പിരിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി ഈ വൈകിയ വേളയില്‍ യാത്ര ചൊല്ലുവാന്‍ വാക്കുകള്‍ പോലും പരിമിതം പറയാതെ പോയ പ്രണയവും അറിയാതെ പോയ മൌനവും ഒരു തിരുനോവായി മനസ്സില്‍ ഈ ഇരുണ്ട സായാഹ്നത്തില്‍ യാത്ര മൊഴി ചൊല്ലി പിരിയുന്ന തിരകള്‍ക്കു മുന്നില്‍ ഞാനും നീയു വിധിയുടെ പാവക്കൂത്തിലെ രണ്ടു കളിപ്പാവകള്‍ ആയി....
എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി ജന്മത്തില്‍ തിരിച്ചു കിട്ടില്ലലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി. പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതിഷയോടെ . |
No comments:
Post a Comment