Wednesday, October 20, 2010

[www.keralites.net] മുടികൊഴിച്ചില്‍ !!!




 മുടികൊഴിച്ചില്‍

Fun & Info @ Keralites.net30വയസ്സെത്തുന്നതിനു മുമ്പ് മുടി കൊഴിഞ്ഞു പോവുന്നതും നരയും കഷണ്ടിയും കയറുന്നതുമൊക്കെ സര്‍വസാധാരണമായിട്ടുണ്ട്. വിദ്യാഭ്യാസം, ജോലി തുടങ്ങി പല ആവശ്യങ്ങള്‍ക്കായി മറുനാടുകളില്‍ പോകുന്നവരുടെയിടയില്‍ മുടികൊഴിച്ചിലിന്റെയും നരയുടെയും തോത് വളരെ കൂടുതലാണ്. പലകാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാവാം. പാരമ്പര്യകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ ഇത് ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്.

പുരുഷന്മാരിലെ മുടി കൊഴിച്ചില്‍:  പുരുഷന്മാരുടെ മുടി കൊഴിച്ചിലില്‍ 60 ശതമാനവും കഷണ്ടിയുടെ വകഭേദങ്ങളാണ്. 35 വയസ്സാകുമ്പോഴേക്കും പുരുഷന്മാരില്‍ മൂന്നിലൊരാള്‍ക്ക് കഷണ്ടിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. എന്നാലിപ്പോള്‍ 30 വയസ്സിനു മുമ്പു തന്നെ കഷണ്ടിയുടെ ലക്ഷണങ്ങള്‍ തെളിയുന്നത് വിരളമല്ല. 60 കഴിഞ്ഞ പുരുഷന്മാരില്‍ പകുതിയിലധികം പേര്‍ക്കും ഏറിയും കുറഞ്ഞും കഷണ്ടിയുണ്ടാകും.

പാരമ്പര്യം:കഷണ്ടിയുടെ പ്രധാന കാരണം പാരമ്പര്യം തന്നെ. പാരമ്പര്യമായി കഷണ്ടിയുള്ളവര്‍ക്ക് ചികിത്സകള്‍ കൊണ്ട് കഷണ്ടി പൂര്‍ണമായി തടയാന്‍ അത്രയെളുപ്പമല്ല. 30 വയസ്സില്‍ കഷണ്ടി വരാനിടയുള്ളയാളാണെങ്കില്‍ ചികിത്സയിലൂടെ അത് 38 - 45 വയസ്സു വരെ നീട്ടി വെക്കാന്‍ കഴിഞ്ഞേക്കുമെന്നു മാത്രം.

മാനസിക സമ്മര്‍ദം: മുടികൊഴിച്ചിലിന്റെ ഏറ്റവും പ്രധാനകാരണങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദം. മലയാളികള്‍ക്കിടയിലെ ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും തരത്തിലുള്ള സ്‌ട്രെസ്സും അതു കൊണ്ടുണ്ടുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്.
വെള്ളം: വെള്ളത്തിന് മുടി കൊഴിച്ചിലുമായി വളരെയധികം ബന്ധമുണ്ട്. കുളിക്കാനുള്ള വെള്ളവും കുടിവെള്ളവും ഒരു പോലെ പ്രധാനമാണ്. കട്ടി കൂടിയ വെള്ളത്തി ലോ ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലോ കുളിക്കുന്നത് മുടി കൊഴിച്ചിലിന്റെ വേഗം കൂട്ടും.

സത്രീകളില്‍: വളരെ വിരളമായേ സ്ത്രീകളില്‍ കഷണ്ടി കാണാറുള്ളൂ. എന്നാല്‍ മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. പുരുഷന്മാരെ ബാധിക്കുന്ന എല്ലാ കാരണങ്ങളും സ്ത്രീകള്‍ക്കും ബാധകമാണ്. സ്ത്രീകളെ മാത്രം ബാധിക്കുന്ന മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഗര്‍ഭധാരണം, പ്രസവം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തുടങ്ങിയവയാണ് അവയില്‍ പ്രധാനം. തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ കൂടുതലായി കാണുന്നതും സ്ത്രീകളിലാണ്.

ഗര്‍ഭവും പ്രസവവും: ഗര്‍ഭകാലത്ത് മുടികൊഴിച്ചില്‍ അത്രയധികം പ്രകടമായില്ലെങ്കിലും പ്രസവാനന്തരം ഏതാണ്ടെല്ലാ സ്ത്രീകള്‍ക്കും മുടി കൊഴിച്ചില്‍ അനുഭവപ്പെടും. പ്രസവം കഴിഞ്ഞ് ഏതാണ്ട് 90-120 ദിവസമാകുമ്പോഴേക്കും ശക്തമായ മുടികൊഴിച്ചില്‍ തുടങ്ങും. വിളര്‍ച്ച, പോഷകാഹാരക്കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍ തുടങ്ങിയവയും സ്ത്രീകളില്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്.

ചികില്‍സ തേടേണ്ടത് എപ്പോള്‍: കുളിക്കുമ്പോഴും മുടി ചീകുമ്പോഴുമൊക്കെ പത്ത്- ഇരുപത് മുടി വരെ പൊഴിഞ്ഞു പോകുന്നത് അസാധാരണമല്ല. എന്നാല്‍, കുളിക്കുമ്പോള്‍ 30-40 മുടിനാരിലധികം പോകുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ആണുങ്ങള്‍ക്ക് നെറ്റി മുകളിലേക്കു കയറിത്തുടങ്ങുന്ന ആദ്യഘട്ടങ്ങളില്‍ത്തന്നെ ചികില്‍സ തേടണം. സ്ത്രീകള്‍ക്ക് കുളിക്കുമ്പോളോ മുടി ചീകുമ്പോഴോ 30-40 മുടിയിലധികം കൊഴിഞ്ഞു പോകുന്നുവെന്നു കണ്ടാല്‍ വൈകാതെ ചികില്‍സ തേടണം.

ആഹാരം, വെള്ളം, ഉറക്കം

 * ആരോഗ്യത്തിന്റെ ലക്ഷണമാണ് മുടി. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാലേ മുടിയും നന്നായി വളരൂ. പ്രോട്ടീന്‍ ധാരാളമുള്ള നല്ല ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
 * കടുത്തസമ്മര്‍ദങ്ങളിലും വൈകാരിക വിക്ഷോഭങ്ങളിലുംപെടുന്നത് മുടികൊഴിച്ചില്‍ രൂക്ഷമാക്കും. കഴിവതും അത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും അവയെ പ്രതിരോധിക്കാനും ശീലിക്കണം.
 * മെലിയാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് മുടികൊഴിച്ചിലുണ്ടാകുന്നത് സ്വാ
ഭാവികം.
 *നിത്യ വും ഏഴെട്ടു ഗ്ലാസ്സ് ശുദ്ധജലം കുടിക്കണം.
 * പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍ എന്നിവ നിത്യവും കഴിക്കണം.
 * എല്ലാ ദിവസവും ആറര-ഏഴു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ഉറക്കമില്ലായ്മ മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്.
 * ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് മുടികൊഴിയാന്‍ സാധ്യതയുണ്ട്.
 * തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ എപ്പോഴും മുടി കൊഴിച്ചില്‍ രൂക്ഷമാക്കും.
 * തലയോട്ടിയില്‍ നേരിയ സ്‌നിഗ്ധത നിലനിര്‍ത്തുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും എണ്ണ തേച്ചു കുളിക്കുന്നത് നല്ലത്. തലയോട്ടിയില്‍ അധികം എണ്ണമെഴുക്കു തങ്ങി നില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കണം.
 * വീര്യം കൂടിയ ഷാംപു ഒഴിവാക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം. ഹെര്‍ബല്‍ ഷാംപുവോ നാടന്‍ താളിയോ ആണ് നല്ലത്.
 *ആണുങ്ങളുടെ മുടി കൊഴിയുന്നതായി കണ്ടാല്‍ കഴിയുന്നത്ര നീളം കുറച്ച് വെട്ടി നിര്‍ത്തുക. മുടി പറ്റെ വെട്ടിയ ഹെയര്‍സ്റ്റൈലുകള്‍ സ്വീകരിക്കുക.
 * തലതുവര്‍ത്തുമ്പോള്‍ അധികം ശക്തി കൊടുത്ത് തിരുമ്മി ത്തോര്‍ത്തുന്നത്് പലപ്പോ ഴും മുടി കൊഴിച്ചില്‍ കൂട്ടും. മൃദുവായ ടൗവല്‍ കൊണ്ട് പതുക്കെയേ തല തോര്‍ത്താവൂ. നീളം കൂടിയ മുടിയുളളവര്‍ ഉണങ്ങിയ ടൗവലില്‍ മുടി പൊതിഞ്ഞ് നനവു മാറ്റുന്നതാണ് നല്ലത്.
 * മുടിയുണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ കൂട്ടും.പെര്‍മെനന്റ് കളറുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും മുടികൊഴിച്ചിലുണ്ടാക്കും. ഇപ്പോള്‍ വ്യാപകമായി കാണുന്ന ഒരു പ്രവണതയാണ് മുടി നിവര്‍ത്തല്‍ അഥവാ സ്‌ട്രെയിറ്റനിങ്. തുടര്‍ച്ചയായി സ്‌ട്രെയിറ്റന്‍ ചെയ്യുന്നവരുടെ മുടി വളരെ വേഗം കൊഴിഞ്ഞു പോകുന്നതായി കാണാറുണ്ട്.
 * തല ചീകുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും അധികം ബലം പ്രയോഗിക്കരുത്. അല്പം പല്ലകലമുള്ള ചീപ്പു കൊണ്ട്് സൗമ്യമായി മാത്രം തല ചീകുക.
 * മുടി വലിച്ചു കെട്ടി വെക്കുന്നത് മുടികൊഴിച്ചില്‍ കൂട്ടും. പോണിടെയ്ല്‍ പോലുള്ള ഹെയര്‍സ്റ്റൈലുകള്‍ മുടിയുടെ ആരോഗ്യത്തിനു നന്നല്ല.
 * തൊപ്പിയോ തലയില്‍ക്കെട്ടോ ധരിക്കുന്നവരുടെ തലയില്‍ ആ തൊപ്പിയുടെ ആകൃതിയില്‍ മുടിയാകെ കൊഴിഞ്ഞ് മിനുസമായിപ്പോകുന്നത് സാധാരണയാണ്.
 * പ്രസവാനന്തരം ഒരു വര്‍ഷത്തേക്കെങ്കിലും മുടിക്ക് പ്രത്യേക പരിചരണം നല്‍കണം. മുലയൂട്ടല്‍ക്കാലത്ത് ഭക്ഷണനിയന്ത്രണം പാടില്ല. പ്രോട്ടീന്‍ ധാരളമുള്ള നല്ല ഭക്ഷണവും ധാരാളം ജലാംശവും കഴിക്കണം.

കടപ്പാട്: ഡോ.റെജി നിക്കോളാസ്

കണ്‍സള്‍ട്ടന്റ് ഹോമിയോപ്പത് ട്രിക്കോളജിസ്റ്റ്


  Fun & Info @ Keralites.net Fun & Info @ Keralites.net   Fun & Info @ Keralites.net


Fun & Info @ Keralites.net  Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net     

║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║ 

Cσρу RιgнT © ®

Al-Khobar, Saudi.





__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment