം ഹെ മൊയിനാക് സെന്‍..സംജാ??

മൊയിനാക് സെന്‍ പോലും..പറയുന്നത് കേട്ടാല്‍ സുസ്മിതാ സെന്‍ അവന്റെ മാമന്റെ മോളും..അമര്‍ത്യ സെന്‍ അവന്റെ വല്യച്ഛനും..മാരുതി സെന്‍ അവന്റെ അച്ഛനും ആണെന്നു തോന്നും...കഴുവേറി…

"യേസ് സാര്‍".ഞാന്‍.

"തുജെ ഗാനാ ആതാ ഹെ?,യൂ നോ ടു സിങ്??"

കൃഷ്ണാ അടുത്ത പരീക്ഷണം..

സംഗീതം…പസഫിക്കിനും അറ്റ്ലാന്റിക്കിനും ആര്‍ട്ടിക്കിനും ഇന്‍ട്യന്‍ മഹാസാഗരത്തിനും ശേഷം മോഹന്‍ലാല്‍ കണ്ടുപിടിച്ച മഹാസാഗരം..

എനിക്ക് സംഗീതത്തിന്റെ സാഗരം പോയിട്ട് ഒരു തോട് പോലും അറിയില്ല..ആ എന്നോട് പാട്ടറിയാവോന്ന്…

"ഐ ടോണ്ട് നോ റ്റു സിങ് സാര്‍"..

"ഗാവോ ബഹന്‍ച്***...",മൊയിനാക് അലറി..

അതു വേണോ…ഒരു ദിവസം കുളിച്ചോണ്ട് നിന്നപ്പൊള്‍ അറിയാതെ ഒന്നു പാടിപോയതിന്‌ എന്റെ പെറ്റമ്മ അന്നേ ദിവസം എനിക്ക് അത്താഴം തന്നില്ല..അത്ര മനോഹരമാ എന്റെ പാട്ട്…ചിലപ്പൊള്‍ ഇനി എന്റെ പാട്ട് കേട്ട് ഇവന്‍മാരുടെ മനസുമാറി എന്നെ തിരിച്ചു എന്റെ മുറിയിലോട്ട് വിട്ടാലോ…ഒരു ചാന്‍സ് എടുക്കുക തന്നെ..നിനക്കൊക്കെ അങ്ങനെ തന്നെ വേണം..

'പാട്രാ പന്ന പയലേ' എന്നവന്‍ ഹിന്ദിയില്‍ വീണ്ടും പറഞ്ഞു…

ഈശ്വരാ ഏത് പാട്ട് പാടും??2 വരിയില്‍ കൂടുതല്‍ ഒരു പാട്ടുപോലും അറിയില്ല..രണ്ടും കല്‍പ്പിച്ച് ഒരലക്ക് അലക്കുക തന്നെ..ഇനി ഒരു വെട്ടം കൂടെ കാശ്മീരില്‍ പോവാന്‍ വയ്യ..

കന്യാകുമാരിയിലാണെങ്കില്‍ നിറയെ കഴുകാത്ത അണ്‍ടര്‍വെയറും...

"കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി..

ഒരുപാട്ട് കേള്‍ക്കാന്‍ കാത്തു നില്ക്കാതെ പൂതുമ്പി എന്തേ മറഞ്ഞു…

എന്തേ പുള്ളോര്‍കുടം പോലെ തേങ്ങി….."

ബാക്കി അറിഞ്ഞൂടാ…..ഞാന്‍ പാട്ട് നിര്‍ത്തി..

"സലെ ബാകി ഗാവൊ.."മൊയിനാക് അലറലോടലറല്‍..

ഗാവൊ ആയാലും ഗോവയായാലും അറിഞ്ഞാലല്ലേ പാടാന്‍ പറ്റൂടാ പുല്ലേ..

"റിയലി ഐ ടോണ്ട് നോ സാര്‍"..,ഞാന്‍

"കുത്തെ,നഹീ ഗായാ തോ തുജെ സബ്കെ സാമ്നെ നന്‍ഗാ കരൂന്‍ഗാ…ഐ വില്‍ മേക് യൂ നേക്കട്"…

നേക്കഡ്…!!!!!!..

നോ…

മറിയ…ഷക്കീലാ…രേഷ്മാ….

നോ…അതിലൊരാളാവാന്‍ എനിക്ക് വയ്യാ…

ഞാന്‍ പാടാം…അതിനായി പാടുപെടാം..എന്റെ ചാരിതൃയം...

ഇനി ഒന്നും നോക്കാനില്ല.ഞാന്‍ കണ്ണടച്ച് പിടിച്ച് ഭയാനക രാഗത്തില്‍ ഒരലക്കങ്ങലക്കി…

"കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടീ…

ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി…

മണിചിത്രതാഴിനുള്ളില്‍ വെറുതേ നിന്നവര മൈന മയങ്ങി..ഓ..ഓ..

ഹരിമുരളീരവം…ഹരിതവ്രിന്ദാവനം…പ്രണയസുധാമാമി..

ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം...

മാനിനിയുടെ തീരങ്ങള്‍…തഴുകി വരും പനിനീര്‍കാറ്റേ....

കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങി…

(ഞാന്‍ പാടിയപ്പൊ ഈ വരിക്കെല്ലാം ഒരേ ട്യൂണാരുന്നു…ആരും ട്രയ് ചെയ്ത് കഷ്ടപ്പെടണ്ടാ..ഇതൊക്കെ ഒരു കഴിവാ…)

അമ്മേ...പാട്ട് പാടി ക്ഷീണിച്ച്..കുറച്ച് കരിങ്ങാലി വെള്ളം പ്ലീസ്.. ഈണം മുഴങ്ങുമ്പോള്‍ ഈ പഴം എങ്ങനെയാണാവോ പാട്ടില്‍ മുങ്ങുന്നെ??ഇനി അങ്ങനെ മുങ്ങിയാ തന്നെ അത് ഏത് പഴം ആരിക്കും?? എന്തുവാന്നോ ഞാന്‍ പാടിയെ…ദൈവത്തിനു പോലും അറിയില്ല…

ഞാന്‍ പതുക്കെ കണ്ണു തുറന്നു…..ചുറ്റും നോക്കി…

നിശബ്ദ്ധതമായ അന്തരീക്ഷം.എല്ലാവരും സ്തബ്ദരായി ഇരിക്കുന്നു...

അപ്പോഴാണ്‌ എന്നെ ഞെട്ടിച്ച് കൊണ്ട് അത് സംഭവിച്ചത്..

എവിടെ നിന്നോ ഒരു ഒന്നൊന്നര കൈ അടി കേള്‍ക്കുന്നു!!

ആതാ…ആ എറണാകുളത്ത്‌കാരന്‍ സ്റ്റാന്‍ലി കാശ്മീരില്‍ കുനിഞ്ഞിരുന്ന് കഷ്ടപ്പെട്ട് കൈ അടിക്കുന്നു…

എല്ലാ സീനിയറുമാരും തല ഉയര്‍ത്തി തട്ടുംപുറത്തേയ്ക്ക് അകാ കാശ്മീരിലേയ്ക്ക് നോക്കി…അതുകണ്ട് സ്റ്റാന്‍ലി കൈ അടി നിര്‍ത്തി..

വീണ്ടും നിശബ്ദ്ധത…

"ഹീ സാങ് വെല്‍ സാര്‍…".,സ്റ്റാന്‍ലി സീനിയറുമാരെ നോക്കി സിന്‍സിയറായി പറഞ്ഞു...

പിന്നെ അവിടെ നടന്നത് ഒരു കൂട്ട കൈ അടിയാണ്‌…

എന്റെ അറയ്ക്കലമ്മേ!!!ഞാനെന്താ ഈ കാണുന്നത്..!!!

പാട്ട് അറിയാത്തതുകൊണ്ട് ഞാന്‍ 'വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്' തിയറി വച്ച് അലക്കിയ സാധനം…അതിന് ഇങ്ങനെ ഒരു ട്വിസ്റ്റ്…ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല…..

എന്നാലും അളിയാ, സ്റ്റാന്‍ലീ നീ ആളു കൊള്ളാവല്ലോ..കാശ്മീരിലിരുന്ന് നീ എന്നെ രക്ഷിച്ചു കളഞ്ഞു…,മിടുക്കന്‍ തന്നെ..നിനക്ക് കാശ്മീരില്‍ നിന്നു താഴെ വരുമ്പോല്‍ രായേഷണ്ണന്‍ ഒരു ചക്കര ഉമ്മ താരാം...

എല്ലാവരുടെയും അഭിനന്ദനത്തിനു ശെഷം മൊയിനാക് എന്റെ അടുത്ത് വന്നു..

"വേരി ഗുഡ്..കീപ് ഇറ്റ് അപ്…തും ജാവോ"…

ഞാന്‍ പങ്കജിനെ നോക്കി,ആലോകിനെ നോക്കി മുറിയിലെ മറ്റുള്ള എല്ലാവരേയും നോക്കി…

"താങ്ക്യൂ സാര്‍..താങ്ക്യൂ"…ഭാഷ ഏതായാലും സംഗീതത്തിന്റെ ഒരു മഹിമയേ..മലയാളി സീനിയറുമാര്‍ ആരും മുറിയിലില്ലാതിരുന്നത് എന്റെ ഭാഗ്യം..

അവിടെയുള്ള എല്ലാ സീനിയര്‍മാരേയും വിനയത്തോടെ നോക്കി ഞാന്‍ മുറിയില്‍ നിന്നു പുറത്തേയ്ക്കു നടന്നു..

