Saturday, November 13, 2010

Re: [www.keralites.net] ഇത് അത്യാവശ്യമായിരുന്നു.......????



ദീര്‍ഘാവധിയില്‍ വിദേശത്ത് ജോലി: വിധി പതിനായിരം പേരെ ബാധിക്കും

തിരുവനന്തപുരം: നീണ്ടകാലത്തേക്ക് അാവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പുതിയ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി നടപ്പായാല്‍പതിനായിരത്തോളം പേരെ ബാധിക്കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നിന്നാണ് കൂടുതല്‍ ജീവനക്കാര്‍ അവധിയെടുത്ത് ഗള്‍ഫില്‍ പോയിരിക്കുന്നത്. മറ്റ് വകുപ്പുകളില്‍ സാങ്കേതിക വിഭാഗം ജീവനക്കാരാണ് വിദേശ അവസരങ്ങള്‍ തേടിയിരിക്കുന്നത്.

ദീര്‍ഘാവധിയിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. പിരിച്ചുവിടാന്‍ ഒരുങ്ങിയെങ്കിലും പലതരം സമ്മര്‍ദങ്ങള്‍ കൊണ്ടാണ്‌സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാതായത്. അതുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍വീസ് സംഘടനകള്‍പോലും വിധിയെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറായാല്‍ അതിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് സംഘടനകളുടേത്.

നിലവില്‍ സര്‍വീസിലുള്ള ഒരു ജീവനക്കാരന് നാലു പ്രാവശ്യമായി 20 വര്‍ഷം വരെ അവധി ലഭിക്കും.അഞ്ചുവര്‍ഷം വീതമാണ് അവധി ലഭിക്കുക.ഓരോ പ്രാവശ്യവും അവധി തീരുന്നതിനു മൂന്ന് മാസം മുന്‍പ് വീണ്ടും അപേക്ഷ നല്‍കണം. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വീണ്ടും അവധി കിട്ടാന്‍ ബുദ്ധിമുട്ടില്ല. പെന്‍ഷനാകുന്നതിന് ഒരു വര്‍ഷം മുന്‍പ് സര്‍വീസില്‍ തിരികെ പ്രവേശിച്ചാല്‍ ജീവിതാന്ത്യം വരെ പെന്‍ഷനും ലഭിക്കും. 30-33 വയസില്‍ ജോലിക്കുകയറിയാല്‍ സര്‍വീസ് തീരുന്നതുവരെ അവധിയില്‍ തുടരുകയും പെന്‍ഷന്‍ വാങ്ങുകയും ചെയ്യാമെന്നതാണ് നിലവിലുള്ള സ്ഥിതി.

സ്ഥാനക്കയറ്റമാകുന്ന സമയത്ത് തിരികെ ജോലിയില്‍ പ്രവേശിച്ച് സ്ഥാനക്കയറ്റം തരപ്പെടുത്തുന്നവരുമുണ്ട്. അങ്ങനെ ഏതാനും ദിവസം ജോലിചെയ്ത് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുന്ന വിരുതന്മാരുമുണ്ട്. ഈ സമയം കണക്കാക്കിയായിരിക്കും അവര്‍ വിദേശത്തുനിന്ന് അവധിയെടുത്ത് നാട്ടില്‍ എത്തുക.ദീര്‍ഘാവധിയുലുള്ളവരാണെങ്കിലും പ്രൊമോഷന്‍ സമയത്ത് സര്‍വീസിലുണ്ടെങ്കില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. തക്കസമയത്ത് പ്രൊമോഷന് എത്താത്തവര്‍ക്കാണെങ്കിലും കാര്യമായ നഷ്ടമില്ല. അവധിക്കാലവും സര്‍വീസായി കണക്കാക്കുന്നതിനാല്‍ പെന്‍ഷനില്‍ അല്പം കുറവ് വന്നേക്കുമെന്നു മാത്രം.

1996 വരെ എത്രകാലവും അവധികിട്ടുമായിരുന്നു.96-ല്‍ അത് 20 വര്‍ഷത്തേക്ക് പരിമിതപ്പെടുത്തി. 2008-ല്‍ പ്രൊബേഷന്‍ പൂര്‍ത്തിയായാലേ ദീര്‍ഘാവധി നല്‍കൂയെന്നും വ്യവസ്ഥ ചെയ്തു. അതിനുമുന്‍പ് ജോലിയില്‍ പ്രവേശിച്ചാല്‍ ജോയിനിങ് റിപ്പോര്‍ട്ട് നല്‍കിയ ശേഷം അവധിയില്‍ പോകുന്നവരുണ്ടായിരുന്നു. സ്വാശ്രയ കോളജുകള്‍ പെരുകിയപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളില്‍ നിന്ന് അവധിയെടുത്ത് സ്വകാര്യ മേഖലയിലേക്ക് പോകുന്ന അധ്യാപകരുടെ എണ്ണം കൂടിവന്നു. ഇത് തടയാന്‍ 2010-ല്‍ സ്വാശ്രയ കോളജുകളിലേക്ക് ദീര്‍ഘാവധിയെടുത്ത് പോകുന്നത് സര്‍ക്കാര്‍ തടഞ്ഞു.

നേരത്തെ സര്‍വീസ് ബുക്ക് അടക്കം സമര്‍പ്പിച്ചായിരുന്നു അവധിക്കപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതി.അപേക്ഷ പോലും നല്‍കാതെ പോകുന്നവരുമുണ്ട്.ഇങ്ങനെപോകുന്നവരെ പിരുച്ചുവിടാനും കടമ്പകളേറെയുണ്ട്. മൂന്ന് പ്രാവശ്യം കത്ത് നല്‍കണം.പത്രത്തില്‍ പരസ്യം നല്‍കണം.അച്ചടക്ക നടപടിവരുന്നതിനുതൊട്ട് മുന്‍പ് തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിച്ചാലും ജീവനക്കാരന്‍ സുരക്ഷിതനായിരിക്കും.നടപടിയൊന്നുമുണ്ടാകില്ല.വീണ്ടും അവധിയെടുക്കുകയുമാകാം.

ആരോഗ്യ വകുപ്പാണ് ദീര്‍ഘാവധി മൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇതിനു പരിഹാരമായി ഡോക്ടര്‍മാര്‍ക്കും മറ്റും അവധി നല്‍കുന്നതിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അവധിയില്‍ പോകുന്നവര്‍ക്ക് പകരക്കാരെ നിയമിക്കാന്‍ പി. എസ്. സി യില്‍ ലിസ്റ്റുമുണ്ടാകില്ല. അപേക്ഷ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ലിസ്റ്റുണ്ടാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കും.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉദ്ദ്യോഗസ്ഥരാണ് കൂടുതലും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയില്‍ വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നത്. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വീസ് സംഘടനാ നേതാക്കള്‍ സൂചിപ്പിച്ചു.

Thanks & Regards .......

Ansar Koduvally
A.H AL Gosaibi & Bros Foods Co. AL-Khobar, Dammam, K.S.A.
Mob : +966 53 54 66 928 Ph: +966 859 3665 Ext# 242

2010/11/12 PRADEEP B PILLAI <pradeepgcc@gmail.com>

Fun & Info @ Keralites.net


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment