കൈരളിയിലെ 'എല്ലാരും പാടണ്' വിജയിക്ക് വില്ല നല്കി ഗുരുവായൂര്‍: കൈരളി ചാനലിലെ 'എല്ലാരും പാടണ'് എന്ന സംഗീത പരിപാടിയില്‍ സമ്മാനാര്‍ഹമായ തങ്കമ്മയ്ക്കും കുടുംബത്തിനും ശാന്തിമഠം ഗ്രൂപ്പിന്റെ ഇരുനില വില്ല നല്കി. തങ്കമ്മയും അവരുടെ അന്ധരായ മക്കള്‍ അഷ്ടമന്പിള്ള, മണിയമ്മ, ലതികമ്മ, ഗീത എന്നിവരും വില്ലയുടെ താക്കോല്‍ ഏറ്റുവാങ്ങാനെത്തി. തങ്ങള്‍ക്കു ചാനല്‍ സമ്മാനം നല്‍കിയില്ലെന്നാരോപിച്ച് തങ്കമ്മയും മക്കളും എറണാകുളത്ത് പത്രസമ്മേളനം നടത്തിയിരുന്നു. 1571 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ല ഫര്‍ണിച്ചറുകളും ടെലിവിഷന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും സഹിതമാണു കൈമാറിയത്.
നേരത്തെ കൈരളി ചാനലിനും ശാന്തിമഠത്തിനുമെതിരേ വിവാദങ്ങള്‍ ഉടലെടുത്തതില്‍ തങ്കമ്മയുടെ കുടുംബം ഖേദം പ്രകടിപ്പിച്ചു.
വില്ലയുടെ മൂല്യം പണമായി ലഭിച്ചാല്‍ മതിയെന്നായിരുന്നു തങ്കമ്മയുടേയും കുടുംബത്തിന്റേയും ആവശ്യമെന്നും ഇത് ലഭിക്കാത്തതിനാലാണ് ഇവര്‍ വില്ല നല്‍കിയില്ലെന്ന ആരോപണം ഉയര്‍ത്തിയതെന്നും ശാന്തിമഠം ഗ്രൂപ്പ് ചെയര്മാന് ഡോ. രാധാകൃഷ്ണന് വിശദീകരിച്ചു.
കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ശാന്തിമഠം ക്രിയേറ്റീവ് ഡയറക്ടര്‍ പി.കെ. സുനില്നാഥ്, അഡ്മിനി. മാനേജര്‍ രമേഷ്, സായ് സഞ്ജീവിനി ട്രസ്റ്റ് ചെയര്മാന് എ. ഹരിനാരായണന്, ശാന്തിമഠം ഗ്രൂപ്പ് ജന. സെക്രട്ടറി രമണി രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. | |
Mangalam |
No comments:
Post a Comment