"രുകോ"…

ടാണ്‍...ടാണ്‍....ടാണ്‍..(വെറുതേ...മ്യൂസിക് ഇട്ടതാ)

ഈശ്വരാ,ഇതാരാണാവോ…നില്‍ക്കാന്‍ പറയുന്നെ…അതു പാട്ടല്ല എന്നു കണ്ടു പിടിച്ചെന്നാ തോന്നുന്നേ..അവസാനിച്ചു…എല്ലാം തീര്‍ന്നു…

ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി..

ആതാ മൊയിനാക് സെന്‍…

കം ടുമാറോ,ആണ്ട് സിങ്ങ് അ ന്യൂ സോങ്ങ്…സംജാ???.

പെട്ടു…പെട്ടു…ഇനി ഞാന്‍ നാളെ വീണ്ടും പാടണം പോലും..

സാരമില്ല…നാളെയല്ലേ...

"ഓകേ സാര്‍..ഷുവര്‍ സാര്‍...ഗുഡ് നൈറ്റ് സാര്‍"....

ഒരു 15 മിനിറ്റിനു ശേഷം.....

ഡും ഡും ഡും..

എന്റെ കതകില്‍ ആരോ മുട്ടുന്നു..

ഞാന്‍ കതകു തുറന്നപ്പോള്‍ സ്റ്റാന്‍ലി..

"അളിയാ താങ്ക്സ് നീ കൈ അടിച്ചതുകൊണ്ടാ ഞാന്‍ രക്ഷപെട്ടേ…ഈ ഉപകാരം മറന്നാലും ഞാന്‍ മരിക്കില്ല...സത്യം.നന്നിണ്ട്രാ.."..

"ഓ,ഇറ്റ്സ് ഓകെ..എനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്.ഞാന്‍ കുട്ടികാലത്ത് കേട്ടിട്ടുണ്ട്"..

എങ്ങനെ??!!!!!!!

"ആതു മമ്മൂട്ടിയും നദിയാമൊയ്തുവും അഭിനയിച്ച ഫിലിം അല്ലേ,ഐ നോ"..

എന്തെര്??!!!!

അല്ലടാ അത് ശിവാജി ഗണെശനും സില്‍ക് സ്മിതേം കൂടെ അഫിനയിച്ചതാ..നീയെന്താ കളിക്കുന്നോ..

"അതേ സ്റ്റാന്‍ലി അളിയാ നീ എവിടുത്തുകാരനാണെന്നാ പറഞ്ഞെ"??

"എര്‍ണാകുളം..വൈ"???

"അല്ലളിയാ ഈ എറണാകുളം ഇപ്പൊ ബര്‍മേലോ മറ്റോ ആണോ??,ഈ പാട്ട് നീ കേട്ടിട്ടുണ്ടെന്നു പറഞ്ഞതു കൊണ്ട് ചോദിച്ചതാ"??

"നോ,യൂ ഫണ്ണി..ഞാന്‍ ജനിച്ചതും വളര്‍ന്നതും അങ്ങ് കാനഡയിലാ..ബട്ട്..എനിക്ക് മലയാളം പാട്ട് എല്ലാം ഇഷ്ടമാ..മമ്മി നന്നായി പാടും..അങ്ങനെ എനിക്കറിയാം,യൂ നോ"..

ആണല്ലേ,നമിച്ചളിയാ നിന്നെ ഞാന്‍ നമിച്ച്…കാനടകാരനെന്തിനാടാ ഈ കന്നഡകാരുടെ നാട്ടിലേയ്ക്ക് വന്നത്…വണ്ടി മാറി കയറിയതാ..??.

"രാജേഷ്..ടുമാറോ വിച്ച് സോങ് വില്‍ യൂ സിങ്ങ്"???

"നാളെ ഞാന്‍ സുരേഷ് ഗോപിയും ജയാബച്ഛനും കൂടെ അഭിനയിച്ച് വരവേല്‍പ് എന്ന സിനിമയിലെ ഒരു പാട്ടാ ഉദ്ദേശിക്കുന്നേ..നിനക്ക് ഓകെ അല്ലേ"?

"യാ…ഫയിന്‍..സോ സീ യൂ ടുമാറോ..ഗുഡ് നൈറ്റ്..,ഐ ആം നെക്സ്റ്റ് ടു യുവര്‍ റൂം..513…ഓകെ"???

"ഓ… ആയിക്കോട്ടെ…ഗുഡ് നൈറ്റ്"..

ഇനി നാലു വര്‍ഷം...ഞാന്‍ ഇവനെ സഹിക്കണം...

എനിക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ..പാവം ഞാന്‍…

(ഫസ്റ്റ് നൈറ്റ് എന്ന് കണ്ട്..'ഇത് ലവന്റെ മറ്റതാരിക്കും' എന്നു കരുതി വന്നവരോട് നിരുപാധികം മാപ്പപേക്ഷിക്കുന്നു...)

Fun & Info @ Keralites.net

By Rayesh

As received by E-mail

Nandakumar



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment