Sunday, October 24, 2010

[www.keralites.net] പാല്‍പ്പായസം



പാല്‍പ്പായസം

പാല്‍പ്പായസത്തിന് ഉണക്കലരിയാണ് വേണ്ടത്. അമ്പലങ്ങളില്‍ നേദ്യച്ചോറും പായസവും ഒക്കെ ഉണ്ടാക്കുന്ന അരിയാണ് ഉണക്കലരി.കര്‍ക്കിടകമാസത്തില്‍ ഔഷധക്കഞ്ഞിയിലും ഉപയോഗിയ്ക്കും. സാധാരണയായി പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വാങ്ങാന്‍ കിട്ടും. ഉണക്കലരി അങ്ങിനെതന്നെ ഉപയോഗിക്കുന്നതിനേക്കാൾ നുറുങ്ങലരി(പൊടിയരി) ആക്കിയശേഷം പായസം ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദ്. പണ്ടൊക്കെ ഉരലിലിട്ട് കുത്തി പൊടിയരി ആക്കുകയായിരുന്നു പതിവ്. അമ്മിയിൽ നിരത്തി അമ്മിക്കല്ലുകൊണ്ട് സാവധാനം നുറുക്കിയെടുക്കുകയും ചെയ്യാം. വിഷമിക്കേണ്ട, ആശ്വാസത്തിന് വകയുണ്ട് : മിക്ക കടകളിലും പായസത്തിനു പ്രത്യേകമായുള്ള ഈ നുറുങ്ങലരി ഇപ്പോൾ വാങ്ങാൻ കിട്ടുന്നുണ്ട്. 


Fun & Info @ Keralites.net

ആവശ്യമുള്ള സാധനങ്ങൾ:

ഉണക്കലരി - 100-150 ഗ്രാം
പാൽ - ഒന്നര ലിറ്റർ
പഞ്ചസാര - ഏകദേശം കാൽ കിലോ.
നെയ്യ് - 2 ചെറിയ സ്പൂൺ.


ഉണ്ടാക്കുന്ന വിധം:

ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചുവടു കട്ടിയുള്ള പാത്രത്തിൽ പാലിൽ നിന്ന് പകുതി ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് കഴുകി അരിച്ച് വൃത്തിയാക്കിയ അരി ഇട്ട് ഇളക്കുക. അരി നന്നായി വേവിക്കുക. (വല്ലാതെ വെന്ത് കുഴഞ്ഞുപോകരുത്. ഉണക്കലരി പെട്ടെന്ന് വേവും). 

അതിനുശേഷം ബാക്കിയുള്ള പാലൊഴിച്ച് തിളയ്ക്കുമ്പോൾ പഞ്ചസാര ചേർത്തിളക്കുക. പഞ്ചസാര മുഴുവൻ അളവും ആദ്യംതന്നെ ചേർക്കരുത്. കുറേശ്ശേ ചേർത്ത് നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം. അത് നിർബന്ധമാണ്. അല്ലെങ്കിൽ പാൽ പാട കെട്ടും. രണ്ടുസ്പൂൺ നെയ്യ് പല തവണകളായി ചേർത്ത് യോജിപ്പിക്കുക. ക്രമേണ അരി മുത്തുമണികൾ പോലെ മുകളിൽ തെളിഞ്ഞുവരുന്നതു കാണാം.

Fun & Info @ Keralites.net

എല്ലാം കൂടി യോജിച്ചുകുറുകി വരുന്ന പരുവത്തിൽ വാങ്ങുക. തണുക്കുമ്പോൾ വീണ്ടും കട്ടിയാവും. അതുകൊണ്ട് അധികം കുറുകാത്ത പരുവത്തിൽ വാങ്ങണം. വാങ്ങിവച്ച ശേഷവും കുറച്ചുനേരം ഇളക്കണം. ഏലക്കായ, മുന്തിരി, അണ്ടിപ്പരിപ്പ് മുതലായ അലങ്കാരങ്ങളൊന്നും പാല്‍പ്പായസത്തിന് ആവശ്യമില്ല. 

Fun & Info @ Keralites.net

ഇതാ, പാല്‍പ്പായസം തയ്യാർ!!!

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment