Thursday, November 18, 2010

[www.keralites.net] രാജയെ വീഴ്ത്തിയ മലയാളി



രാജയെ വീഴ്ത്തിയ മലയാളി


കേരളത്തിലെ പത്രവായനക്കാരോട് ഗോപികൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ മിക്കവരും അത് കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍ എന്നേ വിചാരിക്കൂ. അല്ലാതെ, സംസ്ഥാനത്ത് ഒട്ടു പ്രചാരമില്ലാത്ത ഒരിംഗ്ലീഷ് പത്രത്തിന്റെ ഡല്‍ഹി ലേഖകനായ ഗോപികൃഷ്ണനെ ആരറിയാനാണ്.പക്ഷേ ഇപ്പോള്‍ ആ ഗോപികൃഷ്ണനെ ആളുകള്‍ പതുക്കെ അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ആരാണിയാള്‍? 

വാര്‍ത്ത എഴുതുക എന്നതാണ് പത്രറിപ്പോര്‍ട്ടറുടെ ജോലി, അല്ലാതെ സ്വയം വാര്‍ത്തയാവുകയല്ല. അതുകൊണ്ടായിരിക്കാം ഗോപികൃഷ്ണന്‍ നേരത്തെ വാര്‍ത്തയാകാതിരുന്നത്. അല്ലെങ്കില്‍ 2ജി സ്‌പെക്ട്രം വില്‍പ്പനയിലെ പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതിയെപ്പറ്റി 2008-ല്‍ അയാള്‍ വാര്‍ത്തകള്‍ എഴുതിയ കാലത്ത് റേഡിയോ തരംഗങ്ങളുടെ സ്‌പെക്ട്രം എന്നാല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം അമൂല്യമായ പ്രകൃതി സമ്പത്താണെന്ന് വയിച്ചവര്‍ക്കൊന്നും മനസ്സിലാകാത്തത് കൊണ്ടുമാകാം. (ഇന്ത്യയുടെ തീരക്കടല്‍ എണ്ണ പര്യവേഷണത്തിനുള്ള മൊത്തം അവകാശവും പെട്രോളിയം മന്ത്രി ഏതെങ്കിലും പരിചയക്കാര്‍ക്ക് 500 കോടി രൂപയ്ക്ക് കൊടുത്തതിനെ പറ്റിയാണ് ഗോപി അന്നെഴുതിയതെങ്കില്‍ അത് ഇതിനും മുമ്പേ അന്തര്‍ദേശീയ വാര്‍ത്ത ആയിട്ടുണ്ടാവില്ലേ?)

മാതൃഭൂമി

മറുനാട്ടില്‍ ഒരു മലയാളിക്ക്് ബസ്സപകടത്തില്‍ പരിക്കേറ്റാലോ അവന്‍ വല്ല തദ്ദേശസ്ഥാപനത്തിന്റെ തലപ്പത്തെത്തിയാലോ കേരളത്തിലെ മാധ്യമങ്ങള്‍ക്കത് വലിയ വാര്‍ത്തയാണ്. എന്നാല്‍ പയനിയറിന്റെ ഡല്‍ഹി ലേഖകനായ മലയാളി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിക്കഥ (ഇന്ത്യയിലെ അല്ല ലോകത്തിലെ ഏറ്റവും വലിയ അഴിമതി) കുത്തിപ്പുറത്തെടുത്ത ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറാണെന്നത് എന്തുകൊണ്ട് ഇവിടെ വാര്‍ത്തയായില്ല?

മറ്റൊന്നുമല്ല, ആ മലയാളി യുവാവ് ഭയങ്കരനാണെന്ന് സ്വന്തം പത്രാധിപര്‍ക്ക് പോലും മനസ്സിലായത് രണ്ട് വര്‍ഷം മുമ്പ് പയ്യന്‍സ് എഴുതിയ റിപ്പോര്‍ട്ടിന്റെ ഫലമായി 'അണ്‍ടച്ചബിള്‍' ആണെന്ന് രാഷ്ട്രീയ പണ്ഡിതന്മാരൊക്കെ വിധിച്ച രാജാ മന്ത്രിക്ക് ഈ വര്‍ഷം പണി പോയപ്പോഴാണ്. തെറ്റ് പറയരുതല്ലോ മനുഷ്യന്‍ നായയെ കടിച്ചു എന്നത് പോലെ വാര്‍ത്തയുണ്ടാക്കും വിധം പത്രാധിപര്‍ തന്റെ കീഴില്‍ പണിയെടുക്കുന്ന പാവം മലയാളി ലേഖകനെ സ്തുതിച്ചുകൊണ്ട് രണ്ട് കാളം വലുപ്പത്തില്‍ പത്രത്താളിന്റെ മേലറ്റം മുതല്‍ താഴെ വരെ എത്തുന്ന ഒരു ലേഖനമെഴുതി (നാട്ടുനടപ്പനുസരിച്ച്, ലേഖകന്‍ പത്രാധിപരെയോ മേലാളന്മാരെയോ സ്തുതിച്ചുകൊണ്ടാണ് ഇത്തരം ലേഖനങ്ങളെഴുതാറ്).

