ഭാവന വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ഭാവന അവിടെ തിരക്ക് കുറഞ്ഞതോടെയാണ് വീണ്ടും മാതൃഭാഷയിലേക്ക് മടങ്ങിയെത്തിയത്. ഷാഫി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹാപ്പി ഹസ്‌ബന്‍ഡ്‌സാണ് ഭാവനയുടെ അവസാന മലയാള ചിത്രം. അതിനു മുന്‍പിറങ്ങിയ സാഗര്‍ എലിയാസ് ജാക്കിയും റോബിന്‍ഹുഡും നല്ല വൃത്തിയായി പൊട്ടുകയും ചെയ്‌തിരുന്നു.
'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കല്യാണരാമന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ദിലീപും ഷാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടിയാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്'. ഹാസ്യ പാശ്‌ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട് . ബെന്നി പി നായരമ്പലമാണ് രചന നിര്‍വഹിച്ചിക്കുന്നത്. വൈശാഖാ ഫിലിംസ് ആണ് നിര്‍മാണം. 'കാര്യസ്‌ഥന്‍' എന്ന ചിത്രത്തിനു ശേഷമാണ് ദിലീപ് ഷാഫി ചിത്രത്തിനൊപ്പം ചേരുക. സമീപകാലത്തെ തിരിച്ചടികളില്‍നിന്നു കരകയറാന്‍ ദിലീപ് വീണ്ടും കോമഡി ട്രാക്കിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.
thanks mangalam
regards...maanu
__._,_.___
No comments:
Post a Comment