Friday, October 22, 2010

[www.keralites.net] PACHAKAM OF THE DAY...........



കനലില്‍ ചുട്ടെടുക്കുന്ന 'ബാര്‍ബെക്യു' ചിക്കനും മീനും മട്ടനും രുചിച്ചു നോക്കൂ. തയ്യാറാക്കിയത് ഷാഫിജ റഫീക്ക്...
ഫിഷ് ബാര്‍ബെക്യു

Fun & Info @ Keralites.net

മത്തി അഥവാ ചെതമ്പലുള്ള മത്സ്യങ്ങള്‍ ഒരു കിലോ

2.സവോള രണ്ട് എണ്ണം
പച്ചമുളക് രണ്ട് എണ്ണം
തക്കാളി രണ്ട് എണ്ണം
വെളുത്തുള്ളി എട്ട് അല്ലി
ഇഞ്ചി രണ്ട് കഷണം
ചെറിയ ഉള്ളി അഞ്ച് എണ്ണം

3. കറിവേപ്പില പാകത്തിന്
ഉപ്പ് പാകത്തിന്
തൈര് അര കപ്പ്
ചെറുനാരങ്ങ ഒന്ന്
മഞ്ഞള്‍പ്പൊടി ഒരു ടേ.സ്​പൂണ്‍
മുളകുപൊടി ഒരു ടേ.സ്​പൂണ്‍
കുരുമുളകുപൊടി രണ്ട് ടേ.സ്​പൂണ്‍
ഫിഷ് മസാല രണ്ട് ടേ.സ്​പൂണ്‍
ഉലുവപ്പൊടി ഒരു നുള്ള്
ജീരകപ്പൊടി ഒരു നുള്ള്

ചിതമ്പല്‍ കളയാതെ അകത്തുള്ള കുടലുമാത്രം വൃത്തിയാക്കിയെടുക്കുക. തലഭാഗം തുറന്ന് പൈപ്പിനു കീഴെ വെച്ച് ഒഴുക്കുവെള്ളത്തില്‍ കഴുകി വാരിവെക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി അരയ്ക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത്, വാര്‍ത്തുവെച്ചിരിക്കുന്ന മത്സ്യത്തില്‍ നന്നായി പുരട്ടുക. രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ബാര്‍ബക്യു തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് മീന്‍ പുറത്തെടുക്കണം. ലേശം എണ്ണ പുരട്ടിയ ട്രേയില്‍ പരത്തിവെച്ച് രണ്ട് ഭാഗവും ചുട്ടെടുടക്കുക.


ബാര്‍ബെക്യു ചിക്കന്‍

Fun & Info @ Keralites.net

1. കോഴി ഒന്നര കിലോ
2. സവോള രണ്ട് എണ്ണം
പച്ചമുളക് രണ്ട് എണ്ണം
വെളുത്തുള്ളി 12 അല്ലി
ഇഞ്ചി മൂന്ന് കഷണം
ചെറിയ ഉള്ളി അഞ്ച് എണ്ണം
തക്കാളി രണ്ട് എണ്ണം
3. കറിവേപ്പില പാകത്തിന്
4. തൈര് അര കപ്പ്
ചെറുനാരങ്ങ ഒന്ന്
ഉപ്പ് പാകത്തിന്
5. മഞ്ഞള്‍പ്പൊടി ഒരു ടേ.സ്​പൂണ്‍
മുളകുപൊടി ഒരു ടേ.സ്​പൂണ്‍
കുരുമുളകുപൊടി രണ്ട് ടേ. സ്​പൂണ്‍
ഗരം മസാല അര ടേ. സ്​പൂണ്‍
ജീരകം പൊടി ഒരു ടേ. സ്​പൂണ്‍
ഉലുവപ്പൊടി ഒരു നുള്ള്
ചിക്കന്‍ മസാല രണ്ട് ടേ.സ്​പൂണ്‍
ചിക്കന്‍ ക്യൂബ് ഒരു (optional)

കോഴി പത്തു കഷണങ്ങളാക്കി മുറിക്കുക. വൃത്തിയാക്കി വെള്ളം നല്ലപോലെ വാരാന്‍ വെക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി അരയ്ക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത്, വാര്‍ത്ത് വെച്ചിരിക്കുന്ന കോഴിയില്‍ നന്നായി പുരട്ടുക. രണ്ടു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ വക്കുക. എണ്ണ പുരട്ടിയ ട്രേയില്‍ ഓരോ കഷണങ്ങളായി പരത്തിവെച്ച് കനലില്‍ രണ്ടു ഭാഗങ്ങളും ചുട്ടെടുക്കുക.


