  ജനിമൃതികള്‍ ശരവേഗം തെളിയുന്നൊരീ യുഗത്തില്‍ നീയെഴുതിയ കവിതകള്‍ക്കിടയിലെ വരികളില്‍ ഞാന്‍ ജീവച്ചിരുന്നു... ഞാന്‍... കാലം അനാഥയാക്കിയവള്‍...  എന്നെ നീയെന്തിനേറെ സ്നേഹിച്ചു..... പിന്നീടെന്തിനേറെയെന്നെ വെറുത്തു... ആകര്‍ഷണീയ ഭംഗിയേതു മെനിക്കില്ലെന്നറിഞ്ഞിട്ടും പിന്നെന്തിനു നീയെന്നെ നിന്നിലേക്കടുപ്പിച്ചു..  ജീവിതം സ്വപ്നം കണ്ട നിമിഷങ്ങളേറെ കൊഴിഞ്ഞപ്പോള്‍ എന്തിനെന്നെയൊരു പാഴ്ക്കടലാസു കഷണം പോലെ വലിച്ചെറിഞ്ഞു...  അറിഞ്ഞിരുന്നില്ലേ ഞാന്‍ അനാഥയെന്ന്.... നിമിഷങ്ങള്‍ കൊണ്ട് സനാഥയെന്ന് ധരിച്ചു പോയ് ഞാന്‍.... പക്ഷേ........ പഠിപ്പിച്ചു തന്നു നീ....  അനാഥര്‍ എന്നും...... അനാഥര്‍ തന്നെ... ആ പാഴ്ക്കടലാസു കഷണത്തില്‍.... നീയെഴുതിയ കവിതകളില്‍.... ഞാനിന്നും ജീവിക്കുന്നു....   |
No comments:
Post a Comment