ശാന്തേടത്തിക്കു വിട നല്കാന്‍ താരങ്ങളെത്തിയില്ല കോഴിക്കോട്: താരപരിവേഷമില്ലാത്ത അതുല്യ അഭിനേത്രിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പ്രമുഖ സിനിമാ അഭിനേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചാവിഷയമായി. പ്രശസ്ത നടി ശാന്താദേവിയുടെ സംസ്‌കാരച്ചടങ്ങിലാണ് പ്രമുഖതാരങ്ങള്‍ ഒന്നുംതന്നെ പങ്കെടുക്കാതിരുന്നത്. താരസംഘടനയായ 'അമ്മ'യെ പ്രതിനിധീകരിച്ച് എത്തിയത് സുരേഷ്‌കൃഷ്ണ മാത്രം. എന്നാല്‍ കോഴിക്കോടിന്റെ അഭിനേത്രിക്ക് പ്രണാമമര്‍പ്പിക്കാന്‍ കോഴിക്കോട്ടുകാരായ അഗസ്റ്റിന്‍, മാമുക്കോയ എന്നിവരുണ്ടായിരുന്നു. 480-ഓളം ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ശാന്താദേവി. സത്യന്‍, പ്രേംനസീര്‍, ജയന്‍ തുടങ്ങിയ പഴയകാല നടന്മാരുടെ അമ്മയായും ഏറ്റവുമൊടുവില്‍ സലിംകുമാറിന്റെ അമ്മയായും അഭിനയിച്ചു. 'അമ്മ'യുടെ പ്രതിനിധിയായി ഒരാളെ മാത്രം അയച്ചത് നന്ദികേടായിപ്പോയെന്നാണ് ആക്ഷേപം. അഭിനയക്കരുത്ത് മാത്രം കൈമുതലായുണ്ടായിരുന്ന ശാന്തേടത്തിയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാരംഗത്തെ പ്രശസ്തര്‍ എത്താത്തതില്‍ ദുഃഖമുണ്ടെന്ന് നഗരത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ![]() |
www.keralites.net |
__._,_.___





No comments:
Post a Comment