പയനിയറിന്റെ പത്രാധിപര്‍ ചന്ദന്‍ മിത്ര വളരെ വായനാക്ഷമമായ ആ ലേഖനം തുടങ്ങുന്നത് തന്ന ഇങ്ങനെയാണ്: വളരെ കാലത്തേക്ക് ജെ.ഗോപികൃഷ്ണന്‍ തിരുവനന്തപുരത്തെ ഞങ്ങളുടെ താല്‍ക്കാലിക ലേഖകനാണെന്നുപോലും എനിക്കറിയില്ലായിരുന്നു… 

പയനീയര്‍ കൊച്ചിയില്‍ അച്ചടി തുടങ്ങണമെന്ന് കരുതിയിരുന്ന കാലത്തായിരുന്നു അത്. പയനീയര്‍ കൊച്ചി വേണ്ടന്നുവെച്ചപ്പോളാണ് നഷ്ടമായ ജോലിയും തേടി ഗോപികൃഷ്ണന്‍ ഡല്‍ഹിയിലെത്തി പത്രാധിപരെ കണ്ട്ത്. ഡല്‍ഹിയില്‍ കോണ്ടാക്റ്റുകളൊന്നുമില്ലാത്ത ഈ ചെറുപ്പക്കാരന് ജോലി കൊടുക്കുന്ന കാര്യത്തില്‍ മിത്ര സംശയാലുവായിരുന്നു. എന്തായാലും ഡല്‍ഹി ബ്യൂറോ ചീഫ് നവീന്‍ ഉപാദ്ധ്യായാണ് പയ്യനെ മൂന്നു മാസം പരീക്ഷിക്കാമെന്ന് നിര്‍ദേശിച്ചത്.

ഉടനടി നാടകീയമായ വാര്‍ത്തകളൊന്നും കണ്ടെത്തിയില്ലെങ്കിലും ജോലിയോടുള്ള ഗോപീകൃഷ്ണന്റെ അര്‍പ്പണബോധം എല്ലാവരിലും മതിപ്പുണര്‍ത്തി...പെട്ടന്നാണ് 2008-ന്റെ മദ്ധ്യത്തോേടെ ഗോപീകൃഷ്ണന്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയത്. ഇന്ത്യയുടെ മൊബൈല്‍ വിപണി അവിശ്വസനീയമായ രീതിയില്‍ വികസിക്കാന്‍ തുടങ്ങിയപ്പോഴാണ് നേരത്തെ ഗവണ്മന്റ് നിയന്ത്രണത്തിലായിരുന്ന കൂടുതല്‍ ബാന്‍ഡ് വിഡ്ത്തുകള്‍ സ്വകാര്യ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വിട്ടുകൊടുക്കാന്‍ 2ജി സ്‌പെക്ട്രം വില്‍പ്പന 2008-ല്‍ നടന്നത്. 2001-ല്‍ കേവലം 40 ലക്ഷം മൊബൈല്‍ വരിക്കാരുണ്ടായിരുന്നത് 2008-ല്‍ മൂന്ന് കോടിയായി ഉയര്‍ന്നിരുന്നു. ടെലികോം മന്ത്രി എ.രാജ 2001-ല്‍ സ്‌പെക്ട്രം വിതരണത്തിന്റെ അതേ നിരക്കില്‍ സ്‌പെക്ടം വിട്ടുകൊടുക്കുന്നതിലെ അഴിമതികളെ കുറിച്ച് ടെലികോം മന്ത്രാലയത്തില്‍ തന്നെ ഉള്ള ഒരാളാണ് ഗോപികൃഷ്ണന് വിവരങ്ങള്‍ നല്‍കിയത്.

ഏതായാലും 2008-ല്‍ ഗോപിയുടെ വാര്‍ത്തകള്‍ കാര്യമായ കോളിളക്കങ്ങളൊന്നുമുണ്ടാക്കിയില്ല. കളി കാര്യമായത് 2010-ല്‍ 3 ജി സ്‌പെക്ട്രം വിതരണം ലേലം രീതിയിലാക്കിയപ്പോള്‍ കിട്ടിയ അവിശ്വസനീയമായ വരുമാനം കണ്ടപ്പോഴാണ്. ഇന്ത്യ ഒരു വര്‍ഷം കയറ്റുമതിയിലൂടെ നേടിയതിലും ഏറെയായിരുന്നു രണ്ടുമൂന്ന് ദിവസത്തെ സ്‌പെക്ട്രം ലേലത്തിലൂടെ ഗവണ്മന്റിന് കിട്ടിയത്. രാജയുടെ നാളുകള്‍ എണ്ണപ്പെടാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.


ഗോപികൃഷ്ണന്റെ ബ്ലോഗ്
ഗോപീകൃഷ്ണനെക്കുറിച്ച് പയനിയറിന്റെ പത്രാധിപര്‍ ചന്ദന്‍ മിത്ര എഴുതിയ ലേഖനം

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment