|  
       കണ്ണുനീരാണു ഞാൻകരയില്ലൊരിക്കലും
 മഞ്ഞുതുള്ളിയാണു ഞാൻനിന്നെ പുണരില്ല
 
     ചുടുചുംബനമാണു ഞാൻ
 അതു നിനക്കു തരികയില്ല
 കാർമേഘമാണു ഞാൻ
 മഴ പൊഴിക്കില്ല..
 
      കുളിർതെന്നലാണു ഞാൻ
 നിന്നെ തഴുകില്ല
 തേനാണു ഞാൻ
 നിനക്കു മധുരഭേദ്യമല്ല
 
     പാട്ടാണു ഞാൻ
 താരാട്ടുപാടില്ല
 കനലാണു ഞാൻ
 എരിയില്ലൊരിക്കലും
 
     പൂവാണു ഞാൻ
 നറുമണം തൂകില്ല
 ഇലഞ്ഞിയാണു ഞാൻ
 പൂ വിടർത്തില്ല
 
     മഷിയാണു ഞാൻ
 നിനക്കെഴുതില്ല
 സ്നേഹമാണു ഞാൻ
 അത് വേണ്ടുവോളം തരാം.....
 നീ എനിക്കു തിരികെ തരുന്നതു വരെ.....
         
 | 
No comments:
Post a Comment