ആര്യന്‍ ബീജം തേടി ജര്‍മന്‍ സ്ത്രീകള്‍ ലഡാക്കിലെത്തുന്നു
കള്‍ച്ചറല്‍ ഡസ്‌ക്
ആര്യന്‍മാരുടെ ശുദ്ധ രക്തം തേടി ജര്‍മനിയില്‍ നിന്നും സ്ത്രീകള്‍ ലഡാക്കിലെത്തുന്നു, അവിടെ പുരുഷന്‍മാരില്‍ നിന്നും ഗര്‍ഭം ധരിച്ച് അവര്‍ തിരിച്ചു പോകുന്നു, ജര്‍മനിയില്‍ ശുദ്ധ ആര്യ വംശത്തെ ശക്തിപ്പെടുത്താന്‍. ഇത് കഥയല്ല. ലഡാക്കിന്റെ വര്‍ത്തമാനം. അതെ, 'അജ്തുങ് ബേബി'യെന്ന ഹ്രസ്വചിത്രം പുറത്ത് കൊണ്ട് വന്ന ഞെട്ടിക്കുന്ന സത്യം.
ജര്‍മനി ഹിറ്റലറുടെ നാടാണ്. ആര്യന്‍ വംശ ശുദ്ധിയുടെ രാഷ്ട്രീയം ഭീകരമായി നടപ്പാക്കിയ ഹിറ്റ്‌ലറുടെ നാട്ടില്‍ നാസിസം പുനര്‍ജനിക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. നിയോനാസിസത്തിന് ബലമേകാന്‍ ലഡാക്കിന്റെ രക്തം തേടിയെത്തുന്ന ജര്‍മന്‍ സ്ത്രീകളുടെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. മേളയില്‍ വെള്ളിയാഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹ്രസ്വ ചിത്രവും 'അജ്തുങ് ബേബി'യായിരുന്നു.
ലഡാക്കിലെ മനുഷ്യ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാനാണ് സഞ്ജീവ് ശിവന്‍ ക്യാമറയുമായി ആ നാട്ടിലെത്തിയത്. എന്നാല്‍ അന്വേഷണം കൊണ്ടൈത്തിച്ചത് മരവിപ്പിക്കുന്ന ഈ സത്യത്തിലേക്കും. അങ്ങിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ തയ്യാറാക്കുന്ന സൂക്ഷമതയോടെയും യുദ്ധരംഗത്ത് ഉണ്ടാകേണ്ട സാഹസികതയോടെയും അദ്ദേഹം 60 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം തയ്യാറാക്കി.
ബി.സി 327ല്‍ ഇന്ത്യാ അധിനിവേശത്തിനെത്തിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കൊപ്പം വന്ന മാസിഡോണിയന്‍ സൈനികരുടെ പിന്തുടര്‍ച്ചക്കാരാണ് ലഡാക്കില്‍ ഇപ്പോള്‍ താമസിക്കുന്നവരെന്നാണ് ചരിത്രം പറയുന്നത്.
ഗര്‍ഭിണിയാകാന്‍ എത്തിയ ജര്‍മന്‍ യുവതികളെയും ബീജം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ലഡാക്കിലെ പുരുഷന്‍മാരെയും സിനിമ പരിചയപ്പെടുത്തുന്നു. ഇവിടത്തുകാരുടെ ശാരീരിക പ്രകൃതവും വളരെ പ്രത്യേകതയുള്ളതാണ്. വെളുത്ത് ഉയരം കൂടിയ ഇവര്‍ക്ക് ആകൃതമായ കണ്ണുകളാണുള്ളത്. തങ്ങളുടെ വംശ ശുദ്ധി നിലനിര്‍ത്താനായി പുറത്ത് നിന്ന് വിവാഹം കഴിക്കാന്‍ ഇവര്‍ തയ്യാറാകില്ലെന്നതും പ്രത്യേകതയാണ്.
ലോകത്ത് ആര്യന്‍ വംശ ശുദ്ധിയില്‍ വിശ്വസിക്കുന്ന, ഹിറ്റ്‌ലറിന്റെ പിന്‍ഗാമികളായ സമൂഹം ഇപ്പോഴുമുണ്ടെന്ന മുന്നറിയിപ്പാണ് സിനിമയിലൂടെ നല്‍കാന്‍ ഉദ്ദേശിച്ചതെന്ന് സഞ്ജീവ് ശിവന്‍ പറയുന്നു. സിനിമയുടെ പേരിലെ അജ്തുങ് എന്ന വാക്ക് മുന്നറിയിപ്പ് എന്ന അര്‍ഥം വരുന്ന ജര്‍മന്‍ പദമാണ്. സിനിമ പ്രദര്‍ശിപ്പിച്ച സ്ഥലങ്ങളിലെല്ലാം വലിയ പ്രതികരണമാണുണ്ടായതെന്ന് സഞ്ജീവ് പറയുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സഞ്ജീവ്. അതായത് ലഡാക്കില്‍ നിന്ന് ഗര്‍ഭം ധരിച്ച കുഞ്ഞുങ്ങളുടെ ജര്‍മനിയിലെ ജീവിത കഥ.
Watch the Video : http://www.youtube.com/v/NrP0OS2xdqY
http://www.youtube.com/watch?v=NrP0OS2xdqY&feature=player_embedded#!
Source : http://www.doolnews.com/sanjeev-sivan-film-achtung-baby-malayalam672.html
www.keralites.net |
__._,_.___
No comments:
Post a Comment