ബാര്‍ബെക്യു മട്ടന്‍

Fun & Info @ Keralites.net

1. മട്ടന്‍ ഒരു കിലോ
(ചെറിയ കഷണങ്ങളാക്കി നുറുക്കിയത്)
2. സവോള രണ്ട് എണ്ണം
വെളുത്തുള്ളി 12 അല്ലി
ഇഞ്ചി മൂന്ന് കഷണം
കറുകപ്പട്ട ഒരു ഇഞ്ച് കഷണം
ഏലയ്ക്ക രണ്ട് എണ്ണം
3. മഞ്ഞള്‍പ്പൊടി ഒരു ടീസ്​പൂണ്‍
മുളകുപൊടി രണ്ട് ടീസ്​പൂണ്‍
മല്ലിപ്പൊടി രണ്ട് ടീസ്​പൂണ്‍
ജീരകപ്പൊടി ഒരു ടീസ്​പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്​പൂണ്‍
ഖരംമസാല അര ടീസ്​പൂണ്‍
4. തൈര് ഒരു കപ്പ്
ചെറുനാരങ്ങനീര് രണ്ട് ടേബിള്‍ സ്​പൂണ്‍
വിനാഗിരി ഒരു ടേബിള്‍ സ്​പൂണ്‍
ഉപ്പ് പാകത്തിന്

മട്ടന്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാരാന്‍ വയ്ക്കുക. രണ്ടാമത്തെ ചേരുവകള്‍ നന്നായി അരയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ വറുത്തതിനുശേഷം അരച്ചുവച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. നാലാമത്തെ ചേരുവകളും ചേര്‍ത്ത് വാര്‍ത്തുവെച്ചിരിക്കുന്ന മട്ടന്‍ കഷണങ്ങളില്‍ നന്നായി പുരട്ടുക. രണ്ട മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ വയ്ക്കുക. എണ്ണ പുരട്ടിയ കമ്പുകളില്‍ ഓരോ കഷ്ണങ്ങളാക്കി കോര്‍ത്തുവച്ച് കനലില്‍ രണ്ടു ഭാഗങ്ങളും ചുട്ടെടുക്കുക.

വെളുത്തുള്ളി സോസ്

(ബാര്‍ബെക്യു വിഭവങ്ങള്‍ക്ക് തൊട്ടുകൂട്ടാന്‍ വെളുത്തുള്ളി സോസ്)
Fun & Info @ Keralites.netഉരുളക്കിഴങ്ങ് രണ്ട് എണ്ണം
വെളുത്തുള്ളി എട്ട് അല്ലി
ചെറുനാരങ്ങ രണ്ട് എണ്ണം
സണ്‍ഫഌവര്‍ ഓയില്‍ രണ്ടു കപ്പ് (പാകത്തിന്)
തൈര് ഒരു ടേബിള്‍ സ്​പൂണ്‍
ഉപ്പ് പാകത്തിന്

വേവിച്ച ഉരുളക്കിഴങ്ങ് ചൂടാറിയതിനുശേഷം വെളുത്തുള്ളി, ചെറുനാരങ്ങനീര്, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. പേസ്റ്റ്‌പോലെ ആകുന്നതു വരെ, അതിലേക്ക് കുറേശ്ശെയായി ഓയില്‍ ഒഴിച്ചുകൊടുക്കുക. പേസ്റ്റ് പോലെയായാല്‍ വാങ്ങിവെക്കുക.


വെജിറ്റബിള്‍ ബാര്‍ബെക്യു

ഉള്ളി,വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ക്യാപ്‌സിക്കം, പനീര്‍ എന്നിവ ബാക്കിവന്ന മസാലയില്‍ പൊതിഞ്ഞ് ചിക്കന്‍ തയ്യാറാക്കുംപോലെ ചുട്ടെടുക്കാം. കമ്പികളില്‍ കോര്‍ത്ത് വലയില്‍വെച്ച് ചുട്ടെടുക്കുകയുമാവാം. ബാര്‍ബെക്യു ചെയ്ത മീന്‍-മാംസ വിഭവങ്ങള്‍ അലങ്കരിക്കുന്നതിനും ഇവ നന്നായിരിക്കും.

ബാര്‍ബെക്യു അടുപ്പ് നാടന്‍ സ്റ്റൈലില്‍

ബാര്‍ബെക്യു തയ്യാറാക്കാന്‍ റെഡിമെയ്ഡ് ബാര്‍ബെക്യു അടുപ്പുതന്നെ വേണമെന്നില്ല. നാല് ഇഷ്ടികകള്‍ ചതുരത്തില്‍ വെക്കുക. ഉള്ളില്‍ ചിരട്ടക്കനല്‍ നിറയ്ക്കുക. പാകമായ വലുപ്പത്തിലുള്ള രണ്ടു കമ്പിവലകള്‍ വേണം. ഒരെണ്ണം ഇഷ്ടികകള്‍ക്കു മീതെ കനലിന് മുകളിലായി വിരിക്കുക. ഇതിലാണ് ചൂടാനുള്ള മത്സ്യംവെക്കേണ്ടത്. രണ്ടാമത്തെ കമ്പിവല മത്സ്യക്കഷണങ്ങള്‍ക്ക് മീതെ വെക്കണം. അടിഭാഗം വെന്തുകഴിഞ്ഞാല്‍ മീന്‍ കഷണങ്ങള്‍ പുറത്തുപോവാതെ കമ്പിവലകള്‍ മറിച്ചിടുക. 
രണ്ടു ഭാഗവും ഒരുപോലെ വെന്താല്‍ ഉപയോഗിക്കാം.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment