Wednesday, November 24, 2010

[www.keralites.net] എറണാകുളം - പുണെ സൂപ്പര്‍ഫാസ്റ്റ് ഉദ്ഘാടനം ശനിയാഴ്ച



എറണാകുളം - പുണെ സൂപ്പര്‍ഫാസ്റ്റ് ഉദ്ഘാടനം ശനിയാഴ്ച


 Fun & Info @ Keralites.net

മുംബൈ: കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം - പുണെ സൂപ്പര്‍ഫാസ്റ്റ് വണ്ടിയുടെ ഉദ്ഘാടനം നവംബര്‍ 27ന് ശനിയാഴ്ച കാലത്ത് 9.40ന് എറണാകുളത്ത് റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിക്കും. ഡിസംബര്‍ ഒന്നുമുതല്‍ പുണെയില്‍ നിന്നും ഈ വണ്ടി സ്ഥിരം സര്‍വീസ് ആയി ഓടിത്തുടങ്ങും. 

പുണെയില്‍നിന്നും (2520), ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.45ന് പുറപ്പെടുന്ന വണ്ടി പിറ്റെദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. രാത്രി (9.30ന് ആണ് വണ്ടി പനവേലില്‍ എത്തുക). എറണാകുളത്തുനിന്നും (2519) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കാലത്ത് 5.15ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം കാലത്ത് 5.50ന് പുണെയില്‍ എത്തും. (പനവേല്‍ - പുലര്‍ച്ചെ 2.30). പനവേല്‍, സാവന്ത്‌വാടി, മഡ്ഗാവ്. മംഗലാപുരം ജങ്ഷന്‍, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമേ സ്റ്റോപ്പ് ഉള്ളൂ. ഇതോടെ പുണെയില്‍ നിന്നും കേളത്തിലേക്ക് ആഴ്ചയില്‍ മൂന്നു വണ്ടികള്‍ ഉണ്ടാകും. പൂര്‍ണഎക്‌സ്​പ്രസ് ശനിയാഴ്ചകളിലാണ് പുണെയില്‍ നിന്നും പുറപ്പെടുന്നത്. ഇത് മഡ്ഗാവില്‍ നിന്നാണ് കൊങ്കണ്‍ പാതയിലേക്ക് കയറുന്നത്. എന്നാല്‍ പുണെ സൂപ്പര്‍ഫാസ്റ്റ് കര്‍ജത്ത് വഴി പനവേലില്‍ എത്തിയാണ് കൊങ്കണ്‍ പാതയിലേക്ക് കയറുക

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment