ഓണ്‍ലൈന്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിനെതിരെയുള്ള വിവാദങ്ങളും വിലക്കുകളും തുടരുകയാണ്. നിരവധി രാജ്യങ്ങളില്‍ വിലക്കുകയും വിലക്ക് നീക്കുകയും ചെയ്ത ജനപ്രിയ സൈറ്റ് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം സൌദി അറേബ്യയിലും വിലക്കി.
വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെ മണിക്കൂറുകളോളം ഫേസ്ബുക്കില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ധാര്‍മിക മൂല്യങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിലെ അപാകത മൂലമാണ് ദിവസത്തോളം സൈറ്റില്‍ പ്രവേശനം തടഞ്ഞതെന്ന് സൗദി അറേബ്യന്‍ വാര്‍ത്താപ്രക്ഷേപണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഉപയോഗിക്കുന്നതിനെതിരെ നേരത്തെ ഈജിപ്തില്‍ ഫത്വ വരെ പുറപ്പെടുവിച്ചിരുന്നു. ഈജിപ്തിലെ ഇസ്ലാം മതകാര്യ പണ്ഡിതന്മാരാണ് ഫേസ്ബുക്കിനെതിരെ ഫത്വ ഇറക്കിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ ദൈവ പ്രീതിക്കെതിരായ കടുത്ത പാപം ചെയ്യുന്നവരായാണ് ഫത്വയില് പറയുന്നു.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിന്റെ വരവോടെയാണ് ഇത്തരത്തില്‍ കുടുംബകലഹങ്ങള്‍ വര്ധിച്ചതെന്നുമൊക്കെയാണ് ഫത്വ പുറത്തിറക്കിയവര്‍ വാദിച്ചത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഉപയോഗിക്കുന്ന ദമ്പതികള്‍ക്കിടയില്‍ എന്നും പ്രശ്നങ്ങളാണെന്നും ഈജിപ്തിലെ പണ്ഡിതനായ ഷൈഖ് അബ്ദെല് ഹാമിദ് അല്‍ അട്രാസ് പറഞ്ഞു.
സന്തുഷ്ട കുടുംബങ്ങളെ കൊന്നൊടുക്കുന്ന സാങ്കേതിക ഉപകരണമാണ് ഫേസ്ബുക്ക്. നേരിട്ടുള്ള ബന്ധങ്ങള്‍ക്കും സൊഹൃദങ്ങള്ക്കും ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തികള്‍ക്ക് നേരിട്ട് അറിയാത്ത എതിര് ലിംഗത്തിലെ പങ്കാളിയുമായി ആശയവനിമയം നടത്തുന്നത് ഷരീഹത് നിയമപ്രകാരം തെറ്റാണെന്നും കെയ്റോയിലെ അല്‍ -അസര്‍ സര്‍വകലാശാലയിലെ ഫത്വ കമ്മീഷന് തലവന്‍ ഹാമിദ് അല്‍ അട്രാസ് പറഞ്ഞു.
പകലന്തിയോളം അന്യരുമായി ചാറ്റ് ചെയ്യുന്നത് കൊണ്ട് ജീവിതത്തില്‍ ഒന്നും ലഭിക്കാന്‍ പോകുന്നില്ല. സമയം കൊല്ലിയായ ഇത്തരം സേവനങ്ങള്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

www.keralites.net |
__._,_.___
No comments:
Post a Comment