Tuesday, November 2, 2010

[NewsToday] Berlitharangal





 

---




 ബെര്‍ളിത്തരങ്ങള്‍

ഇടതിന്‍റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും ഭദ്രമാണെന്നുമാണ് തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്.

'മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ജനാലകളും വാതിലും കാറ്റില്‍ പറന്നുപോയി. ഇനി അടിത്തറ കൂടി ബാക്കിയുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍, വേണ്ട എന്‍റേതു കരിനാക്കാണ് '!

ഇടതുമുന്നണിയെയോ ഇടതുമുന്നണിയിലെ കക്ഷികളെയോ ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പ് ഫലം ദുര്‍ബലപ്പെടുത്തിയിട്ടില്ല.

'മുകളില്‍ പറഞ്ഞ അടിത്തറയും പോയി അവിടെ ഉഗ്രനൊരു കുളം വന്നാലും അത് മുന്നണിയെ ദുര്‍ബലപ്പെടുത്തില്ല എന്നതാണല്ലോ… ഇതാണ് പറയുന്നത് ഈ പാര്‍ട്ടിയെ പറ്റി നമുക്കൊന്നും ഒരു ചുക്കുമറിയില്ലെന്ന്.'

പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇടതുമുന്നണി ദുര്‍ബലപ്പെട്ടു എന്നല്ല. മുന്നണി ബലപ്പെടുക തന്നെയാണ് ചെയ്തിട്ടുള്ളത്.

'ചില മരങ്ങളുണ്ട്. കരിഞ്ഞു പണ്ടാരമടങ്ങിപ്പോയാലും കുറ്റിയങ്ങിനെ നില്‍ക്കും. വര്‍ഷം കഴിയും തോറും അതു കല്ലുപോലെ ഉറച്ച് എല്ലാവര്‍ക്കുമൊരു പാരയായി നില്‍ക്കും.'

യുഡിഎഫിന്റെ വിജയം ആപത്കരമായ ചില സൂചനകളാണ് നല്‍കുന്നത്. താത്കാലിക വിജയം നേടുന്നതാണ് നേട്ടമെങ്കില്‍ അത് നാടിന് ദോഷം ചെയ്യും.

'അഞ്ചു വര്‍ഷം കൂടുമ്പോളുള്ള ഈ ഭരണമാറ്റം നല്ലതല്ല. എല്‍ഡിഎഫിനെ ഒരു 50 വര്‍ഷത്തേക്കെങ്കിലും ഭരിക്കാനേല്‍പിച്ചാലേ നാടു നന്നാവൂ.'

ന്യൂനപക്ഷ വിഭാഗങ്ങളിലെ സാധാരണക്കാര്‍ പാര്‍ട്ടിക്കെതിരായി വോട്ട് ചെയ്‌തു.

'അവരെയാണ് തീവ്രവാദികള്‍ എന്നു വിളിക്കുന്നത്.'

ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ ഡി എഫിലെ വോട്ട് വര്‍ദ്ധിക്കുകയായിരുന്നു. പത്തു ലക്ഷത്തിലധികം വോട്ടുകളുടെ വര്‍ദ്ധന ഇത്തവണ ഉണ്ടായി.

'ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് മെമ്പര്‍മാരെ എംപിമാരായി കാണണം.' 

എസ് ഡി പി ഐ, ബി ജെ പി തുടങ്ങിയ കക്ഷികളുമായി യു ഡി എഫ് കൂട്ടുപിടിച്ചു.


'ബിജെപിക്കാരെ കണ്ടാല്‍ കുളിക്കാന്‍ വേണ്ടി എകെജി സെന്‍ററില്‍ പ്രത്യേക കുളിമുറി പോലുമുണ്ട്.'


ജാതിമതശക്തികള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വളരെ ശക്തമായി തന്നെ ഇടപെട്ടു. വാര്‍ഗ്ഗീയ ശക്തികളുമായി കൂട്ടു ചേര്‍ന്നാണ് യു ഡി എഫ് ഇത്തവണ വിജയം നേടിയത്. വര്‍ഗീയ കൂട്ടുകെട്ടുകളെ ആണ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഇത്തവണ നേരിട്ടത്.

'മുമ്പ് നമ്മള്‍ ജയിച്ചപ്പോഴൊക്കെ വോട്ട് ചെയ്യാന്‍ ചൈനയില്‍ നിന്ന് ആളു വരികയായിരുന്നു.'

2005ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 6.6% വോട്ടിന്‍റെ കുറവ് മാത്രമാണ് ഇടതുമുന്നണിക്ക് വന്നിരിക്കുന്നത്.

'തിരഞ്ഞെടുപ്പു കമ്മിഷന്‍ 10 ശതമാനമെങ്കിലും മോഡറേഷന്‍ കൊടുക്കേണ്ടതാണ്.'

ഇടതുമുന്നണിക്ക് ലഭിച്ചതിനേക്കാളും വോട്ടില്‍ കുറവ് യു ഡി എഫിനാണ് ഉണ്ടായിരിക്കുന്നത്.

'സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി വരാത്തതുകൊണ്ടാണ് നിങ്ങള്‍ക്കിത് മനസ്സിലാവാത്തത്.'

വടകര മുന്‍സിപ്പാലിറ്റി ജനതാദളിന്‍റെ ശക്തികേന്ദ്രമാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍, ഇത്തവണ ഒരിടത്തും വിജയിക്കാന്‍ ദളിന് കഴിഞ്ഞില്ല.

'കോഴിക്കോട് കോര്‍പറേഷനില്‍ മല്‍സരിച്ച എല്ലാ സീറ്റിലും ദള്‍ ജയിച്ചു. ദളിനെ കോഴിക്കോട്ടെങ്ങും ആരും അറിയാത്തത് അവര്‍ക്കു ഗുണം ചെയ്തു.'

ഒഞ്ചിയം പോലുള്ളയിടങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ മനസ്സിലാക്കാതെ അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ തിരുത്തുക തന്നെ ചെയ്യും. അവര്‍ എല്ലാക്കാലത്തും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകില്ല.

'ഇല്ല, ഇനി അധികകാലം വേണ്ടി വരില്ല.'

വോട്ടിംഗ് ശതമാനത്തില്‍ ഇടതിന് വന്ന കുറവ് ആറുമാസത്തിനകം നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

'പുതുക്കിയ വോട്ടര്‍ പട്ടിക ആറുമാസത്തിനകം. ടങ് ടഡേന്‍ !'








__._,_.___


        \\\///
      /         \
      | \\   // |
    ( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--

HomePage      :: http://www.NewsTodayForum.com
Post at       :: newstoday@yahoogroups.com
Subscribe     :: newstoday-subscribe@yahoogroups.com
Stop Email    :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com

-ooo0----------------for-World-Malayalees--
(   )     0ooo
  \ (      (   )
   \_)      ) /
           (_/




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment